నేనుమొఱ్ఱపెట్టుచున్నాను
ഇയ്യോബ് 10:3
പീഡിപ്പിക്കുന്നതും നിന്റെ കൈപ്പണിയെ തുച്ഛീകരിക്കുന്നതും ദുഷ്ടന്മാരുടെ ആലോചനയില്‍ പ്രസാദിക്കുന്നതും നിനക്കു യോഗ്യമോ?
ഇയ്യോബ് 10:15-17
15
ഞാന്‍ ദുഷ്ടനെങ്കില്‍ എനിക്കു അയ്യോ കഷ്ടം; നീതിമാനായിരുന്നാലും ഞാന്‍ തല ഉയര്‍ത്തേണ്ടതല്ല; ലജ്ജാപൂര്‍ണ്ണനായി ഞാന്‍ എന്റെ കഷ്ടത കാണുന്നു.
16
തല ഉയര്‍ത്തിയാല്‍ നീ ഒരു സിംഹംപോലെ എന്നെ നായാടും. പിന്നെയും എങ്കല്‍ നിന്റെ അത്ഭുതശക്തി കാണിക്കുന്നു.
17
നിന്റെ സാക്ഷികളെ നീ വീണ്ടും വീണ്ടും എന്റെ നേരെ നിര്‍ത്തുന്നു; നിന്റെ ക്രോധം എന്റെമേല്‍ വര്‍ദ്ധിപ്പിക്കുന്നു; അവ ഗണംഗണമായി വന്നു പൊരുതുന്നു.
ഇയ്യോബ് 16:17-19
17
എങ്കിലും സാഹസം എന്റെ കൈകളില്‍ ഇല്ല. എന്റെ പ്രാര്‍ത്ഥന നിര്‍മ്മലമത്രേ.
18
അയ്യോ ഭൂമിയേ, എന്റെ രക്തം മൂടരുതേ; എന്റെ നിലവിളി എങ്ങും തടഞ്ഞുപോകരുതേ.
19
ഇപ്പോഴും എന്റെ സാക്ഷി സ്വര്‍ഗ്ഗത്തിലും എന്റെ ജാമ്യക്കാരന്‍ ഉയരത്തിലും ഇരിക്കുന്നു.
ഇയ്യോബ് 21:27
ഞാന്‍ നിങ്ങളുടെ വിചാരങ്ങളെയും നിങ്ങള്‍ എന്റെ നേരെ നിരൂപിക്കുന്ന ഉപായങ്ങളെയും അറിയുന്നു.
സങ്കീർത്തനങ്ങൾ 22:2
എന്റെ ദൈവമേ, ഞാന്‍ പകല്‍സമയത്തു വിളിക്കുന്നു; എങ്കിലും നീ ഉത്തരമരുളുന്നില്ല; രാത്രികാലത്തും ഞാന്‍ വിളിക്കുന്നു; എനിക്കു ഒട്ടും മൌനതയില്ല.
യിരെമ്യാവു 20:8
നീ ഈ ജനത്തോടു പറയേണ്ടതുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ, ഞാന്‍ ജീവന്റെ വഴിയും മരണത്തിന്റെ വഴിയും നിങ്ങളുടെ മുമ്പില്‍ വെക്കുന്നു.
വിലാപങ്ങൾ 3:8
ഞാന്‍ ക്കുകി നിലവിളിച്ചാലും അവന്‍ എന്റെ പ്രാര്‍ത്ഥന തടുത്തുകളയുന്നു.
ഹബക്കൂക്ക് 1:2
യഹോവേ, എത്രത്തോളം ഞാന്‍ അയ്യം വിളിക്കയും നീ കേള്‍ക്കാതിരിക്കയും ചെയ്യും? സാഹസംനിമിത്തം ഞാന്‍ എത്രത്തോളം നിന്നോടു നിലവിളിക്കയും നീ രക്ഷിക്കാതിരിക്കയും ചെയ്യും?
