విమోచింపు
ഇയ്യോബ് 5:20
ക്ഷാമകാലത്തു അവന്‍ നിന്നെ മരണത്തില്‍നിന്നും യുദ്ധത്തില്‍ വാളിന്റെ വെട്ടില്‍നിന്നും വിടുവിക്കും.
ലേവ്യപുസ്തകം 25:48
സംവത്സരം ഏറെയുണ്ടെങ്കില്‍ അതിന്നു തക്കവണ്ണം അവന്‍ തന്റെ വീണ്ടെടുപ്പുവില തനിക്കു കിട്ടിയ പണത്തില്‍നിന്നു മടക്കിക്കൊടുക്കേണം.
നെഹെമ്യാവു 5:8
ജാതികള്‍ക്കു വിറ്റിരുന്ന നമ്മുടെ സഹോദരന്മാരായ യെഹൂദന്മാരെ നമ്മാല്‍ കഴിയുന്നേടത്തോളം നാം വീണ്ടെടുത്തിരിക്കുന്നു; നിങ്ങളോ നമ്മുടെ സഹോദരന്മാര്‍ തങ്ങളെത്തന്നേ നമുക്കു വില്പാന്തക്കവണ്ണം അവരെ വീണ്ടും വില്പിപ്പാന്‍ പോകുന്നുവോ എന്നു ഞാന്‍ അവരോടു ചോദിച്ചു. അതിന്നു അവര്‍ ഒരു വാക്കും പറവാന്‍ കഴിയാതെ മൌനമായിരുന്നു.
സങ്കീർത്തനങ്ങൾ 49:7
സഹോദരന്‍ ശവകൂഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്നു
സങ്കീർത്തനങ്ങൾ 49:8
അവനെ വീണ്ടെടുപ്പാനോ ദൈവത്തിന്നു വീണ്ടെടുപ്പുവില കൊടുപ്പാനോ ആര്‍ക്കും കഴികയില്ല.
സങ്കീർത്തനങ്ങൾ 49:15
എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തില്‍നിന്നു വീണ്ടെടുക്കും; അവന്‍ എന്നെ കൈക്കൊള്ളും. സേലാ.
സങ്കീർത്തനങ്ങൾ 107:2
യഹോവേക്കു സ്തോത്രം ചെയ്‍വിന്‍ ; അവന്‍ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു!
യിരെമ്യാവു 15:21
ആകയാല്‍ ഞാന്‍ ഈ പ്രാവശ്യം അവരെ ഒന്നു പഠിപ്പിക്കും; എന്റെ കയ്യും എന്റെ ബലവും ഞാന്‍ അവരെ ഒന്നു അനുഭവിപ്പിക്കും; എന്റെ നാമം യഹോവ എന്നു അവര്‍ അറിയും.