And
ന്യായാധിപന്മാർ 15:18
പിന്നെ അവന്‍ വളരെ ദാഹിച്ചിട്ടു യഹോവയോടു നിലവിളിച്ചുഅടിയന്റെ കയ്യാല്‍ ഈ മഹാജയം നീ നല്കിയല്ലോ; ഇപ്പോള്‍ ഞാന്‍ ദാഹംകൊണ്ടു മരിച്ചു അഗ്രചര്‍മ്മികളുടെ കയ്യില്‍ വീഴേണമോ എന്നു പറഞ്ഞു.
ന്യായാധിപന്മാർ 15:19
അപ്പോള്‍ ദൈവം ലേഹിയില്‍ ഒരു കുഴി പിളരുമാറാക്കി, അതില്‍നിന്നു വെള്ളം പുറപ്പെട്ടു; അവന്‍ കുടിച്ചു ചൈതന്യം പ്രാപിച്ചുവീണ്ടു ജീവിച്ചു. അതുകൊണ്ടു അതിന്നു ഏന്‍ --ഹക്കോരേ എന്നു പേരായി; അതു ഇന്നുവരെയും ലേഹിയില്‍ ഉണ്ടു.
1 ശമൂവേൽ 30:11
അവര്‍ വയലില്‍വെച്ചു ഒരു മിസ്രയീമ്യനെ കണ്ടു ദാവീദിന്റെ അടുക്കല്‍ കൊണ്ടുചെന്നു; അവന്നു അപ്പം കൊടുത്തു അവന്‍ തിന്നു; അവന്നു കുടിപ്പാന്‍ വെള്ളവും കൊടുത്തു.
1 ശമൂവേൽ 30:12
അവര്‍ അവന്നു ഒരു കഷണം അത്തിയടയും രണ്ടു ഉണക്കമുന്തിരിക്കുലയും കൊടുത്തു; അതു തിന്നപ്പോള്‍ അവന്നു ഉയിര്‍വീണു; മൂന്നു രാവും മൂന്നു പകലും അവന്‍ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തിട്ടില്ലായിരുന്നു.
യെശയ്യാവ് 44:12
കൊല്ലന്‍ ഉളിയെ മൂര്‍ച്ചയാക്കി തീക്കനലില്‍ വേല ചെയ്തു ചുറ്റികകൊണ്ടു അടിച്ചു രൂപമാക്കി ബലമുള്ള ഭുജംകൊണ്ടു പണിതീര്‍ക്കുംന്നു; അവന്‍ വിശന്നു ക്ഷീണിക്കുന്നു; വെള്ളം കുടിക്കാതെ തളര്‍ന്നുപോകുന്നു.
യിരെമ്യാവു 14:18
എന്റെ വേദന നിരന്തരവും എന്റെ മുറിവു പൊറുക്കാതവണ്ണം വിഷമവും ആയിരിക്കുന്നതെന്തു? നീ എനിക്കു ചതിക്കുന്ന തോടും വറ്റിപ്പോകുന്ന വെള്ളവും പോലെ ആയിരിക്കുമോ?
വിലാപങ്ങൾ 2:19
രാത്രിയില്‍, യാമാരംഭത്തിങ്കല്‍ എഴുന്നേറ്റു നിലവിളിക്ക; നിന്റെ ഹൃദയത്തെ വെള്ളംപോലെ കര്‍ത്തൃ സന്നിധിയില്‍ പകരുക; വീഥികളുടെ തലെക്കലൊക്കെയും വിശപ്പുകൊണ്ടു തളര്‍ന്നുകിടക്കുന്ന നിന്റെ കുഞ്ഞുങ്ങളുടെ ജീവരക്ഷെക്കായി അവങ്കലേക്കു കൈ മലര്‍ത്തുക.
മർക്കോസ് 8:2
ഈ പുരുഷാരം ഇപ്പോള്‍ മൂന്നു നാളായി എന്നോടുകൂടെ പാര്‍ക്കുംന്നു; അവര്‍ക്കും ഭക്ഷിപ്പാന്‍ ഒന്നും ഇല്ലായ്കകൊണ്ടു എനിക്കു അവരോടു അലിവു തോന്നുന്നു;
മർക്കോസ് 8:3
ഞാന്‍ അവരെ പട്ടിണിയായി വീട്ടിലേക്കു അയച്ചാല്‍ അവര്‍ വഴിയില്‍ വെച്ചു തളര്‍ന്നു പോകും; അവരില്‍ ചിലര്‍ ദൂരത്തുനിന്നുവന്നവരല്ലോ എന്നു പറഞ്ഞു.