ദാവീദ് പിന്നെയും അവനോടുഎന്നോടു നിനക്കു പ്രിയമാകുന്നുവെന്നു നിന്റെ അപ്പന്‍ നല്ലവണ്ണം അറികയാല്‍ യോനാഥാന്‍ ദുഃഖിക്കാതിരിക്കേണ്ടതിന്നു അവന്‍ ഇതു ഗ്രഹിക്കരുതു എന്നു അവന്‍ വിചാരിക്കുന്നു; എന്നാല്‍ യഹോവയാണ, നിന്നാണ, എനിക്കും മരണത്തിന്നും മദ്ധ്യേ ഒരടി അകലം മാത്രമേയുള്ളു എന്നു സത്യംചെയ്തു പറഞ്ഞു.
ആകയാല്‍ നിങ്ങള്‍ വേഗത്തില്‍ ആളയച്ചുഈ രാത്രി മരുഭൂമിയിലേക്കുള്ള കടവിങ്കല്‍ പാര്‍ക്കരുതു; രാജാവിന്നും കൂടെയുള്ള സകലജനത്തിന്നും നാശം വരാതിരിക്കേണ്ടതിന്നു ഏതു വിധേനയും അക്കരെ കടന്നുപോകേണം എന്നു ദാവീദിനെ അറിയിപ്പിന്‍ എന്നു പറഞ്ഞു.
അവന്‍ തന്റെ ആളുകളോടുയഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന്റെ നേരെ കയ്യെടുക്കുന്നതായ ഈ കാര്യം ചെയ്‍വാന്‍ യഹോവ എനിക്കു ഇടവരുത്തരുതേ; അവന്‍ യഹോവയുടെ അഭിഷിക്തനല്ലോ എന്നു പറഞ്ഞു.
എന്നാല്‍ നിന്റെ ജീവന്‍ ഇന്നു എനിക്കു വിലയേറിയതായിരുന്നതുപോലെ എന്റെ ജീവന്‍ യഹോവേക്കു വിലയേറിയതായിരിക്കട്ടെ; അവന്‍ എന്നെ സകല കഷ്ടതയില്‍ നിന്നും രക്ഷിക്കുമാറാകട്ടെ.