ആദിപുസ്തകം പുറപ്പാട് ലേവ്യപുസ്തകം സംഖ്യാപുസ്തകം ആവർത്തനം യോശുവ ന്യായാധിപന്മാർ രൂത്ത് 1 ശമൂവേൽ 2 ശമൂവേൽ 1 രാജാക്കന്മാർ 2 രാജാക്കന്മാർ 1 ദിനവൃത്താന്തം 2 ദിനവൃത്താന്തം എസ്രാ നെഹെമ്യാവു എസ്ഥേർ ഇയ്യോബ് സങ്കീർത്തനങ്ങൾ സദൃശ്യവാക്യങ്ങൾ സഭാപ്രസംഗി ഉത്തമഗീതം യെശയ്യാവ് യിരെമ്യാവു വിലാപങ്ങൾ യെഹെസ്കേൽ ദാനീയേൽ ഹോശേയ യോവേൽ ആമോസ് ഒബദ്യാവ് യോനാ മീഖാ നാഹൂം ഹബക്കൂക്ക് സെഫന്യാവ് ഹഗ്ഗായി സെഖര്യാവ് മലാഖി മത്തായി മർക്കോസ് ലൂക്കോസ് യോഹന്നാൻ അപ്പൊസ്തലരുടെ പ്രവൃത്തികൾ റോമർ 1 കൊരിന്ത്യർ 2 കൊരിന്ത്യർ ഗലാത്യർ എഫെസ്യർ ഫിലിപ്പിയർ കൊലൊസ്സ്യർ 1 തെസ്സലൊനീക്യർ 2 തെസ്സലൊനീക്യർ 1 തിമൊഥെയൊസ് 2 തിമൊഥെയൊസ് തീത്തൊസ് ഫിലേമോൻ എബ്രായർ യാക്കോബ് 1 പത്രോസ് 2 പത്രോസ് 1 യോഹന്നാൻ 2 യോഹന്നാൻ 3 യോഹന്നാൻ യൂദാ വെളിപ്പാട്
దేహము
ഇയ്യോബ് 2:7
അങ്ങനെ സാത്താന് യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടു ഇയ്യോബിനെ ഉള്ളങ്കാല്‍മുതല്‍ നെറുകവരെ വല്ലാത്ത പരുക്കളാല്‍ ബാധിച്ചു.
ഇയ്യോബ് 2:8
അവന് ഒരു ഔട്ടിന് കഷണം എടുത്തു തന്നെത്താന്‍ ചുരണ്ടിക്കൊണ്ടു ചാരത്തില്‍ ഇരുന്നു.
ഇയ്യോബ് 17:14
ഞാന്‍ ദ്രവത്വത്തോടുനീ എന്റെ അപ്പന് എന്നും പുഴുവിനോടുനീ എന്റെ അമ്മയും സഹോദരിയും എന്നും പറഞ്ഞിരിക്കുന്നു.
ഇയ്യോബ് 19:26
എന്റെ ത്വക് ഇങ്ങനെ നശിച്ചശേഷം ഞാന്‍ ദേഹരഹിതനായി ദൈവത്തെ കാണും.
ഇയ്യോബ് 24:20
ഗര്‍ഭപാത്രം അവനെ മറന്നുകളയും; കൃമി അവനെ തിന്നു രസിക്കും; പിന്നെ ആരും അവനെ ഔര്‍ക്കയില്ല; നീതികേടു ഒരു വൃക്ഷംപോലെ തകര്‍ന്നു പോകും.
ഇയ്യോബ് 30:18
ഉഗ്രബലത്താല് എന്റെ വസ്ത്രം വിരൂപമായിരിക്കുന്നു; അങ്കിയുടെ കഴുത്തുപോലെ എന്നോടു പറ്റിയിരിക്കുന്നു.
ഇയ്യോബ് 30:19
അവന് എന്നെ ചെളിയില്‍ ഇട്ടിരിക്കുന്നു; ഞാന്‍ പൊടിക്കും ചാരത്തിന്നും തുല്യമായിരിക്കുന്നു.
സങ്കീർത്തനങ്ങൾ 38:5-7
5
എന്റെ ഭോഷത്വംഹേതുവായി എന്റെ വ്രണങ്ങള്‍ ചീഞ്ഞുനാറുന്നു.
6
ഞാന്‍ കുനിഞ്ഞു ഏറ്റവും കൂനിയിരിക്കുന്നു; ഞാന്‍ ഇടവിടാതെ ദുഃഖിച്ചുനടക്കുന്നു.
7
എന്റെ അരയില്‍ വരള്‍ച നിറഞ്ഞിരിക്കുന്നു; എന്റെ ദേഹത്തില്‍ സൌഖ്യമില്ല.
യെശയ്യാവ് 1:6
അടിതൊട്ടു മുടിവരെ ഒരു സുഖവും ഇല്ല; മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉള്ളു; അവയെ ഞെക്കി കഴുകീട്ടില്ല, വെച്ചുകെട്ടീട്ടില്ല, എണ്ണ പുരട്ടി ശമിപ്പിച്ചിട്ടുമില്ല.
യെശയ്യാവ് 14:11
നിന്റെ ആഡംബരവും വാദ്യഘോഷവും പാതാളത്തിലേക്കു ഇറങ്ങിപ്പോയി; നിന്റെ കീഴെ പുഴുക്കളെ വിരിച്ചിരിക്കുന്നു; കൃമികള്‍ നിനക്കു പുതെപ്പായിരിക്കുന്നു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 12:23
അവന് ദൈവത്തിന്നു മഹത്വം കൊടുക്കായ്കയാല്‍ കര്‍ത്താവിന്റെ ദൂതന് ഉടനെ അവനെ അടിച്ചു, അവന് കൃമിക്കു ഇരയായി പ്രാണനെ വിട്ടു.
loathsome
ഇയ്യോബ് 9:31
നീ എന്നെ ചേറ്റുകുഴിയില്‍ മുക്കിക്കളയും; എന്റെ വസ്ത്രംപോലും എന്നെ വെറുക്കും.
യെശയ്യാവ് 66:24
അവര്‍ പുറപ്പെട്ടുചെന്നു, എന്നോടു അതിക്രമം ചെയ്ത മനുഷ്യരുടെ ശവങ്ങളെ നോക്കും; അവരുടെ പുഴു ചാകയില്ല; അവരുടെ തീ കെട്ടുപോകയില്ല; അവര്‍ സകലജഡത്തിന്നും അറെപ്പായിരിക്കും
യെഹെസ്കേൽ 20:43
അവിടെവെച്ചു നിങ്ങള്‍ നിങ്ങളുടെ വഴികളെയും നിങ്ങളെത്തന്നേ മലിനമാക്കിയ സകലക്രിയകളെയും ഔര്‍ക്കും; നിങ്ങള്‍ ചെയ്ത സകല ദോഷവുംനിമിത്തം നിങ്ങള്‍ക്കു നിങ്ങളോടു തന്നേ വെറുപ്പുതോന്നും.