చేసియున్నాడు
സങ്കീർത്തനങ്ങൾ 35:7
കാരണം കൂടാതെ അവര്‍ എനിക്കായി വല ഒളിച്ചുവെച്ചു; കാരണം കൂടാതെ അവര്‍ എന്റെ പ്രാണന്നായി കുഴി കുഴിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 119:85
അടിയന്റെ ജീവകാലം എന്തുള്ളു? എന്നെ ഉപദ്രവിക്കുന്നവരോടു നീ എപ്പോള്‍ ന്യായവിധി നടത്തും?
ഇയ്യോബ് 6:27
അനാഥന്നു നിങ്ങള്‍ ചീട്ടിടുന്നു; സ്നേഹിതനെക്കൊണ്ടു കച്ചവടം ചെയ്യുന്നു.
and is
സങ്കീർത്തനങ്ങൾ 9:15
ജാതികള്‍ തങ്ങള്‍ ഉണ്ടാക്കിയ കുഴിയില്‍ താണു പോയി; അവര്‍ ഒളിച്ചുവെച്ച വലയില്‍ അവരുടെ കാല്‍ തന്നേ അകപ്പെട്ടിരിക്കുന്നു.
സങ്കീർത്തനങ്ങൾ 9:16
യഹോവ തന്നെത്താന്‍ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടന്‍ സ്വന്തകൈകളുടെ പ്രവൃത്തിയില്‍ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ.
സങ്കീർത്തനങ്ങൾ 10:2
ദുഷ്ടന്റെ അഹങ്കാരത്താല്‍ എളിയവന്‍ തപിക്കുന്നു; അവര്‍ നിരൂപിച്ച ഉപായങ്ങളില്‍ അവര്‍ തന്നേ പിടിപെടട്ടെ.
സങ്കീർത്തനങ്ങൾ 35:8
അവന്‍ വിചാരിയാതെ അവന്നു അപായം ഭവിക്കട്ടെ; അവന്‍ ഒളിച്ചുവെച്ച വലയില്‍ അവന്‍ തന്നേ കുടുങ്ങട്ടെ; അവന്‍ അപായത്തില്‍ അകപ്പെട്ടുപോകട്ടെ.
സങ്കീർത്തനങ്ങൾ 94:13
നീ ശിക്ഷിക്കയും നിന്റെ ന്യായപ്രമാണം നീ ഉപദേശിക്കയും ചെയ്യുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ .
സങ്കീർത്തനങ്ങൾ 140:9
യഹോവേ, ദുഷ്ടന്റെ ആഗ്രഹങ്ങളെ നല്കരുതേ; നിഗളിച്ചുപോകാതിരിക്കേണ്ടതിന്നു അവന്റെ ദുരുപായം സാധിപ്പിക്കയും അരുതേ. സേലാ.
സങ്കീർത്തനങ്ങൾ 140:10
എന്നെ വളഞ്ഞിരിക്കുന്നവരുടെ തലയോ,--അവരുടെ അധരങ്ങളുടെ ദ്രോഹം അവരെ മൂടിക്കളയട്ടെ.
സങ്കീർത്തനങ്ങൾ 141:10
അവര്‍ എനിക്കു വെച്ചിരിക്കുന്ന കണിയിലും ദുഷ്പ്രവൃത്തിക്കാരുടെ കുടുക്കുകളിലും അകപ്പെടാതവണ്ണം എന്നെ കാക്കേണമേ.
എസ്ഥേർ 7:10
അവര്‍ ഹാമാനെ അവന്‍ മൊര്‍ദ്ദെഖായിക്കു വേണ്ടി നാട്ടിയിരുന്ന കഴുമരത്തിന്മേല്‍ തന്നേ തൂക്കിക്കളഞ്ഞു. അങ്ങനെ രാജാവിന്റെ ക്രോധം ശമിച്ചു.
ഇയ്യോബ് 4:8
ഞാന്‍ കണ്ടേടത്തോളം അന്യായം ഉഴുതു കഷ്ടത വിതെക്കുന്നവര്‍ അതു തന്നേ കൊയ്യുന്നു.
സദൃശ്യവാക്യങ്ങൾ 5:22
ദുഷ്ടന്റെ അകൃത്യങ്ങള്‍ അവനെ പിടിക്കും; തന്റെ പാപപാശങ്ങളാല്‍ അവന്‍ പിടിപെടും.
സദൃശ്യവാക്യങ്ങൾ 26:27
കുഴി കുഴിക്കുന്നവന്‍ അതില്‍ വീഴും; കല്ലു ഉരുട്ടുന്നവന്റെമേല്‍ അതു തിരിഞ്ഞുരുളും.
സഭാപ്രസംഗി 10:8
കുഴി കുഴിക്കുന്നവന്‍ അതില്‍ വീഴും; മതില്‍ പൊളിക്കുന്നവനെ പാമ്പു കടിക്കും.
സഭാപ്രസംഗി 10:9
കല്ലു വെട്ടുന്നവന്നു അതുകൊണ്ടു ദണ്ഡം തട്ടും; വിറകു കീറുന്നവന്നു അതിനാല്‍ ആപത്തും വരും.