ఆకాశపక్షులను
സങ്കീർത്തനങ്ങൾ 148:10
മൃഗങ്ങളും സകലകന്നുകാലികളും, ഇഴജന്തുക്കളും പറവജാതികളും,
ആദിപുസ്തകം 1:20-25
20
വെള്ളത്തില്‍ ജലജന്തുക്കള്‍ കൂട്ടമായി ജനിക്കട്ടെ; ഭൂമിയുടെ മീതെ ആകാശവിതാനത്തില്‍ പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു.
21
ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തില്‍ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു; നല്ലതു എന്നു ദൈവം കണ്ടു.
22
നിങ്ങള്‍ വര്‍ദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തില്‍ നിറവിന്‍ ; പറവജാതി ഭൂമിയില്‍ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു.
23
സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം.
24
അതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതു തരം ജീവജന്തുക്കള്‍ ഭൂമിയില്‍നിന്നു ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
25
ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു.
ഇയ്യോബ് 38:39-41
39
സിംഹങ്ങള്‍ ഗുഹകളില്‍ പതുങ്ങിക്കിടക്കുമ്പോഴും അവ മുറ്റുകാട്ടില്‍ പതിയിരിക്കുമ്പോഴും
40
നീ സിംഹിക്കു ഇര വേട്ടയാടിക്കൊടുക്കുമോ? ബാലസിംഹങ്ങളുടെ വിശപ്പടക്കുമോ?
41
കാക്കകൂഞ്ഞുങ്ങള്‍ ഇരകിട്ടാതെ ഉഴന്നു ദൈവത്തോടു നിലവിളിക്കുമ്പോള്‍ അതിന്നു തീന്‍ എത്തിച്ചു കൊടുക്കുന്നതാര്‍?
ഇയ്യോബ് 39:1-30
1
പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാന്‍ പേടകളുടെ ഈറ്റുനോവു നീ കാണുമോ?
2
അവേക്കു ഗര്‍ഭം തികയുന്ന മാസം നിനക്കു കണകൂ കൂട്ടാമോ? അവയുടെ പ്രസവകാലം നിനക്കു അറിയാമോ?
3
അവ കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു; ക്ഷണത്തില്‍ വേദന കഴിഞ്ഞുപോകുന്നു.
4
അവയുടെ കുട്ടികള്‍ ബലപ്പെട്ടു കാട്ടില്‍ വളരുന്നു; അവ പുറപ്പെട്ടുപോകുന്നു; മടങ്ങിവരുന്നതുമില്ല.
5
കാട്ടുകഴുതയെ അഴിച്ചുവിട്ടതു ആര്‍? വനഗര്‍ദ്ദഭത്തെ കെട്ടഴിച്ചതാര്‍?
6
ഞാന്‍ മരുഭൂമിയെ അതിന്നു വീടും ഉവര്‍ന്നിലത്തെ അതിന്നു പാര്‍പ്പിടവുമാക്കി.
7
അതു പട്ടണത്തിലെ ആരവം കേട്ടു ചിരിക്കുന്നു; തെളിക്കുന്നവന്റെ ഒച്ച കൂട്ടാക്കുന്നതുമില്ല.
8
മലനിരകള്‍ അതിന്റെ മേച്ചല്പുറമാകുന്നു; പച്ചയായതൊക്കെയും അതു തിരഞ്ഞുനടക്കുന്നു.
9
കാട്ടുപോത്തു നിന്നെ വഴിപ്പെട്ടു സേവിക്കുമോ? അതു നിന്റെ പുല്തൊട്ടിക്കരികെ രാപാര്‍ക്കുംമോ?
10
കാട്ടു പോത്തിനെ നിനക്കു കയറിട്ടു ഉഴവിന്നു കൊണ്ടുപോകാമോ? അതു നിന്റെ പിന്നാലെ നിലം നിരത്തുമോ?
11
അതിന്റെ ശക്തി വലുതാകയാല്‍ നീ അതിനെ വിശ്വസിക്കുമോ? നിന്റെ വേല നീ അതിന്നു ഭരമേല്പിച്ചു കൊടുക്കുമോ?
12
അതു നിന്റെ വിത്തു കൊണ്ടുവരുമെന്നും നിന്റെ കളപ്പുരയില്‍ കൂട്ടുമെന്നും നീ വിശ്വസിക്കുമോ?
13
ഒട്ടകപ്പക്ഷി ഉല്ലസിച്ചു ചിറകു വീശുന്നു; എങ്കിലും ചിറകും തൂവലുംകൊണ്ടു വാത്സല്യം കാണിക്കുമോ?
