ആകയാല്‍ നിങ്ങള്‍ ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും എന്റെ ദാസനായ ഇയ്യോബിന്റെ അടുക്കല്‍ കൊണ്ടുചെന്നു നിങ്ങള്‍ക്കു വേണ്ടി ഹോമയാഗം കഴിപ്പിന്‍ ; എന്റെ ദാസനായ ഇയ്യോബ് നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കും; ഞാന്‍ അവന്റെ മുഖം ആദരിച്ചു നിങ്ങളുടെ മൂഢതെക്കു തക്കവണ്ണം നിങ്ങളോടു ചെയ്യാതിരിക്കും; എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങള്‍ എന്നെക്കുറിച്ചു വിഹിതമായതു സംസാരിച്ചിട്ടില്ലല്ലോ.
അതിന്നു യഹോവഞാന്‍ സൊദോമില്‍, പട്ടണത്തിന്നകത്തു, അമ്പതു നീതിമാന്മാരെ കാണുന്നു എങ്കില്‍ അവരുടെ നിമിത്തം ആ സ്ഥലത്തോടൊക്കെയും ക്ഷമിക്കും എന്നു അരുളിച്ചെയ്തു.
അമ്പതു നീതിമാന്മാരില്‍ പക്ഷേ അഞ്ചുപേര്‍ കുറഞ്ഞു പോയെങ്കിലോ? അഞ്ചുപേര്‍ കുറഞ്ഞതുകൊണ്ടു നീ ആ പട്ടണം മുഴുവനും നശിപ്പിക്കുമോ എന്നു അബ്രാഹാം പറഞ്ഞതിന്നുനാല്പത്തഞ്ചു പേരെ ഞാന്‍ അവിടെ കണ്ടാല്‍ അതിനെ നശിപ്പിക്കയില്ല എന്നു അവന്‍ അരുളിച്ചെയ്തു.
29
അവന്‍ പിന്നെയും അവനോടു സംസാരിച്ചുപക്ഷേ നാല്പതുപേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞതിന്നുഞാന്‍ നാല്പതുപേരുടെ നിമിത്തം നശിപ്പിക്കയില്ല എന്നു അവന്‍ അരുളിച്ചെയ്തു.
30
അതിന്നു അവന്‍ ഞാന്‍ പിന്നെയും സംസാരിക്കുന്നു; കര്‍ത്താവു കോപിക്കരുതേ; പക്ഷേ മുപ്പതുപേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞു. ഞാന്‍ മുപ്പതുപേരെ അവിടെ കണ്ടാല്‍ നശിപ്പിക്കയില്ല എന്നു അവന്‍ അരുളിച്ചെയ്തു.
31
ഞാന്‍ കര്‍ത്താവിനോടു സംസാരിപ്പാന്‍ തുനിഞ്ഞുവല്ലോ; പക്ഷേ ഇരുപതുപേരെ അവിടെ കണ്ടാലോ എന്നു അവന്‍ പറഞ്ഞതിന്നുഞാന്‍ ഇരുപതുപേരുടെ നിമിത്തം നശിപ്പിക്കയില്ല എന്നു അവന്‍ അരുളിച്ചെയ്തു.
32
അപ്പോള്‍ അവന്‍ കര്‍ത്താവു കോപിക്കരുതേ; ഞാന്‍ ഇനി ഒരു പ്രാവശ്യം മാത്രം സംസാരിക്കും; പക്ഷേ പത്തു പേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞു. ഞാന്‍ പത്തുപേരുടെ നിമിത്തം നശിപ്പിക്കയില്ല എന്നു അവന്‍ അരുളിച്ചെയ്തു.
പൌലൊസേ, ഭയപ്പെടരുതു; നീ കൈസരുടെ മുമ്പില്‍ നില്‍ക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്രചെയ്യുന്നവരെ ഒക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
നിങ്ങള്‍ കൈമലര്‍ത്തുമ്പോള്‍ ഞാന്‍ എന്റെ കണ്ണു മറെച്ചുകളയും; നിങ്ങള്‍ എത്ര തന്നേ പ്രാര്‍ത്ഥനകഴിച്ചാലും ഞാന്‍ കേള്‍ക്കയില്ല; നിങ്ങളുടെ കൈ രക്തം കൊണ്ടു നിറഞ്ഞിരിക്കുന്നു.