కోరహు
പുറപ്പാട് 6:24
കോരഹിന്റെ പുത്രന്മാര്‍, അസ്സൂര്‍, എല്‍ക്കാനാ അബിയാസാഫ് ഇവ കോരഹ്യകുലങ്ങള്‍.
സംഖ്യാപുസ്തകം 16:1
എന്നാല്‍ ലേവിയുടെ മകനായ കെഹാത്തിന്റെ മകനായ യിസ്ഹാരിന്റെ മകന്‍ കോരഹ്, രൂബേന്‍ ഗോത്രത്തില്‍ എലീയാബിന്റെ പുത്രന്മാരായ ദാഥാന്‍ , അബീരാം, പേലെത്തിന്റെ മകനായ ഔന്‍ എന്നിവര്‍
സംഖ്യാപുസ്തകം 16:32
ഭൂമി വായ്തുറന്നു അവരെയും അവരുടെ കുടുംബങ്ങളെയും കോരഹിനോടു ചേര്‍ന്നിട്ടുള്ള എല്ലാവരെയും അവരുടെ സര്‍വ്വസമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു.
സംഖ്യാപുസ്തകം 26:10
ഭൂമി വായി തുറന്നു അവരെയും കേരഹിനെയും വിഴുങ്ങിക്കളകയും തീ ഇരുനൂറ്റമ്പതു പേരെ ദഹിപ്പിക്കയും ചെയ്ത സമയം ആ കൂട്ടം മരിച്ചു; അവര്‍ ഒരു അടയാളമായ്തീര്‍ന്നു.
സംഖ്യാപുസ്തകം 26:11
എന്നാല്‍ കോരഹിന്റെ പുത്രന്മാര്‍ മരിച്ചില്ല.
1 ദിനവൃത്താന്തം 6:37
അവന്‍ തഹത്തിന്റെ മകന്‍ ; അവന്‍ അസ്സീരിന്റെ മകന്‍ ; അവന്‍ എബ്യാസാഫിന്റെ മകന്‍ ; അവന്‍ കോരഹിന്റെ മകന്‍ ;
1 ദിനവൃത്താന്തം 6:38
അവന്‍ യിസ്ഹാരിന്റെ മകന്‍ ; അവന്‍ കെഹാത്തിന്റെ മകന്‍ ; അവന്‍ ലേവിയുടെ മകന്‍ ; അവന്‍ യിസ്രായേലിന്റെ മകന്‍ ;