నేను మాటలాడి
ഇയ്യോബ് 13:13
നിങ്ങള്‍ മണ്ടാതിരിപ്പിന്‍ ; ഞാന്‍ പറഞ്ഞുകൊള്ളട്ടെ; പിന്നെ എനിക്കു വരുന്നതു വരട്ടെ.
ഇയ്യോബ് 13:19
എന്നോടു വാദിപ്പാന്‍ തുനിയുന്നതാര്‍? ഞാന്‍ ഇപ്പോള്‍ മണ്ടാതിരുന്നു എന്റെ പ്രാണന്‍ വിട്ടുപോകും.
ഇയ്യോബ് 20:2
ഉത്തരം പറവാന്‍ എന്റെ നിരൂപണങ്ങള്‍ പൊങ്ങിവരുന്നു. എന്റെ ഉള്ളിലെ തത്രപ്പാടു ഹേതുവായിട്ടു തന്നേ.
ഇയ്യോബ് 21:3
നില്പിന്‍ , ഞാനും സംസാരിക്കട്ടെ; ഞാന്‍ സംസാരിച്ചു കഴിഞ്ഞിട്ടു നിനക്കു പരിഹസിക്കാം.
నా ... తెరచి
സദൃശ്യവാക്യങ്ങൾ 8:6
കേള്‍പ്പിന്‍ , ഞാന്‍ ഉല്‍കൃഷ്ടമായതു സംസാരിക്കും; എന്റെ അധരങ്ങളെ തുറക്കുന്നതു നേരിന്നു ആയിരിക്കും.
സദൃശ്യവാക്യങ്ങൾ 8:7
എന്റെ വായ് സത്യം സംസാരിക്കും; ദുഷ്ടത എന്റെ അധരങ്ങള്‍ക്കു അറെപ്പാകുന്നു.