అతడు ... పోవును
പുറപ്പാട് 2:5
അപ്പോള്‍ ഫറവോന്റെ പുത്രി നദിയില്‍ കുളിപ്പാന്‍ വന്നു; അവളുടെ ദാസിമാര്‍ നദീതീരത്തുകൂടി നടന്നു; അവള്‍ ഞാങ്ങണയുടെ ഇടയില്‍ പെട്ടകം കണ്ടപ്പോള്‍ അതിനെ എടുത്തു കൊണ്ടുവരുവാന്‍ ദാസിയെ അയച്ചു.
പുറപ്പാട് 8:20
പിന്നെ യഹോവ മോശെയോടു കല്പിച്ചതുനീ നാളെ നന്ന രാവിലെ എഴുന്നേറ്റു ഫറവോന്റെ മുമ്പാകെ നില്‍ക്ക; അവന്‍ വെള്ളത്തിന്റെ അടുക്കല്‍ വരും. നീ അവനോടു പറയേണ്ടതു എന്തെന്നാല്‍യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്നെ ആരാധിപ്പാന്‍ എന്റെ ജനത്തെ വിട്ടയക്ക.
യെഹെസ്കേൽ 29:3
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുമിസ്രയീംരാജാവായ ഫറവോനേ, തന്റെ നദികളുടെ നടുവില്‍ കിടന്നുഈ നദി എനിക്കുള്ളതാകുന്നു; ഞാന്‍ അതിനെ എനിക്കായിട്ടുണ്ടാക്കിയിരിക്കുന്നു എന്നു പറയുന്ന മഹാനക്രമേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു.
కఱ్ఱను
പുറപ്പാട് 7:10
അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കല്‍ ചെന്നു യഹോവ തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു. അഹരോന്‍ തന്റെ വടി ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ നിലത്തിട്ടു; അതു സര്‍പ്പമായ്തീര്‍ന്നു.
പുറപ്പാട് 4:2-4
2
യഹോവ അവനോടുനിന്റെ കയ്യില്‍ ഇരിക്കുന്നതു എന്തു എന്നു ചോദിച്ചു. ഒരു വടി എന്നു അവന്‍ പറഞ്ഞു.
3
അതു നിലത്തിടുക എന്നു കല്പിച്ചു. അവന്‍ നിലത്തിട്ടു; അതു ഒരു സര്‍പ്പമായ്തീര്‍ന്നു; മോശെ അതിനെ കണ്ടു ഔടിപ്പോയി.
4
യഹോവ മോശെയോടുനിന്റെ കൈ നീട്ടി അതിനെ വാലിന്നു പിടിക്ക എന്നു കല്പിച്ചു. അവന്‍ കൈ നീട്ടി അതിനെ പിടിച്ചു; അതു അവന്റെ കയ്യില്‍ വടിയായ്തീര്‍ന്നു.