മനുഷ്യര്‍ക്കും ഭവിക്കുന്നതു മൃഗങ്ങള്‍ക്കും ഭവിക്കുന്നു; രണ്ടിന്നും ഗതി ഒന്നു തന്നേ; അതു മരിക്കുന്നതുപോലെ അവനും മരിക്കുന്നു; രണ്ടിന്നും ശ്വാസം ഒന്നത്രേ; മനുഷ്യന്നു മൃഗത്തെക്കാള്‍ വിശേഷതയില്ല; സകലവും മായയല്ലോ.
ആത്മാവിനെ തടുപ്പാന്‍ ആത്മാവിന്മേല്‍ അധികാരമുള്ള ഒരു മനുഷ്യനുമില്ല; മരണ ദിവസത്തിന്മേല്‍ അധികാരമുള്ളവനുമില്ല; യുദ്ധത്തില്‍ സേവാവിമോചനവുമില്ല; ദുഷ്ടത ദുഷ്ടന്മാരെ വിടുവിക്കയുമില്ല.
ജീവിച്ചിരിക്കുന്നവര്‍ തങ്ങള്‍ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാല്‍ അവര്‍ക്കും ഒരു പ്രതിഫലവും ഇല്ല; അവരെ ഔര്‍മ്മ വിട്ടുപോകുന്നുവല്ലോ.
യെഹൂദന്മാര്‍ അവനോടുനിനക്കു ഭൂതം ഉണ്ടു എന്നു ഇപ്പോള്‍ ഞങ്ങള്‍ക്കു മനസ്സിലായി; അബ്രാഹാമും പ്രവാചകന്മാരും മരിച്ചു; നീയോ എന്റെ വചനം പ്രമാണിക്കുന്നവന്‍ ഒരുനാളും മരണം ആസ്വദിക്കയില്ല എന്നു പറയുന്നു.
വിശ്വാസത്താല്‍ ഹനോക്‍ മരണം കാണാതെ എടുക്കപ്പെട്ടു; ദൈവം അവനെ എടുത്തുകൊണ്ടതിനാല്‍ കാണാതെയായി. അവന്‍ ദൈവത്തെ പ്രസാദിപ്പിച്ചു എന്നു അവന്‍ എടുക്കപ്പെട്ടതിന്നു മുമ്പെ സാക്ഷ്യം പ്രാപിച്ചു.