ఆత్మ
സങ്കീർത്തനങ്ങൾ 39:3
എന്റെ ഉള്ളില്‍ ഹൃദയത്തിന്നു ചൂടു പിടിച്ചു, എന്റെ ധ്യാനത്തിങ്കല്‍ തീ കത്തി; അപ്പോള്‍ ഞാന്‍ നാവെടുത്തു സംസാരിച്ചു.
യിരെമ്യാവു 20:9
ഈ നഗരത്തില്‍ പാര്‍ക്കുംന്നവന്‍ വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; എന്നാല്‍ നിങ്ങളെ നിരോധിച്ചിരിക്കുന്ന കല്ദയരുടെ പക്ഷം ചെന്നുചേരുന്നവനോ ജീവനോടെ ഇരിക്കും; അവന്റെ ജീവന്‍ അവന്നു കൊള്ള കിട്ടിയതുപോലെ ഇരിക്കും.
യെഹെസ്കേൽ 3:14-27
14
ആത്മാവു എന്നെ എടുത്തുകൊണ്ടുപോയി; ഞാന്‍ വ്യസനത്തോടും മനസ്സിന്റെ ഉഷ്ണത്തോടും കൂടെ പോയി, യഹോവയുടെ കൈ ശക്തിയോടെ എന്റെ മേല്‍ ഉണ്ടായിരുന്നു.
15
അങ്ങനെ ഞാന്‍ കെബാര്‍നദീതീരത്തു പാര്‍ത്ത തേല്‍-ആബീബിലെ പ്രവാസികളുടെ അടുക്കല്‍, അവര്‍ പാര്‍ത്തെടത്തു തന്നേ എത്തി, അവരുടെ മദ്ധ്യേ ഏഴു ദിവസം സ്തംഭിച്ചുകൊണ്ടു പാര്‍ത്തു.
16
ഏഴു ദിവസം കഴിഞ്ഞിട്ടു യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതു എന്തെന്നാല്‍
17
മനുഷ്യപുത്രാ, ഞാന്‍ നിന്നെ യിസ്രായേല്‍ഗൃഹത്തിന്നു കാവല്‍ക്കാരനാക്കിയിരിക്കുന്നു; നീ എന്റെ വായില്‍നിന്നു വചനം കേട്ടു എന്റെ നാമത്തില്‍ അവരെ പ്രബോധിപ്പിക്കേണം.
18
ഞാന്‍ ദുഷ്ടനോടുനീ മരിക്കും എന്നു കല്പിക്കുമ്പോള്‍ നീ അവനെ ഔര്‍പ്പിക്കയോ ദുഷ്ടനെ ജീവനോടെ രക്ഷിക്കേണ്ടതിന്നു അവന്‍ തന്റെ ദുര്‍മ്മാര്‍ഗ്ഗം വിടുവാന്‍ അവനെ ഔര്‍പ്പിച്ചുകൊണ്ടും ഒന്നും പറകയോ ചെയ്യാഞ്ഞാല്‍, ദുഷ്ടന്‍ തന്റെ അകൃത്യത്തില്‍ മരിക്കും; അവന്റെ രക്തമോ ഞാന്‍ നിന്നോടു ചോദിക്കും.
19
എന്നാല്‍ നീ ദുഷ്ടനെ ഔര്‍പ്പിച്ചിട്ടും അവന്‍ തന്റെ ദുഷ്ടതയും ദുര്‍മ്മാര്‍ഗ്ഗവും വിട്ടുതിരിയുന്നില്ലെങ്കില്‍ അവന്‍ തന്റെ അകൃത്യത്തില്‍ മരിക്കും; നീയോ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.
20
അഥവാ, നീതിമാന്‍ തന്റെ നീതി വിട്ടുമാറി നീതികേടു പ്രവര്‍ത്തിച്ചിട്ടു ഞാന്‍ അവന്റെ മുമ്പില്‍ ഇടര്‍ച്ച വെക്കുന്നുവെങ്കില്‍ അവന്‍ മരിക്കും; നീ അവനെ ഔര്‍പ്പിക്കായ്കകൊണ്ടു അവന്‍ തന്റെ പാപത്തില്‍ മരിക്കും; അവന്‍ ചെയ്ത നീതി അവന്നു കണക്കിടുകയുമില്ല; അവന്റെ രക്തമോ ഞാന്‍ നിന്നോടു ചോദിക്കും.