14
അതു നിലത്തു മുട്ട ഇട്ടേച്ചുപോകുന്നു; അവയെ പൊടിയില്‍ വെച്ചു വിരിക്കുന്നു.
15
കാല്‍കൊണ്ടു അവ ഉടഞ്ഞുപോയേക്കുമെന്നോ കാട്ടുമൃഗം അവയെ ചവിട്ടിക്കളഞ്ഞേക്കുമെന്നോ അതു ഔര്‍ക്കുംന്നില്ല.
16
അതു തന്റെ കുഞ്ഞുങ്ങളോടു തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുന്നു; തന്റെ പ്രയത്നം വ്യര്‍ത്ഥമായ്പോകുമെന്നു ഭയപ്പെടുന്നില്ല.
17
ദൈവം അതിന്നു ജ്ഞാനമില്ലാതാക്കി വിവേകം അതിന്നു നല്കീട്ടുമില്ല.
18
അതു ചിറകടിച്ചു പൊങ്ങി ഔടുമ്പോള്‍ കുതിരയെയും പുറത്തു കയറിയവനെയും പരിഹസിക്കുന്നു.
19
കുതിരെക്കു നീയോ ശക്തി കൊടുത്തതു? അതിന്റെ കഴുത്തിന്നു നീയോ കുഞ്ചിരോമം അണിയിച്ചതു?
20
നിനക്കു അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ? അതിന്റെ ഹുങ്കാരപ്രതാപം ഭയങ്കരം.
21
അതു താഴ്വരയില്‍ മാന്തി ഊക്കോടെ ഉല്ലസിക്കുന്നു. അതു ആയുധപാണികളെ എതിര്‍ത്തുചെല്ലുന്നു.
22
അതു കൂശാതെ ഭയത്തെ പുച്ഛിക്കുന്നു; വാളിനോടു പിന്‍ വാങ്ങി മണ്ടുന്നതുമില്ല.
23
അതിന്നു എതിരെ ആവനാഴിയും മിന്നുന്ന കുന്തവും ശൂലവും കിലുകിലുക്കുന്നു.
24
അതു ഉഗ്രതയും കോപവും പൂണ്ടു നിലം വിഴുങ്ങുന്നു; കാഹളനാദം കേട്ടാല്‍ അതു അടങ്ങിനില്‍ക്കയില്ല.
25
കാഹളനാദം ധ്വനിക്കുന്തോറും അതു ഹാ, ഹാ എന്നു ചിനെക്കുന്നു; പടയും പടനായകന്മാരുടെ മുഴക്കവും ആര്‍പ്പും ദൂരത്തുനിന്നു മണക്കുന്നു.
26
നിന്റെ വിവേകത്താലോ പരുന്തു പറക്കയും ചിറകു തെക്കോട്ടു വിടര്‍ക്കുംകയും ചെയ്യുന്നതു?
27
നിന്റെ കല്പനെക്കോ കഴുകന്‍ മേലോട്ടു പറക്കയും ഉയരത്തില്‍ കൂടുവെക്കുകയും ചെയ്യുന്നതു?
28
അതു പാറയില്‍ കുടിയേറി രാപാര്‍ക്കുംന്നു; പാറമുകളിലും ദുര്‍ഗ്ഗത്തിലും തന്നേ.
29
അവിടെനിന്നു അതു ഇര തിരയുന്നു; അതിന്റെ കണ്ണു ദൂരത്തേക്കു കാണുന്നു.
30
അതിന്റെ കുഞ്ഞുകള്‍ ചോര വലിച്ചു കുടിക്കുന്നു. പട്ടുപോയവര്‍ എവിടെയോ അവിടെ അതുണ്ടു.
ഇയ്യോബ് 40:15-24
15
ഞാന്‍ നിന്നെപ്പോലെ ഉണ്ടാക്കിയിരിക്കുന്ന നദീഹയമുണ്ടല്ലോ; അതു കാളയെപ്പോലെ പുല്ലുതിന്നുന്നു.
16
അതിന്റെ ശക്തി അതിന്റെ കടിപ്രദേശത്തും അതിന്റെ ബലം വയറ്റിന്റെ മാംസപേശികളിലും ആകുന്നു.
17
ദേവദാരുതുല്യമായ തന്റെ വാല്‍ അതു ആട്ടുന്നു; അതിന്റെ തുടയിലെ ഞരമ്പുകള്‍ കൂടി പിണഞ്ഞിരിക്കുന്നു.
18
അതിന്റെ അസ്ഥികള്‍ ചെമ്പുകുഴല്‍പോലെയും എല്ലുകള്‍ ഇരിമ്പഴിപോലെയും ഇരിക്കുന്നു.
