Is there
ഇയ്യോബ് 14:5
അവന്റെ ജീവകാലത്തിന്നു അവധി ഉണ്ടല്ലോ; അവന്റെ മാസങ്ങളുടെ എണ്ണം നിന്റെ പക്കല്‍; അവന്നു ലംഘിച്ചുകൂടാത്ത അതിര്‍ നീ വെച്ചിരിക്കുന്നു.
ഇയ്യോബ് 14:13
നീ എന്നെ പാതാളത്തില്‍ മറെച്ചുവെക്കയും നിന്റെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കയും എനിക്കു ഒരവധി നിശ്ചയിച്ചു എന്നെ ഔര്‍ക്കുംകയും ചെയ്തുവെങ്കില്‍ കൊള്ളായിരുന്നു.
ഇയ്യോബ് 14:14
മനുഷ്യന്‍ മരിച്ചാല്‍ വീണ്ടും ജീവിക്കുമോ? എന്നാല്‍ എനിക്കു മാറ്റം വരുവോളം എന്റെ യുദ്ധകാലമൊക്കെയും കാത്തിരിക്കാമായിരുന്നു.
സങ്കീർത്തനങ്ങൾ 39:4
യഹോവേ, എന്റെ അവസാനത്തെയും എന്റെ ആയുസ്സു എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ; ഞാന്‍ എത്ര ക്ഷണികന്‍ എന്നു ഞാന്‍ അറിയുമാറാകട്ടെ.
യെശയ്യാവ് 38:5
നീ ചെന്നു ഹിസ്കീയാവോടു പറയേണ്ടതുനിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിന്റെ പ്രാര്‍ത്ഥന കേട്ടു നിന്റെ കണ്ണുനിര്‍ കണ്ടിരിക്കുന്നു. ഞാന്‍ നിന്റെ ആയുസ്സിനോടു പതിനഞ്ചു സംവത്സരം കൂട്ടും.
യോഹന്നാൻ 11:9
രാത്രിയില്‍ നടക്കുന്നവനോ അവന്നു വെളിച്ചം ഇല്ലായ്കകൊണ്ടു ഇടറുന്നു എന്നു ഉത്തരം പറഞ്ഞു.
യോഹന്നാൻ 11:10
ഇതു പറഞ്ഞിട്ടു അവന്‍ നമ്മുടെ സ്നേഹിതനായ ലാസര്‍ നിദ്രകൊള്ളുന്നു; എങ്കിലും ഞാന്‍ അവനെ ഉണര്‍ത്തുവാന്‍ പോകുന്നു എന്നു അവരോടു പറഞ്ഞു.
నరుల కాలము
സഭാപ്രസംഗി 8:8
ആത്മാവിനെ തടുപ്പാന്‍ ആത്മാവിന്മേല്‍ അധികാരമുള്ള ഒരു മനുഷ്യനുമില്ല; മരണ ദിവസത്തിന്മേല്‍ അധികാരമുള്ളവനുമില്ല; യുദ്ധത്തില്‍ സേവാവിമോചനവുമില്ല; ദുഷ്ടത ദുഷ്ടന്മാരെ വിടുവിക്കയുമില്ല.
దినములవంటివి
ഇയ്യോബ് 14:6
അവന്‍ ഒരു കൂലിക്കാരനെപ്പോലെ വിശ്രമിച്ചു തന്റെ ദിവസത്തില്‍ തൃപ്തിപ്പെടേണ്ടതിന്നു നിന്റെ നോട്ടം അവങ്കല്‍ നിന്നു മാറ്റിക്കൊള്ളേണമേ.
ലേവ്യപുസ്തകം 25:50
അവന്‍ ആണ്ടോടാണ്ടു കൂലിക്കാരന്‍ എന്നപോലെ അവന്റെ അടുക്കല്‍ ഇരിക്കേണം; നീ കാണ്‍കെ അവന്‍ അവനോടു കാഠിന്യം പ്രവര്‍ത്തിക്കരുതു.
ആവർത്തനം 15:18
അവന്‍ ഒരു കൂലിക്കാരന്റെ ഇരട്ടിക്കൂലിക്കു തക്കതായി ആറു സംവത്സരം നിന്നെ സേവിച്ചതുകൊണ്ടു അവനെ സ്വതന്ത്രനായി വിട്ടയക്കുമ്പോള്‍ നിനക്കു വ്യസനം തോന്നരുതു; നിന്റെ ദൈവമായ യഹോവ നീ ചെയ്യുന്ന സകലത്തിലും നിന്നെ അനുഗ്രഹിക്കും.
