knew him
ഇയ്യോബ് 19:14
എന്റെ ബന്ധുജനം ഒഴിഞ്ഞുമാറി; എന്റെ ഉറ്റ സ്നേഹിതന്മാര്‍ എന്നെ മറന്നുകളഞ്ഞു.
രൂത്ത് 1:19-21
19
അങ്ങനെ അവര്‍ രണ്ടുപേരും ബേത്ത്ളേഹെംവരെ നടന്നു; അവര്‍ ബേത്ത്ളേഹെമില്‍ എത്തിയപ്പോള്‍ പട്ടണം മുഴുവനും അവരുടെനിമിത്തം ഇളകി; ഇവള്‍ നൊവൊമിയോ എന്നു സ്ത്രീജനം പറഞ്ഞു.
20
അവള്‍ അവരോടു പറഞ്ഞതുനൊവൊമി എന്നല്ല മാറാ എന്നു എന്നെ വിളിപ്പിന്‍ ; സര്‍വ്വശക്തന്‍ എന്നോടു ഏറ്റവും കൈപ്പായുള്ളതു പ്രവര്‍ത്തിച്ചിരിക്കുന്നു.
21
നിറഞ്ഞവളായി ഞാന്‍ പോയി, ഒഴിഞ്ഞവളായി യഹോവ എന്നെ മടക്കിവരുത്തിയിരിക്കുന്നു; യഹോവ എനിക്കു വിരോധമായി സാക്ഷീകരിക്കയും സര്‍വ്വശക്തന്‍ എന്നെ ദുഃഖിപ്പിക്കയും ചെയ്തിരിക്കെ നിങ്ങള്‍ എന്നെ നൊവൊമി എന്നു വിളിക്കുന്നതു എന്തു?
വിലാപങ്ങൾ 4:7
അവളുടെ പ്രഭുക്കന്മാര്‍ ഹിമത്തിലും നിര്‍മ്മലന്മാരും പാലിലും വെളുത്തവരുമായിരുന്നു; അവരുടെ ദേഹം പവിഴത്തിലും ചുവപ്പുള്ളതും അവരുടെ ശോഭ നീലക്കല്ലുപോലെയും ആയിരുന്നു.
വിലാപങ്ങൾ 4:8
അവരുടെ മുഖം കരിക്കട്ടയെക്കാള്‍ കറുത്തിരിക്കുന്നു; വീഥികളില്‍ അവരെ കണ്ടിട്ടു ആരും അറിയുന്നില്ല; അവരുടെ ത്വക്‍ അസ്ഥികളോടു പറ്റി ഉണങ്ങി മരംപോലെ ആയിത്തീര്‍ന്നിരിക്കുന്നു.
యెలుగెత్తి
ആദിപുസ്തകം 27:34
ഏശാവ് അപ്പന്റെ വാക്കു കേട്ടപ്പോള്‍ അതി ദുഃഖിതനായി ഉറക്കെ നിലവിളിച്ചുഅപ്പാ, എന്നെ, എന്നെയും കൂടെ അനുഗ്രഹിക്കേണമേ എന്നു അപ്പനോടു പറഞ്ഞു.
ന്യായാധിപന്മാർ 2:4
യഹോവയുടെ ദൂതന്‍ ഈ വചനം എല്ലായിസ്രായേല്‍മക്കളോടും പറഞ്ഞപ്പോള്‍ ജനം ഉച്ചത്തില്‍ കരഞ്ഞു.
1 ശമൂവേൽ 11:4
ദൂതന്മാര്‍ ശൌലിന്റെ ഗിബെയയില്‍ ചെന്നു ആ വര്‍ത്തമാനം ജനത്തെ പറഞ്ഞു കേള്‍പ്പിച്ചു; ജനമെല്ലാം ഉറക്കെ കരഞ്ഞു.
1 ശമൂവേൽ 30:4
അപ്പോള്‍ ദാവീദും കൂടെയുള്ള ജനവും കരവാന്‍ ബലമില്ലാതാകുവോളം ഉറക്കെ കരഞ്ഞു.
2 ശമൂവേൽ 13:36
അവന്‍ സംസാരിച്ചു തീര്‍ന്നപ്പോഴെക്കു രാജകുമാരന്മാര്‍ വന്നു ഉറക്കെ കരഞ്ഞു. രാജാവും സകലഭൃത്യന്മാരും വാവിട്ടുകരഞ്ഞു.
എസ്ഥേർ 4:1
സംഭവിച്ചതൊക്കെയും അറിഞ്ഞപ്പോള്‍ മൊര്‍ദ്ദെഖായി വസ്ത്രം കീറി രട്ടുടുത്തു വെണ്ണീര്‍ വാരി ഇട്ടുംകൊണ്ടു പട്ടണത്തിന്റെ നടുവില്‍ ചെന്നു കൈപ്പോടെ അത്യുച്ചത്തില്‍ നിലവിളിച്ചു.
చింపుకొని
ഇയ്യോബ് 1:20
അപ്പോള്‍ ഇയ്യോബ് എഴുന്നേറ്റു വസ്ത്രം കീറി തല ചിരെച്ചു സാഷ്ടാംഗം വീണു നമസ്കരിച്ചു
తలలమీద ధూళి చల్లుకొని
നെഹെമ്യാവു 9:1
എന്നാല്‍ ഈ മാസം ഇരുപത്തിനാലാം തിയ്യതി യിസ്രായേല്‍മക്കള്‍ ഉപവസിച്ചും രട്ടുടുത്തും തലയില്‍ പൂഴി വാരിയിട്ടുംകൊണ്ടു കൂടിവന്നു.
വിലാപങ്ങൾ 2:10
സീയോന്‍ പുത്രിയുടെ മൂപ്പന്മാര്‍ മിണ്ടാതെ നിലത്തിരിക്കുന്നു; അവര്‍ തലയില്‍ പൊടി വാരിയിട്ടു രട്ടുടുത്തിരിക്കുന്നു; യെരൂശലേം കന്യകമാര്‍ നിലത്തോളം തല താഴ്ത്തുന്നു.
യെഹെസ്കേൽ 27:30
അവര്‍ കൈപ്പോടെ ഉറക്കെ നിലവിളിച്ചു തലയല്‍ പൂഴി വാരിയിട്ടു ചാരത്തില്‍ കിടന്നുരുളുകയും
വെളിപ്പാട് 18:19
അവര്‍ തലയില്‍ പൂഴി വാരിയിട്ടുംകൊണ്ടുഅയ്യോ, അയ്യോ, കടലില്‍ കപ്പലുള്ളവര്‍ക്കും എല്ലാം തന്റെ ഐശ്വര്യത്താല്‍ സമ്പത്തു വര്‍ദ്ധിപ്പിച്ച മഹാനഗരം ഒരു മണിക്ക്കുറുകൊണ്ടു നശിച്ചു പോയല്ലോ എന്നു പറഞ്ഞു കരഞ്ഞും ദുഃഖിച്ചുംകൊണ്ടു നിലവിളിച്ചു.