A. M. 3294. B.C. 710. Al-tas-chith
സങ്കീർത്തനങ്ങൾ 57:1
ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; എന്നോടു കൃപയുണ്ടാകേണമേ; ഞാന്‍ നിന്നെ ശരണംപ്രാപിക്കുന്നു; അതേ, ഈ ആപത്തുകള്‍ ഒഴിഞ്ഞുപോകുവോളം ഞാന്‍ നിന്റെ ചിറകിന്‍ നിഴലില്‍ ശരണം പ്രാപിക്കുന്നു.
സങ്കീർത്തനങ്ങൾ 58:1
ദേവന്മാരേ, നിങ്ങള്‍ വാസ്തവമായി നീതി പ്രസ്താവിക്കുന്നുവോ? മനുഷ്യപുത്രന്മാരേ, നിങ്ങള്‍ പരമാര്‍ത്ഥമായി വിധിക്കുന്നുവോ?
for that
സങ്കീർത്തനങ്ങൾ 76:1
ദൈവം യെഹൂദയില്‍ പ്രസിദ്ധനാകുന്നു; അവന്റെ നാമം യിസ്രായേലില്‍ വലിയതാകുന്നു.
സങ്കീർത്തനങ്ങൾ 138:2
ഞാന്‍ നിന്റെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ചു, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം തിരുനാമത്തിന്നു സ്തോത്രം ചെയ്യും. നിന്റെ നാമത്തിന്നു മീതെ ഒക്കെയും നീ നിന്റെ വാഗ്ദാനം മഹിമപ്പെടുത്തിയിരിക്കുന്നു.
പുറപ്പാട് 23:21
നീ അവനെ ശ്രദ്ധിച്ചു അവന്റെ വാക്കു കേള്‍ക്കേണം; അവനോടു വികടിക്കരുതു; അവന്‍ നിങ്ങളുടെ അതിക്രമങ്ങളെ ക്ഷമിക്കയില്ല; എന്റെ നാമം അവനില്‍ ഉണ്ടു.
പുറപ്പാട് 34:6
യഹോവ അവന്റെ മുമ്പാകെ കടന്നു ഘോഷിച്ചതു എന്തെന്നാല്‍യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവന്‍ ; ദീര്‍ഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവന്‍ .
പുറപ്പാട് 34:7
ആയിരം ആയിരത്തിന്നു ദയ പാലിക്കുന്നവന്‍ ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവന്‍ ; കുറ്റമുള്ളവനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം സന്ദര്‍ശിക്കുന്നവന്‍ .
യിരെമ്യാവു 10:6
അപ്പോള്‍ യഹോവ എന്നോടു അരുളിച്ചെയ്തതുനീ യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ വീഥികളിലും ഈ വചനങ്ങളെ ഒക്കെയും വിളിച്ചുപറകഈ നിയമത്തിന്റെ വചനങ്ങളെ കേട്ടു ചെയ്തുകൊള്‍വിന്‍ .
ఆశ్చర్యకార్యములను
ആവർത്തനം 4:7
നമ്മുടെ ദൈവമായ യഹോവയോടു നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവന്‍ നമുക്കു അടുത്തിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളു?
ആവർത്തനം 4:33
ഏതൊരു ജാതിയെങ്കിലും നീ കേട്ടതുപോലെ തീയുടെ നടുവില്‍ നിന്നു സംസാരിക്കുന്ന ദൈവത്തിന്റെ ശബ്ദം കേള്‍ക്കയും ജീവനോടിരിക്കയും ചെയ്തിട്ടുണ്ടോ?
ആവർത്തനം 4:34
അല്ലെങ്കില്‍ നിങ്ങളുടെ ദൈവമായ യഹോവ മിസ്രയീമില്‍വെച്ചു നീ കാണ്‍കെ നിങ്ങള്‍ക്കുവേണ്ടി ചെയ്തതു പോലെ ഒക്കെയും പരീക്ഷകള്‍, അടയാളങ്ങള്‍, അത്ഭുതങ്ങള്‍, യുദ്ധം, ബലമുള്ള കൈ, നീട്ടിയ ഭുജം, വലിയ ഭയങ്കരപ്രവൃത്തികള്‍ എന്നിവയാല്‍ ദൈവം ഒരു ജാതിയെ മറ്റൊരു ജാതിയുടെ നടുവില്‍ നിന്നു തനിക്കായി ചെന്നെടുപ്പാന്‍ ഉദ്യമിച്ചിട്ടുണ്ടോ?