21
എന്നാല്‍ നീതിമാന്‍ പാപം ചെയ്യാതെയിരിക്കേണ്ടതിന്നു നീ നീതിമാനെ ഔര്‍പ്പിച്ചിട്ടു അവന്‍ പാപം ചെയ്യാതെ ഇരുന്നാല്‍, അവന്‍ പ്രബോധനം കൈക്കൊണ്ടിരിക്കയാല്‍ അവന്‍ ജീവിക്കും; നീയും നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.
22
യഹോവയുടെ കൈ അവിടെ പിന്നെയും എന്റെമേല്‍ വന്നു; അവന്‍ എന്നോടുനീ എഴുന്നേറ്റു സമഭൂമിയിലേക്കു പോക; അവിടെവെച്ചു ഞാന്‍ നിന്നോടു സംസാരിക്കും എന്നു കല്പിച്ചു.
23
അങ്ങനെ ഞാന്‍ എഴുന്നേറ്റു സമഭൂമിയിലേക്കു പോയി; ഞാന്‍ കെബാര്‍ നദീതീരത്തു കണ്ട മഹത്വംപോലെ അവിടെ യഹോവയുടെ മഹത്വം നിലക്കുന്നതു കണ്ടു ഞാന്‍ കവിണ്ണുവീണു.
24
അപ്പോള്‍ ആത്മാവു എന്നില്‍ വന്നു എന്നെ നിവര്‍ന്നുനിലക്കുമാറാക്കി, എന്നോടു സംസാരിച്ചുനീ ചെന്നു നിന്റെ വീട്ടിന്നകത്തു കതകടെച്ചു പാര്‍ക്ക.
25
എന്നാല്‍ മനുഷ്യപുത്രാ, നിനക്കു അവരുടെ ഇടയില്‍ പെരുമാറുവാന്‍ കഴിയാതവണ്ണം അവര്‍ നിന്നെ കയറുകൊണ്ടു കെട്ടും.
26
നീ ഊമനായി അവര്‍ക്കും ശാസകനാകാതെയിരിക്കേണ്ടതിന്നു ഞാന്‍ നിന്റെ നാവിനെ നിന്റെ അണ്ണാക്കോടു പറ്റുമാറാക്കും; അവര്‍ മത്സരഗൃഹമല്ലോ.
27
ഞാന്‍ നിന്നോടു സംസാരിക്കുമ്പോള്‍ ഞാന്‍ നിന്റെ വായി തുറക്കും; നീ അവരോടുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറയേണം; കേള്‍ക്കുന്നവന്‍ കേള്‍ക്കട്ടെ; കേള്‍ക്കാത്തവന്‍ കേള്‍ക്കാതെ ഇരിക്കട്ടെ; അവര്‍ മത്സരഗൃഹമല്ലോ.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 4:20
ഞങ്ങള്‍ക്കോ ഞങ്ങള്‍ കണ്ടും കേട്ടുമിരിക്കുന്നതു പ്രസ്താവിക്കാതിരിപ്പാന്‍ കഴിയുന്നതല്ല എന്നു ഉത്തരം പറഞ്ഞു.
2 കൊരിന്ത്യർ 5:13
ഞങ്ങള്‍ വിവശന്മാര്‍ എന്നുവരികില്‍ ദൈവത്തിന്നും സുബോധമുള്ളവര്‍ എന്നു വരികില്‍ നിങ്ങള്‍ക്കും ആകുന്നു.
2 കൊരിന്ത്യർ 5:14
ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിര്‍ബന്ധിക്കുന്നു; എല്ലാവര്‍ക്കും വേണ്ടി ഒരുവന്‍ മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും