അവന്നു തൊള്ളായിരം ഇരിമ്പുരഥം ഉണ്ടായിരുന്നു. അവന്‍ യിസ്രായേല്‍മക്കളെ ഇരുപതു സംവത്സരം കഠിനമായി ഞെരുക്കിയതുകൊണ്ടു യിസ്രായേല്‍മക്കള്‍ യഹോവയോടു നിലവിളിച്ചു.
യിസ്രായേല്‍ മക്കള്‍ യഹോവയോടു നിലവിളിച്ചുഞങ്ങള്‍ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിക്കയും ബാല്‍ വിഗ്രഹങ്ങളെ സേവിക്കയും ചെയ്തതുകൊണ്ടു നിന്നോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
എങ്കിലും നിങ്ങള്‍ എന്നെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിച്ചു; അതുകൊണ്ടു ഇനി ഞാന്‍ നിങ്ങളെ രക്ഷിക്കയില്ല.
14
നിങ്ങള്‍ തിരഞ്ഞെടുത്തിട്ടുള്ള ദേവന്മാരോടു നിലവിളിപ്പിന്‍ ; അവര്‍ നിങ്ങളുടെ കഷ്ടകാലത്തു നിങ്ങളെ രക്ഷിക്കട്ടെ.
15
യിസ്രായേല്‍മക്കള്‍ യഹോവയോടുഞങ്ങള്‍ പാപം ചെയ്തിരിക്കുന്നു; നിന്റെ ഇഷ്ടംപോലെയൊക്കെയും ഞങ്ങളോടു ചെയ്തുകൊള്‍ക; ഇന്നു മാത്രം ഞങ്ങളെ വിടുവിക്കേണമേ എന്നു പറഞ്ഞു.
സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവേ, നിങ്കല്‍ പ്രത്യാശവെക്കുന്നവര്‍ എന്റെ നിമിത്തം ലജ്ജിച്ചുപോകരുതേ; യിസ്രായേലിന്റെ ദൈവമേ, നിന്നെ അന്വേഷിക്കുന്നവര്‍ എന്റെ നിമിത്തം നാണിച്ചുപോകരുതേ.
രാജാക്കന്മാര്‍ നിന്റെ പോറ്റപ്പന്മാരും അവരുടെ രാജ്ഞികള്‍ നിന്റെ പോറ്റമ്മമാരും ആയിരിക്കും; അവര്‍ നിന്നെ സാഷ്ടാംഗം വണങ്ങി, നിന്റെ കാലിലെ പൊടി നക്കും; ഞാന്‍ യഹോവ എന്നും എനിക്കായി കാത്തിരിക്കുന്നവര്‍ ലജ്ജിച്ചുപോകയില്ല എന്നും നീ അറിയും.