19
അതു ദൈവത്തിന്റെ സൃഷ്ടികളില്‍ പ്രധാനമായുള്ളതു; അതിനെ ഉണ്ടാക്കിയവന്‍ അതിന്നു ഒരു വാള്‍ കൊടുത്തിരിക്കുന്നു.
20
കാട്ടുമൃഗങ്ങളൊക്കെയും കളിക്കുന്നിടമായ പര്‍വ്വതങ്ങള്‍ അതിന്നു തീന്‍ വിളയിക്കുന്നു.
21
അതു നീര്‍മരുതിന്റെ ചുവട്ടിലും ഞാങ്ങണയുടെ മറവിലും ചതുപ്പുനിലത്തും കിടക്കുന്നു.
22
നീര്‍മരുതു നിഴല്‍കൊണ്ടു അതിനെ മറെക്കുന്നു; തോട്ടിങ്കലെ അലരി അതിനെ ചുറ്റി നിലക്കുന്നു;
23
നദി കവിഞ്ഞൊഴുകിയാലും അതു ഭ്രമിക്കുന്നില്ല; യോര്‍ദ്ദാന്‍ അതിന്റെ വായിലേക്കു ചാടിയാലും അതു നിര്‍ഭയമായിരിക്കും.
24
അതു നോക്കിക്കൊണ്ടിരിക്കെ അതിനെ പിടിക്കാമോ? അതിന്റെ മൂക്കില്‍ കയര്‍ കോര്‍ക്കാമോ?
ഇയ്യോബ് 41:1-34
1
മഹാനക്രത്തെ ചൂണ്ടലിട്ടു പിടിക്കാമോ? അതിന്റെ നാകൂ കയറുകൊണ്ടു അമര്‍ത്താമോ?
2
അതിന്റെ മൂക്കില്‍ കയറു കോര്‍ക്കാമോ? അതിന്റെ അണയില്‍ കൊളുത്തു കടത്താമോ?
3
അതു നിന്നോടു ഏറിയ യാചന കഴിക്കുമോ? സാവധാനവാക്കു നിന്നോടു പറയുമോ?
4
അതിനെ എന്നും ദാസനാക്കിക്കൊള്ളേണ്ടതിന്നു അതു നിന്നോടു ഉടമ്പടി ചെയ്യുമോ?
5
പക്ഷിയോടു എന്നപോലെ നീ അതിനോടു കളിക്കുമോ? അതിനെ പിടിച്ചു നിന്റെ ബാലമാര്‍ക്കായി കെട്ടിയിടുമോ?
6
മീന്‍ പിടിക്കൂറ്റുകാര്‍ അതിനെക്കൊണ്ടു വ്യാപാരം ചെയ്യുമോ? അതിനെ കച്ചവടക്കാര്‍ക്കും പകുത്തു വിലക്കുമോ?
7
നിനക്കു അതിന്റെ തോലില്‍ നിറെച്ചു അസ്ത്രവും തലയില്‍ നിറെച്ചു ചാട്ടുളിയും തറെക്കാമോ?
8
അതിനെ ഒന്നു തൊടുക; പോര്‍ തിട്ടം എന്നു ഔര്‍ത്തുകൊള്‍ക; പിന്നെ നീ അതിന്നു തുനികയില്ല.
9
അവന്റെ ആശെക്കു ഭംഗംവരുന്നു; അതിനെ കാണുമ്പോള്‍ തന്നേ അവന്‍ വീണു പോകുമല്ലോ.
10
അതിനെ ഇളക്കുവാന്‍ തക്ക ശൂരനില്ല; പിന്നെ എന്നോടു എതിര്‍ത്തുനിലക്കുന്നവന്‍ ആര്‍?
11
ഞാന്‍ മടക്കിക്കൊടുക്കേണ്ടതിന്നു എനിക്കു മുമ്പു കൂട്ടി തന്നതാര്‍? ആകാശത്തിന്‍ കീഴെയുള്ളതൊക്കെയും എന്റെതല്ലയോ?
12
അതിന്റെ അവയവങ്ങളെയും മഹാശക്തിയെയും അതിന്റെ ചേലൊത്ത രൂപത്തെയുംപറ്റി ഞാന്‍ മിണ്ടാതിരിക്കയില്ല.
13
അതിന്റെ പുറങ്കുപ്പായം ഊരാകുന്നവനാര്‍? അതിന്റെ ഇരട്ടനിരപ്പല്ലിന്നിടയില്‍ ആര്‍ ചെല്ലും?
14
അതിന്റെ മുഖത്തെ കതകു ആര്‍ തുറക്കും? അതിന്റെ പല്ലിന്നു ചുറ്റും ഭീഷണം ഉണ്ടു.
