అవలంబించుము
ആവർത്തനം 4:1
ഇപ്പോള്‍ യിസ്രായേലേ, നിങ്ങള്‍ ജീവിച്ചിരിപ്പാനും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു തരുന്ന ദേശം ചെന്നു കൈവശമാക്കുവാനും തക്കവണ്ണം നിങ്ങള്‍ അനുസരിച്ചു നടക്കേണ്ടതിന്നു ഞാന്‍ നിങ്ങളോടു ഉപദേശിക്കുന്ന ചട്ടങ്ങളും വിധികളും കേള്‍പ്പിന്‍ .
ആവർത്തനം 4:2
ഞാന്‍ നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങള്‍ പ്രമാണിക്കേണം. ഞാന്‍ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതില്‍നിന്നു കുറെക്കയോ ചെയ്യരുതു.
സദൃശ്യവാക്യങ്ങൾ 2:1-9
1
മകനേ, ജ്ഞാനത്തിന്നു ചെവികൊടുക്കയും ബോധത്തിന്നു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു
2
എന്റെ വചനങ്ങളെ കൈക്കൊണ്ടു എന്റെ കല്പനകളെ നിന്റെ ഉള്ളില്‍ സംഗ്രഹിച്ചാല്‍,
3
നീ ബോധത്തിന്നായി വിളിച്ചു വിവേകത്തിന്നായി ശബ്ദം ഉയര്‍ത്തുന്നു എങ്കില്‍,
4
അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കില്‍,
5
നീ യഹോവാഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.
6
യഹോവയല്ലോ ജ്ഞാനം നലകുന്നതു; അവന്റെ വായില്‍നിന്നു പരിജ്ഞാനവും വിവേകവും വരുന്നു.
7
അവന്‍ നേരുള്ളവര്‍ക്കും രക്ഷ സംഗ്രഹിച്ചുവെക്കുന്നുനഷ്കളങ്കമായി നടക്കുന്നവര്‍ക്കും അവന്‍ ഒരു പരിച തന്നേ.
8
അവന്‍ ന്യായത്തിന്റെ പാതകളെ കാക്കുന്നു; തന്റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു.
9
അങ്ങനെ നീ നീതിയും ന്യായവും നേരും സകലസന്മാര്‍ഗ്ഗവും ഗ്രഹിക്കും.
1 തെസ്സലൊനീക്യർ 4:1
ഒടുവില്‍ സഹോദരന്മാരേ, ദൈവ പ്രസാദം ലഭിപ്പാന്തക്കവണ്ണം നിങ്ങള്‍ എങ്ങനെ നടക്കേണം എന്നു ഞങ്ങളോടു ഗ്രഹിച്ചതുപോലെ — നിങ്ങള്‍ നടക്കുന്നതുപോലെ തന്നേ — ഇനിയും അധികം വര്‍ദ്ധിച്ചു വരേണ്ടതിന്നു ഞങ്ങള്‍ കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ നിങ്ങളോടു അപേക്ഷിച്ചു പ്രബോധിപ്പിക്കുന്നു.
1 തെസ്സലൊനീക്യർ 4:2
ഞങ്ങള്‍ കര്‍ത്താവായ യേശുവിന്റെ ആജ്ഞയാല്‍ ഇന്ന കല്പനകളെ തന്നു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.
ఉంచుకొనుము
ഇയ്യോബ് 23:12
ഞാന്‍ അവന്റെ അധരങ്ങളുടെ കല്പന വിട്ടു പിന്മാറീട്ടില്ല; അവന്റെ വായലിലെ വചനങ്ങളെ എന്റെ ആഹാരത്തെക്കാള്‍ സൂക്ഷിച്ചിരിക്കുന്നു.
ആവർത്തനം 6:6-9
6
ഇന്നു ഞാന്‍ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങള്‍ നിന്റെ ഹൃദയത്തില്‍ ഇരിക്കേണം.
7
നീ അവയെ നിന്റെ മക്കള്‍ക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടില്‍ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേലക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.
8
അവയെ അടയാളമായി നിന്റെ കൈമേല്‍ കെട്ടേണം; അവ നിന്റെ കണ്ണുകള്‍ക്കു മദ്ധ്യേ പട്ടമായി ഇരിക്കേണം.
9
അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിന്‍ മേലും പടിവാതിലുകളിലും എഴുതേണം.
സങ്കീർത്തനങ്ങൾ 119:11
ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു; നിന്റെ കല്പനകള്‍ വിട്ടുനടപ്പാന്‍ എനിക്കു ഇടവരരുതേ.
സദൃശ്യവാക്യങ്ങൾ 4:4
അവന്‍ എന്നെ പഠിപ്പിച്ചു, എന്നോടു പറഞ്ഞതുഎന്റെ വചനങ്ങളെ ഹൃദയത്തില്‍ സംഗ്രഹിച്ചുകൊള്‍ക; എന്റെ കല്പനകളെ പ്രമാണിച്ചു ജീവിക്ക.
സദൃശ്യവാക്യങ്ങൾ 4:21
അവ നിന്റെ ദൃഷ്ടിയില്‍നിന്നു മാറിപ്പോകരുതു; നിന്റെ ഹൃദയത്തിന്റെ നടുവില്‍ അവയെ സൂക്ഷിച്ചുവെക്കുക.
യിരെമ്യാവു 15:16
ഇതാ, ഞാന്‍ അനേകം മീന്‍ പിടിക്കാരെ വരുത്തും; അവര്‍ അവരെ പിടിക്കും; അതിന്റെ ശേഷം ഞാന്‍ അനേകം നായാട്ടുകാരെ വരുത്തും; അവര്‍ അവരെ എല്ലാമലയിലും നിന്നും എല്ലാ കുന്നിലും നിന്നും പാറപ്പിളര്‍പ്പുകളില്‍നിന്നും നായാടിപ്പിടിക്കും എന്നു യഹോവയുടെ അരുളപ്പാടു.
മത്തായി 12:35
നല്ല മനുഷ്യന്‍ തന്റെ നല്ല നിക്ഷേപത്തില്‍നിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടമനുഷ്യന്‍ ദുര്‍ന്നിക്ഷേപത്തില്‍നിന്നു തീയതു പുറപ്പെടുവിക്കുന്നു.
മത്തായി 13:52
അവന്‍ അവരോടുഅതുകൊണ്ടു സ്വര്‍ഗ്ഗരാജ്യത്തിന്നു ശിഷ്യനായിത്തീര്‍ന്ന ഏതു ശാസ്ത്രിയും തന്റെ നിക്ഷേപത്തില്‍ നിന്നു പുതിയതും പഴയതും എടുത്തു കൊടുക്കുന്ന ഒരു വീട്ടുടയവനോടു സദൃശനാകുന്നു എന്നു പറഞ്ഞു.
ലൂക്കോസ് 2:19
മറിയ ഈ വാര്‍ത്ത ഒക്കെയും ഹൃദയത്തില്‍ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു.
ലൂക്കോസ് 2:51
പിന്നെ അവന്‍ അവരോടുകൂടെ ഇറങ്ങി, നസറെത്തില്‍ വന്നു അവര്‍ക്കും കീഴടങ്ങിയിരുന്നു. ഈ കാര്യങ്ങള്‍ എല്ലാം അവന്റെ അമ്മ ഹൃദയത്തില്‍ സംഗ്രഹിച്ചു.