కోపము పుట్టించిరి
സങ്കീർത്തനങ്ങൾ 78:40
മരുഭൂമിയില്‍ അവര്‍ എത്ര പ്രാവശ്യം അവനോടു മത്സരിച്ചു! ശൂന്യപ്രദേശത്തു എത്രപ്രാവശ്യം അവനെ ദുഃഖിപ്പിച്ചു!
സങ്കീർത്തനങ്ങൾ 81:7
കഷ്ടകാലത്തു നീ വിളിച്ചു, ഞാന്‍ നിന്നെ വിടുവിച്ചു; ഇടിമുഴക്കത്തിന്റെ മറവില്‍നിന്നു ഞാന്‍ നിനക്കു ഉത്തരമരുളി; മെരീബാവെള്ളത്തിങ്കല്‍ ഞാന്‍ നിന്നെ പരീക്ഷിച്ചു. സേലാ.
സംഖ്യാപുസ്തകം 20:2
ജനത്തിന്നു കുടിപ്പാന്‍ വെള്ളം ഉണ്ടായിരുന്നില്ല; അപ്പോള്‍ അവര്‍ മോശെക്കും അഹരോന്നും വിരോധമായി കൂട്ടം കൂടി.
സംഖ്യാപുസ്തകം 20:6
എന്നാറെ മോശെയും അഹരോനും സഭയുടെ മുമ്പില്‍ നിന്നു സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍ ചെന്നു കവിണ്ണുവീണു; യഹോവയുടെ തേജസ്സു അവര്‍ക്കും പ്രത്യക്ഷമായി.
സംഖ്യാപുസ്തകം 20:13
ഇതു യിസ്രായേല്‍മക്കള്‍ യഹോവയോടു കലഹിച്ചതും അവര്‍ അവരില്‍ ശുദ്ധീകരിക്കപ്പെട്ടതുമായ കലഹജലം.
కావున
സംഖ്യാപുസ്തകം 20:12
പിന്നെ യഹോവ മോശെയോടും അഹരോനോടുംനിങ്ങള്‍ യിസ്രായേല്‍മക്കള്‍ കാണ്‍കെ എന്നെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം എന്നെ വിശ്വസിക്കാതിരുന്നതുകൊണ്ടു നിങ്ങള്‍ ഈ സഭയെ ഞാന്‍ അവര്‍ക്കും കൊടുത്തിരിക്കുന്ന ദേശത്തേക്കു കൊണ്ടുപോകയില്ല എന്നു അരുളിച്ചെയ്തു.
സംഖ്യാപുസ്തകം 20:23
എദോംദേശത്തിന്റെ അതിരിങ്കലുള്ള ഹോര്‍പര്‍വ്വതത്തില്‍വെച്ചു യഹോവ മോശെയോടും അഹരോനോടും അരുളിച്ചെയ്തതു
സംഖ്യാപുസ്തകം 20:24
അഹരോന്‍ തന്റെ ജനത്തോടു ചേരും; കലഹജലത്തിങ്കല്‍ നിങ്ങള്‍ എന്റെ കല്പന മറുത്തതുകൊണ്ടു ഞാന്‍ യിസ്രായേല്‍മക്കള്‍ക്കു കൊടുത്തിരിക്കുന്ന ദേശത്തേക്കു അവന്‍ കടക്കയില്ല.
സംഖ്യാപുസ്തകം 27:13
അതു കണ്ട ശേഷം നിന്റെ സഹോദരനായ അഹരോനെപ്പോലെ നീയും നിന്റെ ജനത്തോടു ചേരും.
സംഖ്യാപുസ്തകം 27:14
സഭയുടെ കലഹത്തിങ്കല്‍ നിങ്ങള്‍ സീന്‍ മരുഭൂമിയില്‍വെച്ചു അവര്‍ കാണ്‍കെ വെള്ളത്തിന്റെ കാര്യത്തില്‍ എന്നെ ശുദ്ധീകരിക്കാതെ എന്റെ കല്പനയെ മറുത്തതുകൊണ്ടു തന്നേ. സീന്‍ മരുഭൂമിയില്‍ കാദേശിലെ കലഹജലം അതു തന്നേ.
ആവർത്തനം 1:37
യഹോവ നിങ്ങളുടെ നിമിത്തം എന്നോടും കോപിച്ചു കല്പിച്ചതുനീയും അവിടെ ചെല്ലുകയില്ല.
ആവർത്തനം 3:26
പിസ്ഗയുടെ മുകളില്‍ കയറി തല പൊക്കി പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും നോക്കിക്കാണ്‍ക;
ആവർത്തനം 4:21
എന്നാല്‍ യഹോവ നിങ്ങളുടെ നിമിത്തം എന്നോടു കോപിച്ചു; ഞാന്‍ യോര്‍ദ്ദാന്‍ കടക്കയില്ലെന്നും നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന നല്ല ദേശത്തില്‍ ഞാന്‍ ചെല്ലുകയില്ലെന്നും സത്യംചെയ്തു.