therefore
സങ്കീർത്തനങ്ങൾ 55:16
ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും.
സങ്കീർത്തനങ്ങൾ 55:17
ഞാന്‍ വൈകുന്നേരത്തും കാലത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു കരയും; അവന്‍ എന്റെ പ്രാര്‍ത്ഥന കേള്‍ക്കും.
സങ്കീർത്തനങ്ങൾ 86:6
യഹോവേ, എന്റെ പ്രാര്‍ത്ഥനയെ ചെവിക്കൊള്ളേണമേ. എന്റെ യാചനകളെ ശ്രദ്ധിക്കേണമേ.
സങ്കീർത്തനങ്ങൾ 86:7
നീ എനിക്കുത്തരമരുളുകയാല്‍ എന്റെ കഷ്ടദിവസത്തില്‍ ഞാന്‍ നിന്നെ വിളിച്ചപേക്ഷിക്കുന്നു.
സങ്കീർത്തനങ്ങൾ 88:1
എന്റെ രക്ഷയുടെ ദൈവമായ യഹോവേ, ഞാന്‍ രാവും പകലും തിരുസന്നിധിയില്‍ നിലവിളിക്കുന്നു;
സങ്കീർത്തനങ്ങൾ 145:18
യഹോവ തന്റെ സകലവഴികളിലും നീതിമാനും തന്റെ സകലപ്രവൃത്തികളിലും ദയാലുവും ആകുന്നു.
സങ്കീർത്തനങ്ങൾ 145:19
യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവര്‍ക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവര്‍ക്കും സമീപസ്ഥനാകുന്നു.
ഇയ്യോബ് 27:10
അവന്‍ സര്‍വ്വശക്തനില്‍ ആനന്ദിക്കുമോ? എല്ലാകാലത്തും ദൈവത്തെ വിളിച്ചപേക്ഷിക്കുമോ?
ലൂക്കോസ് 18:1
മടുത്തുപോകാതെ എപ്പോഴും പ്രാര്‍ത്ഥിക്കേണം എന്നുള്ളതിന്നു അവന്‍ അവരോടു ഒരുപമ പറഞ്ഞതു
ഫിലിപ്പിയർ 4:6
ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാര്‍ത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങള്‍ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു.
കൊലൊസ്സ്യർ 4:2
പ്രാര്‍ത്ഥനയില്‍ ഉറ്റിരിപ്പിന്‍ ; സ്തോത്രത്തോടെ അതില്‍ ജാഗരിപ്പിന്‍ .