അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കല്‍ ചെന്നു യഹോവ തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു. അഹരോന്‍ തന്റെ വടി ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ നിലത്തിട്ടു; അതു സര്‍പ്പമായ്തീര്‍ന്നു.
11
അപ്പോള്‍ ഫറവോന്‍ വിദ്വാന്മാരെയും ക്ഷുദ്രക്കാരെയും വിളിപ്പിച്ചു; മിസ്രയീമ്യമന്ത്രവാദികളായ ഇവരും തങ്ങളുടെ മന്ത്രവാദത്താല്‍ അതുപോലെ ചെയ്തു.
ഫറവോന്റെ ഹൃദയമോ, യഹോവ അരുളിച്ചെയ്തതുപോലെ കഠിനപ്പെട്ടു; അവന്‍ അവരെ ശ്രദ്ധിച്ചതുമില്ല.
14
അപ്പോള്‍ യഹോവ മോശെയോടു അരുളിച്ചെയ്തതുഫറവോന്റെ ഹൃദയം കഠിനപ്പെട്ടിരിക്കുന്നു; ജനത്തെ വിട്ടയപ്പാന്‍ അവന്നു മനസ്സില്ല.
15
രാവിലെ നീ ഫറവോന്റെ അടുക്കല്‍ ചെല്ലുക; അവന്‍ വെള്ളത്തിന്റെ അടുക്കല്‍ ഇറങ്ങിവരും; നീ അവനെ കാണ്മാന്‍ നദീതീരത്തു നില്‍ക്കേണം; സര്‍പ്പമായ്തീര്‍ന്ന വടിയും കയ്യില്‍ എടുത്തുകൊള്ളേണം.
അതു ഒരുത്തന്‍ സിംഹത്തിന്റെ മുമ്പില്‍നിന്നു ഔടിപ്പോയിട്ടു കരടി അവന്നു എതിര്‍പ്പെടുകയോ വീട്ടില്‍ ചെന്നു കൈവെച്ചു ചുമരോടു ചാരീട്ടു സര്‍പ്പം അവനെ കടിക്കയോ ചെയ്യുന്നതുപോലെ ആകുന്നു.