యెరూషలేమా, నీ మధ్యను నేను యెహోవాకు నా మ్రొక్కుబళ్లు చెల్లించెదను. యెహోవాను స్తుతించుడి.
സങ്കീർത്തനങ്ങൾ 96:8
യഹോവേക്കു അവന്റെ നാമത്തിന്നു തക്കമഹത്വം കൊടുപ്പിന്‍ ; തിരുമുല്‍കാഴ്ചയുമായി അവന്റെ പ്രാകാരങ്ങളില്‍ ചെല്ലുവിന്‍ .
സങ്കീർത്തനങ്ങൾ 100:4
അവന്റെ വാതിലുകളില്‍ സ്തോത്രത്തോടും അവന്റെ പ്രാകാരങ്ങളില്‍ സ്തുതിയോടും കൂടെ വരുവിന്‍ ; അവന്നു സ്തോത്രം ചെയ്തു അവന്റെ നാമത്തെ വാഴ്ത്തുവിന്‍ .
സങ്കീർത്തനങ്ങൾ 118:19
നീതിയുടെ വാതിലുകള്‍ എനിക്കു തുറന്നു തരുവിന്‍ ; ഞാന്‍ അവയില്‍കൂടി കടന്നു യഹോവേക്കു സ്തോത്രം ചെയ്യും.
സങ്കീർത്തനങ്ങൾ 118:20
യഹോവയുടെ വാതില്‍ ഇതു തന്നേ; നീതിമാന്മാര്‍ അതില്‍കൂടി കടക്കും.
സങ്കീർത്തനങ്ങൾ 122:3
യെരൂശലേമേ, ഞങ്ങളുടെ കാലുകള്‍ നിന്റെ വാതിലുകള്‍ക്കകത്തു നിലക്കുന്നു.
സങ്കീർത്തനങ്ങൾ 122:4
തമ്മില്‍ ഇണക്കിയ നഗരമായി പണിതിരിക്കുന്ന യെരൂശലേമേ!
സങ്കീർത്തനങ്ങൾ 135:2
യഹോവയുടെ ആലയത്തിലും നമ്മുടെ ദൈവത്തിന്റെ ആലയത്തിന്‍ പ്രാകാരങ്ങളിലും നിലക്കുന്നവരേ,
2 ദിനവൃത്താന്തം 6:6
എങ്കിലും എന്റെ നാമം ഇരിക്കേണ്ടതിന്നു യെരൂശലേമിനെയും എന്റെ ജനമായ യിസ്രായേലിനെ വാഴുവാന്‍ ദാവീദിനെയും ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു എന്നു അവന്‍ അരുളിച്ചെയ്തു.