15
ചെതുമ്പല്‍നിര അതിന്റെ ഡംഭമാകുന്നു; അതു മുദ്രവെച്ചു മുറുക്കി അടെച്ചിരിക്കുന്നു.
16
അതു ഒന്നോടൊന്നു പറ്റിയിരിക്കുന്നു; ഇടയില്‍ കാറ്റുകടക്കയില്ല.
17
ഒന്നോടൊന്നു ചേര്‍ന്നിരിക്കുന്നു; വേര്‍പ്പെടുത്തിക്കൂടാതവണ്ണം തമ്മില്‍ പറ്റിയിരിക്കുന്നു.
18
അതു തുമ്മുമ്പോള്‍ വെളിച്ചം മിന്നുന്നു; അതിന്റെ കണ്ണു ഉഷസ്സിന്റെ കണ്ണിമപോലെ ആകുന്നു.
19
അതിന്റെ വായില്‍നിന്നു തീപ്പന്തങ്ങള്‍ പുറപ്പെടുകയും തീപ്പൊരികള്‍ തെറിക്കയും ചെയ്യുന്നു.
20
തിളെക്കുന്ന കലത്തില്‍നിന്നും കത്തുന്ന പോട്ടപ്പുല്ലില്‍നിന്നും എന്നപോലെ അതിന്റെ മൂക്കില്‍നിന്നു പുക പുറപ്പെടുന്നു.
21
അതിന്റെ ശ്വാസം കനല്‍ ജ്വലിപ്പിക്കുന്നു; അതിന്റെ വായില്‍നിന്നു ജ്വാല പുറപ്പെടുന്നു.
22
അതിന്റെ കഴുത്തില്‍ ബലം വസിക്കുന്നു; അതിന്റെ മുമ്പില്‍ നിരാശ നൃത്തം ചെയ്യുന്നു.
23
അതിന്റെ മാംസദശകള്‍ തമ്മില്‍ പറ്റിയിരിക്കുന്നു; അവ ഇളകിപ്പോകാതവണ്ണം അതിന്മേല്‍ ഉറെച്ചിരിക്കുന്നു.
24
അതിന്റെ ഹൃദയം കല്ലുപോലെ ഉറപ്പുള്ളതു തിരികല്ലിന്റെ അടിക്കല്ലുപോലെ ഉറപ്പുള്ളതു തന്നേ.
25
അതു പൊങ്ങുമ്പോള്‍ ബലശാലികള്‍ പേടിക്കുന്നു; ഭയം ഹേതുവായിട്ടു അവര്‍ പരവശരായ്തീരുന്നു.
26
വാള്‍കൊണ്ടു അതിനെ എതിര്‍ക്കുംന്നതു അസാദ്ധ്യം; കുന്തം, അസ്ത്രം, വേല്‍ എന്നിവകൊണ്ടും ആവതില്ല
27
ഇരിമ്പിനെ അതു വൈക്കോല്‍പോലെയും താമ്രത്തെ ദ്രവിച്ച മരംപോലെയും വിചാരിക്കുന്നു.
28
അസ്ത്രം അതിനെ ഔടിക്കയില്ല; കവിണക്കല്ലു അതിന്നു താളടിയായിരിക്കുന്നു.
29
ഗദ അതിന്നു താളടിപോലെ തോന്നുന്നു; വേല്‍ ചാടുന്ന ഒച്ച കേട്ടിട്ടു അതു ചിരിക്കുന്നു.
30
അതിന്റെ അധോഭാഗം മൂര്‍ച്ചയുള്ള ഔട്ടുകഷണംപോലെയാകുന്നു; അതു ചെളിമേല്‍ പല്ലിത്തടിപോലെ വലിയുന്നു.
31
കലത്തെപ്പോലെ അതു ആഴിയെ തിളെപ്പിക്കുന്നു; സമുദ്രത്തെ അതു തൈലംപോലെയാക്കിത്തീര്‍ക്കുംന്നു.
32
അതിന്റെ പിന്നാലെ ഒരു പാത മിന്നുന്നു; ആഴി നരെച്ചതുപോലെ തോന്നുന്നു.
33
ഭൂമിയില്‍ അതിന്നു തുല്യമായിട്ടൊന്നും ഇല്ല; അതിനെ ഭയമില്ലാത്തതായി ഉണ്ടാക്കിയിരിക്കുന്നു.
34
അതു ഉന്നതമായുള്ളതിനെയൊക്കെയും നോക്കിക്കാണുന്നു; മദിച്ച ജന്തുക്കള്‍ക്കെല്ലാം അതു രാജാവായിരിക്കുന്നു.