32
ഇനി എന്തുപറയേണ്ടു? ഗിദ്യോന്‍ , ബാരാക്ക്, ശിംശോന്‍ , യിപ്താഹ്, ദാവീദ് എന്നവരെയും ശമൂവേല്‍ മുതലായ പ്രവാചകന്മാരെയും കുറിച്ചു വിവരിപ്പാന്‍ സമയം പോരാ.
33
വിശ്വാസത്താല്‍ അവര്‍ രാജ്യങ്ങളെ അടക്കി, നീതി നടത്തി, വാഗ്ദത്തം പ്രാപിച്ചു, സിംഹങ്ങളുടെ വായ് അടെച്ചു
34
തീയുടെ ബലം കെടുത്തു, വാളിന്റെ വായക്കു തെറ്റി, ബലഹീനതയില്‍ ശക്തി പ്രാപിച്ചു, യുദ്ധത്തില്‍ വീരന്മാരായിതീര്‍ന്നു, അന്യന്മാരുടെ സൈന്യങ്ങളെ ഔടിച്ചു.
35
സ്ത്രീകള്‍ക്കു തങ്ങളുടെ മരിച്ചവരെ ഉയിര്‍ത്തെഴുന്നേല്പിനാല്‍ തിരികെ കിട്ടി; മറ്റു ചിലര്‍ ഏറ്റവും നല്ലൊരു ഉയിര്‍ത്തെഴുന്നേല്പു ലഭിക്കേണ്ടതിന്നു ഉദ്ധാരണം കൈക്കൊള്ളാതെ ഭേദ്യം ഏറ്റു.
36
വേറെ ചിലര്‍ പരിഹാസം, ചമ്മട്ടി, ചങ്ങല, തടവു ഇവയാലുള്ള പരീക്ഷ അനുഭവിച്ചു.
37
കല്ലേറു ഏറ്റു, ഈര്‍ച്ചവാളാല്‍ അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാല്‍ കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടേയും തോല്‍ ധരിച്ചു, ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു,
38
കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളര്‍പ്പുകളിലും ഉഴന്നു വലഞ്ഞു; ലോകം അവര്‍ക്കും യോഗ്യമായിരുന്നില്ല.
39
അവര്‍ എല്ലാവരും വിശ്വാസത്താല്‍ സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല.
40
അവര്‍ നമ്മെ കൂടാതെ രക്ഷാപൂര്‍ത്തി പ്രാപിക്കാതിരിക്കേണ്ടതിന്നു ദൈവം നമുക്കു വേണ്ടി ഏറ്റവും നല്ലതൊന്നു മുന്‍ കരുതിയിരുന്നു.