അപ്പോള്‍ യഹോവയുടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചു; അവന്റെ അവിവേകം നിമിത്തം ദൈവം അവിടെവെച്ചു അവനെ സംഹരിച്ചു; അവന്‍ അവിടെ ദൈവത്തിന്റെ പെട്ടകത്തിന്റെ അടുക്കല്‍വെച്ചു മരിച്ചു.
തനിക്കു രണ്ടുപ്രാവശ്യം പ്രത്യക്ഷനാകയും അന്യദേവന്മാരെ ചെന്നു സേവിക്കരുതെന്ന കാര്യത്തെക്കുറിച്ചു തന്നോടു കല്പിക്കയും ചെയ്തിരുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയെ വിട്ടു ശലോമോന്‍ തന്റെ ഹൃദയം തിരിക്കയും
വിഗ്രഹാര്‍പ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വര്‍ജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെ മേല്‍ ചുമത്തരുതു എന്നു പരിശുദ്ധാത്മാവിന്നും ഞങ്ങള്‍ക്കും തോന്നിയിരിക്കുന്നു.
അപ്പോള്‍ ശമൂവേല്‍ തൈലപാത്രം എടുത്തു അവന്റെ തലയില്‍ ഒഴിച്ചു അവനെ ചുംബിച്ചു പറഞ്ഞതുയഹോവ തന്റെ അവകാശത്തിന്നു പ്രഭുവായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു.
2
നീ ഇന്നു എന്നെ പിരിഞ്ഞുപോകുമ്പോള്‍ ബെന്യാമീന്റെ അതിരിങ്കലെ സെല്‍സഹില്‍ റാഹേലിന്റെ കല്ലറെക്കരികെവെച്ചു രണ്ടാളെ കാണും; നീ അന്വേഷിപ്പാന്‍ പുറപ്പെട്ടുപോന്ന കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു; നിന്റെ അപ്പന്‍ കഴുതയെക്കുറിച്ചുള്ള ചിന്ത വിട്ടുഎന്റെ മകന്നുവേണ്ടി ഞാന്‍ എന്തു ചെയ്യേണ്ടു എന്നു പറഞ്ഞു നിങ്ങളെക്കുറിച്ചു വിഷാദിച്ചിരിക്കുന്നു എന്നു അവര്‍ നിന്നോടു പറയും.
3
അവിടെനിന്നു നീ മുമ്പോട്ടു ചെന്നു താബോരിലെ കരുവേലകത്തിന്നരികെ എത്തുമ്പോള്‍ ഒരുത്തന്‍ മൂന്നു ആട്ടിന്‍ കുട്ടിയെയും വേറൊരുത്തന്‍ മൂന്നു അപ്പവും വേറൊരുത്തന്‍ ഒരു തുരുത്തി വീഞ്ഞും ചുമന്നുകൊണ്ടു ഇങ്ങനെ മൂന്നു പുരുഷന്മാര്‍ ബേഥേലില്‍ ദൈവത്തിന്റെ അടുക്കല്‍ പോകുന്നതായി നിനക്കു എതിര്‍പെടും.
4
അവര്‍ നിന്നോടു കുശലം ചോദിക്കും; നിനക്കു രണ്ടു അപ്പവും തരും; നീ അതു അവരുടെ കയ്യില്‍നിന്നു വാങ്ങിക്കൊള്ളേണം.
5
അതിന്റെ ശേഷം നീ ഫെലിസ്ത്യരുടെ പട്ടാളം ഉള്ള ദൈവഗിരിക്കു എത്തും; അവിടെ പട്ടണത്തില്‍ കടക്കുമ്പോള്‍ മുമ്പില്‍ വീണ, തപ്പു, കുഴല്‍, കിന്നരം എന്നിവയോടുകൂടെ പൂജാഗിരിയില്‍നിന്നു ഇറങ്ങിവരുന്ന ഒരു പ്രവാചകഗണത്തെ കാണും; അവര്‍ പ്രവചിച്ചുകൊണ്ടിരിക്കും.
അവന്‍ ശിഷ്യന്‍ മാരില്‍ രണ്ടുപേരെ അയച്ചു; നഗരത്തില്‍ ചെല്ലുവിന്‍ ; അവിടെ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യന്‍ നിങ്ങളെ എതിര്‍പെടും.
14
അവന്റെ പിന്നാലെ ചെന്നു അവന്‍ കടക്കുന്നേടത്തു ആ വിട്ടുടയവനോടുഞാന്‍ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു ചോദിക്കുന്നു എന്നു പറവിന്‍ .
15
അവന്‍ വിരിച്ചൊരുക്കിയ ഒരു വന്മാളിക കാണിച്ചുതരും; അവിടെ നമുക്കു ഒരുക്കുവിന്‍ എന്നു പറഞ്ഞു.
അവന്റെ വരവിനാല്‍ മാത്രമല്ല, അവന്നു നിങ്ങളെക്കൊണ്ടു ലഭിച്ച ആശ്വാസത്താലുംകൂടെ; നിങ്ങളുടെ വാഞ്ഛയും നിങ്ങളുടെ വിലാപവും എനിക്കായുള്ള നിങ്ങളുടെ എരിവും ഞങ്ങളോടു അറിയിച്ചതിനാല്‍ തന്നേ. അതുകൊണ്ടു ഞാന്‍ അധികമായി സന്തോഷിച്ചു.