నేను నీవాడనే
സങ്കീർത്തനങ്ങൾ 86:2
എന്റെ പ്രാണനെ കാക്കേണമേ; ഞാന്‍ നിന്റെ ഭക്തനാകുന്നു; എന്റെ ദൈവമേ, നിന്നില്‍ ആശ്രയിക്കുന്ന അടിയനെ രക്ഷിക്കേണമേ.
യോശുവ 10:4-6
4
ഗിബെയോന്‍ യോശുവയോടും യിസ്രായേല്‍മക്കളോടും സഖ്യതചെയ്കകൊണ്ടു നാം അതിനെ നശിപ്പിക്കേണ്ടതിന്നു എന്നെ സഹായിപ്പിന്‍ എന്നു പറയിച്ചു.
5
ഇങ്ങനെ യെരൂശലേംരാജാവു, ഹെബ്രോന്‍ രാജാവു, യര്‍മ്മൂത്ത് രാജാവു, ലാഖീശ്രാജാവു, എഗ്ളോന്‍ രാജാവു എന്നീ അഞ്ചു അമോര്‍യ്യരാജാക്കന്മാരും ഒരുമിച്ചുകൂടി; അവരും അവരുടെ സൈന്യങ്ങളൊക്കെയും ചെന്നു ഗിബെയോന്നുനേരെ പാളയം ഇറങ്ങി അതിനോടു യുദ്ധംചെയ്തു.
6
അപ്പോള്‍ ഗിബെയോന്യര്‍ ഗില്ഗാലില്‍ പാളയത്തിലേക്കു യോശുവയുടെ അടുക്കല്‍ ആളയച്ചുഅടിയങ്ങളെ കൈവിടാതെ വേഗം ഞങ്ങളുടെ അടുക്കല്‍ വന്നു ഞങ്ങളെ സഹായിച്ചു രക്ഷിക്കേണമേ; പര്‍വ്വതങ്ങളില്‍ പാര്‍ക്കുംന്ന അമോര്‍യ്യരാജാക്കന്മാര്‍ ഒക്കെയും ഞങ്ങള്‍ക്കു വിരോധമായിട്ടു ഒന്നിച്ചു കൂടിയിരിക്കുന്നു എന്നു പറയിച്ചു.
യെശയ്യാവ് 41:8-10
8
നീയോ, എന്റെ ദാസനായ യിസ്രായേലേ, ഞാന്‍ തിരഞ്ഞെടുത്ത യാക്കോബേ, എന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിയേ, നീ എന്റെ ദാസന്‍ ,
9
ഞാന്‍ നിന്നെ നിരസിച്ചുകളയാതെ തിരഞ്ഞെടുത്തിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടു ഭൂമിയുടെ അറ്റങ്ങളില്‍ നിന്നു എടുക്കയും അതിന്റെ മൂലകളില്‍നിന്നു വിളിച്ചു ചേര്‍ക്കയും ചെയ്തിരിക്കുന്നവനായുള്ളോവേ, നീ ഭയപ്പെടേണ്ടാ;
10
ഞാന്‍ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാന്‍ നിന്റെ ദൈവം ആകുന്നു; ഞാന്‍ നിന്നെ ശക്തീകരിക്കും; ഞാന്‍ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാന്‍ നിന്നെ താങ്ങും,
യെശയ്യാവ് 44:2
നിന്നെ ഉരുവാക്കിയവനും ഗര്‍ഭത്തില്‍ നിന്നെ നിര്‍മ്മിച്ചവനും നിന്നെ സഹായിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ ദാസനായ യാക്കോബേ, ഞാന്‍ തിരഞ്ഞെടുത്ത യെശുരൂനേ, നീ ഭയപ്പെടേണ്ടാ.
യെശയ്യാവ് 44:5
ഞാന്‍ യഹോവേക്കുള്ളവന്‍ എന്നു ഒരുത്തന്‍ പറയും; മറ്റൊരുത്തന്‍ തനിക്കു യാക്കോബിന്റെ പേരെടുക്കും; വേറൊരുത്തന്‍ തന്റെ കൈമേല്‍യഹോവേക്കുള്ളവന്‍ എന്നു എഴുതി, യിസ്രായേല്‍ എന്നു മറുപേര്‍ എടുക്കും.
യെശയ്യാവ് 64:8-10
8
എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങള്‍ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങള്‍ എല്ലാവരും നിന്റെ കൈപ്പണിയത്രേ;
9
യഹോവേ, ഉഗ്രമായി കോപിക്കരുതേ; അകൃത്യം എന്നേക്കും ഔര്‍‍ക്കരുതേ; അയ്യോ, കടാക്ഷിക്കേണമേ; ഞങ്ങള്‍ എല്ലാവരും നിന്റെ ജനമല്ലോ
10
നിന്റെ വിശുദ്ധനഗരങ്ങള്‍ ഒരു മരുഭൂമിയായിരിക്കുന്നു; സീയോന്‍ മരുഭൂമിയും യെരൂശലേം നിര്‍‍ജ്ജന പ്രദേശവും ആയിത്തീര്‍‍ന്നിരിക്കുന്നു
സെഫന്യാവ് 3:17
നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു; അവന്‍ നിന്നില്‍ അത്യന്തം സന്തോഷിക്കും; തന്റെ സ്നേഹത്തില്‍ അവന്‍ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവന്‍ നിങ്കല്‍ ആനന്ദിക്കും.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 27:23
എന്റെ ഉടയവനും ഞാന്‍ സേവിച്ചുവരുന്നവനുമായ ദൈവത്തിന്റെ ദൂതന്‍ ഈ രാത്രിയില്‍ എന്റെ അടുക്കല്‍നിന്നു
അപ്പൊസ്തലരുടെ പ്രവൃത്തികൾ 27:24
പൌലൊസേ, ഭയപ്പെടരുതു; നീ കൈസരുടെ മുമ്പില്‍ നില്‍ക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്രചെയ്യുന്നവരെ ഒക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
నేను వెదకుచున్నాను
സങ്കീർത്തനങ്ങൾ 119:27
എന്റെ വഴികളെ ഞാന്‍ വിവരിച്ചപ്പോള്‍ നീ എനിക്കു ഉത്തരമരുളി; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.
സങ്കീർത്തനങ്ങൾ 119:40
ഞാന്‍ പേടിക്കുന്ന നിന്ദയെ അകറ്റിക്കളയേണമേ; നിന്റെ വിധികള്‍ നല്ലവയല്ലോ.
സങ്കീർത്തനങ്ങൾ 119:173
നിന്റെ കല്പനകള്‍ ഒക്കെയും നീതിയായിരിക്കയാല്‍ എന്റെ നാവു നിന്റെ വാഗ്ദാനത്തെക്കുറിച്ചു പാടട്ടെ.