യെശയ്യാവ് 21:16
കര്‍ത്താവു ഇപ്രകാരം എന്നോടു അരുളിച്ചെയ്തുകൂലിക്കാരന്റെ ആണ്ടുപോലെയുള്ള ഒരു ആണ്ടിന്നകം കേദാരിന്റെ മഹത്വം ഒക്കെയും ക്ഷയിച്ചുപോകും;
മത്തായി 20:1-15
1
“സ്വര്‍ഗ്ഗരാജ്യം തന്റെ മുന്തിരിത്തോട്ടത്തില്‍ വേലക്കാരെ വിളിച്ചാക്കേണ്ടതിന്നു പുലര്‍ച്ചെക്കു പുറപ്പെട്ട വീട്ടുടയവനോടു സദൃശം.
2
വേലക്കാരോടു അവന്‍ ദിവസത്തേക്കു ഔരോ വെള്ളിക്കാശു പറഞ്ഞൊത്തിട്ടു, അവരെ മുന്തിരിത്തോട്ടത്തില്‍ അയച്ചു.
3
മൂന്നാം മണിനേരത്തും പുറപ്പെട്ടു, മറ്റു ചിലര്‍ ചന്തയില്‍ മിനക്കെട്ടു നിലക്കുന്നതു കണ്ടു
4
നിങ്ങളും മുന്തിരിത്തോട്ടത്തില്‍ പോകുവിന്‍ ; ന്യായമായതു തരാം എന്നു അവരോടു പറഞ്ഞു; അവര്‍ പോയി.
5
അവന്‍ ആറാം മണിനേരത്തും ഒമ്പതാം മണി നേരത്തും ചെന്നു അങ്ങനെ തന്നേ ചെയ്തു.
6
പതിനൊന്നാം മണി നേരത്തും ചെന്നു, മറ്റു ചിലര്‍ നിലക്കുന്നതു കണ്ടിട്ടു; നിങ്ങള്‍ ഇവിടെ പകല്‍ മുഴുവന്‍ മിനക്കെട്ടു നിലക്കുന്നതു എന്തു എന്നു ചോദിച്ചു.
7
ഞങ്ങളെ ആരും കൂലിക്കു വിളിക്കായ്കകൊണ്ടത്രേ എന്നു അവര്‍ പറഞ്ഞപ്പോള്‍നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍ എന്നു അവരോടു പറഞ്ഞു.
8
സന്ധ്യയായപ്പോള്‍ മുന്തിരിത്തോട്ടത്തിന്റെ ഉടയവന്‍ തന്റെ വിചാരകനോടുവേലക്കാരെ വിളിച്ചു, പിമ്പന്മാര്‍ തുടങ്ങി മുമ്പന്മാര്‍വരെ അവര്‍ക്കും കൂലി കൊടുക്ക എന്നു പറഞ്ഞു.
9
അങ്ങനെ പതിനൊന്നാം മണിനേരത്തു വന്നവര്‍ ചെന്നു ഔരോ വെള്ളിക്കാശു വാങ്ങി.
10
മുമ്പന്മാര്‍ വന്നപ്പോള്‍ തങ്ങള്‍ക്കു അധികം കിട്ടും എന്നു നിരൂപിച്ചു; അവര്‍ക്കും ഔരോ വെള്ളിക്കാശു കിട്ടി.
11
അതു വാങ്ങീട്ടു അവര്‍ വീട്ടുടയവന്റെ നേരെ പിറുപിറുത്തു
12
ഈ പിമ്പന്മാര്‍ ഒരു മണിനേരം മാത്രം വേല ചെയ്തിട്ടും നീ അവരെ പകലത്തെ ഭാരവും വെയിലും സഹിച്ച ഞങ്ങളോടു സമമാക്കിയല്ലോ എന്നു പറഞ്ഞു.
13
അവരില്‍ ഒരുത്തനോടു അവന്‍ ഉത്തരം പറഞ്ഞതുസ്നേഹിതാ, ഞാന്‍ നിന്നോടു അന്യായം ചെയ്യുന്നില്ല; നീ എന്നോടു ഒരു പണം പറഞ്ഞൊത്തില്ലയോ?
14
നിന്റേതു വാങ്ങി പൊയ്ക്കൊള്‍ക; നിനക്കു തന്നതുപോലെ ഈ പിമ്പന്നും കൊടുപ്പാന്‍ എനിക്കു മനസ്സു.
15
എനിക്കുള്ളതിനെക്കൊണ്ടു മനസ്സുപോലെ ചെയ്‍വാന്‍ എനിക്കു ന്യായമില്ലയോ? ഞാന്‍ നല്ലവന്‍ ആകകൊണ്ടു നിന്റെ കണ്ണു കടിക്കുന്നുവോ?