నివసించు
ഇയ്യോബ് 10:9
നീ എന്നെ കളിമണ്ണുകൊണ്ടെന്നപോലെ മനഞ്ഞു എന്നോര്‍ക്കേണമേ; നീ എന്നെ വീണ്ടും പൊടിയാക്കിക്കളയുമോ?
ഇയ്യോബ് 13:12
നിങ്ങളുടെ ജ്ഞാപകവാക്യങ്ങള്‍ ഭസ്മവാക്യങ്ങളത്രേ; നിങ്ങളുടെ കോട്ടകള്‍ മണ്‍കോട്ടകള്‍ തന്നേ.
ഇയ്യോബ് 33:6
ഇതാ, നിന്നെപ്പോലെ ഞാനും ദൈവത്തിന്നുള്ളവന്‍ ; എന്നെയും മണ്ണുകൊണ്ടു നിര്‍മ്മിച്ചിരിക്കുന്നു.
ആദിപുസ്തകം 2:7
യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിര്‍മ്മിച്ചിട്ടു അവന്റെ മൂക്കില്‍ ജീവശ്വാസം ഊതി, മനുഷ്യന്‍ ജീവനുള്ള ദേഹിയായി തീര്‍ന്നു.
ആദിപുസ്തകം 3:19
നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതില്‍ തിരികെ ചേരുവോളം മുഖത്തെ വിയര്‍പ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയില്‍ തിരികെ ചേരും.
ആദിപുസ്തകം 18:27
പൊടിയും വെണ്ണീറുമായ ഞാന്‍ കര്‍ത്താവിനോടു സംസാരിപ്പാന്‍ തുനിഞ്ഞുവല്ലോ.
സഭാപ്രസംഗി 12:7
പൊടി പണ്ടു ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവു അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും.
2 കൊരിന്ത്യർ 4:7
എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിന്നു ഈ നിക്ഷേപം ഞങ്ങള്‍ക്കു മണ്‍പാത്രങ്ങളില്‍ ആകുന്നു ഉള്ളതു.
2 കൊരിന്ത്യർ 5:1
കൂടാരമായ ഞങ്ങളുടെ ഭൌമഭവനം അഴിഞ്ഞുപോയാല്‍ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങള്‍ക്കു സ്വര്‍ഗ്ഗത്തില്‍ ഉണ്ടെന്നു അറിയുന്നു.
చితికిపోవునట్లు
ഇയ്യോബ് 13:28
ഇജ്ജനം ചീഞ്ഞഴുകിയ വസ്ത്രംപോലെയും പുഴു അരിച്ച വസ്ത്രംപോലെയും ഇരിക്കുന്നു.
ഇയ്യോബ് 14:2
അവന്‍ പൂപോലെ വിടര്‍ന്നു പൊഴിഞ്ഞുപോകുന്നു; നിലനില്‍ക്കാതെ നിഴല്‍പോലെ ഔടിപ്പോകുന്നു.
സങ്കീർത്തനങ്ങൾ 39:11
അകൃത്യംനിമിത്തം നീ മനുഷ്യനെ ദണ്ഡനങ്ങളാല്‍ ശിക്ഷിക്കുമ്പോള്‍ നീ അവന്റെ സൌന്ദര്യത്തെ പുഴുപോലെ ക്ഷയിപ്പിക്കുന്നു; ഏതു മനുഷ്യനും ഒരു ശ്വാസമത്രേ ആകുന്നു. സേലാ.
സങ്കീർത്തനങ്ങൾ 90:5-7
5
നീ അവരെ ഒഴുക്കിക്കളയുന്നു; അവര്‍ ഉറക്കംപോലെ അത്രേ; അവര്‍ രാവിലെ മുളെച്ചുവരുന്ന പുല്ലുപോലെ ആകുന്നു.
6
അതു രാവിലെ തഴെച്ചുവളരുന്നു; വൈകുന്നേരം അതു അരിഞ്ഞു വാടിപ്പോകുന്നു.
7
ഞങ്ങള്‍ നിന്റെ കോപത്താല്‍ ക്ഷയിച്ചും നിന്റെ ക്രോധത്താല്‍ ഭ്രമിച്ചും പോകുന്നു.
സങ്കീർത്തനങ്ങൾ 103:15
അവന്‍ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവന്‍ ഔര്‍ക്കുംന്നു.
സങ്കീർത്തനങ്ങൾ 103:16
മനുഷ്യന്റെ ആയുസ്സു പുല്ലുപോലെയാകുന്നു; വയലിലെ പൂപോലെ അവന്‍ പൂക്കുന്നു.
സങ്കീർത്തനങ്ങൾ 146:4
അവന്റെ ശ്വാസം പോകുന്നു; അവന്‍ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങള്‍ നശിക്കുന്നു.
1 പത്രോസ് 1:24
“സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗി എല്ലാം പുല്ലിന്റെ പൂപോലെയും ആകുന്നു; പുല്ലു വാടി പൂവുതിര്‍ന്നുപോയി;