ഹബക്കൂക്ക് 1:3
നീ എന്നെ നീതികേടു കാണുമാറാക്കുന്നതും പീഡനം വെറുതെ നോക്കുന്നതും എന്തിനു? കവര്‍ച്ചയും സാഹസവും എന്റെ മുമ്പില്‍ ഉണ്ടു; കലഹം നടക്കുന്നു; ശണ്ഠ ഉളവായി വരും.
న్యాయము దొరకదు
ഇയ്യോബ് 9:32
ഞാന്‍ അവനോടു പ്രതിവാദിക്കേണ്ടതിന്നും ഞങ്ങളൊരുമിച്ചു ന്യായവിസ്താരത്തിന്നു ചെല്ലേണ്ടതിന്നും അവന്‍ എന്നെപ്പോലെ മനുഷ്യനല്ലല്ലോ.
ഇയ്യോബ് 13:15-23
15
അവന്‍ എന്നെ കൊന്നാലും ഞാന്‍ അവനെത്തന്നേ കാത്തിരിക്കും; ഞാന്‍ എന്റെ നടപ്പു അവന്റെ മുമ്പാകെ തെളിയിക്കും.
16
വഷളന്‍ അവന്റെ സന്നിധിയില്‍ വരികയില്ല എന്നുള്ളതു തന്നേ എനിക്കൊരു രക്ഷയാകും.
17
എന്റെ വാക്കു ശ്രദ്ധയോടെ കേള്‍പ്പിന്‍ ; ഞാന്‍ പ്രസ്താവിക്കുന്നതു നിങ്ങളുടെ ചെവിയില്‍ കടക്കട്ടെ;
18
ഇതാ, ഞാന്‍ എന്റെ ന്യായങ്ങളെ ഒരുക്കിയിരിക്കുന്നു. ഞാന്‍ നീതീകരിക്കപ്പെടും എന്നു ഞാന്‍ അറിയുന്നു.
19
എന്നോടു വാദിപ്പാന്‍ തുനിയുന്നതാര്‍? ഞാന്‍ ഇപ്പോള്‍ മണ്ടാതിരുന്നു എന്റെ പ്രാണന്‍ വിട്ടുപോകും.
20
രണ്ടു കാര്യം മാത്രം എന്നോടു ചെയ്യരുതേ; എന്നാല്‍ ഞാന്‍ നിന്റെ സന്നിധി വിട്ടു ഒളിക്കയില്ല.
21
നിന്റെ കൈ എങ്കല്‍നിന്നു പിന്‍ വലിക്കേണമേ; നിന്റെ ഘോരത്വം എന്നെ ഭ്രമിപ്പിക്കരുതേ.
22
പിന്നെ നീ വിളിച്ചാലും; ഞാന്‍ ഉത്തരം പറയും; അല്ലെങ്കില്‍ ഞാന്‍ സംസാരിക്കാം; നീ ഉത്തരം അരുളേണമേ.
23
എന്റെ അകൃത്യങ്ങളും പാപങ്ങളും എത്ര? എന്റെ അതിക്രമവും പാപവും എന്നെ ഗ്രഹിപ്പിക്കേണമേ.
ഇയ്യോബ് 16:21
അവന്‍ മനുഷ്യന്നു വേണ്ടി ദൈവത്തോടും മനുഷ്യപുത്രന്നു വേണ്ടി അവന്റെ കൂട്ടുകാരനോടും ന്യായവാദം കഴിക്കും.
ഇയ്യോബ് 23:3-7
3
അവനെ എവിടെ കാണുമെന്നറിഞ്ഞെങ്കില്‍ കൊള്ളായിരുന്നു; അവന്റെ ന്യായാസനത്തിങ്കല്‍ ഞാന്‍ ചെല്ലുമായിരുന്നു.
4
ഞാന്‍ അവന്റെ മുമ്പില്‍ എന്റെ ന്യായം വിവരിക്കുമായിരുന്നു; ന്യായവാദം കോരിച്ചൊരിയുമായിരുന്നു.
5
അവന്റെ ഉത്തരം അറിയാമായിരുന്നു; അവന്‍ എന്തു പറയുമെന്നും ഗ്രഹിക്കാമായിരുന്നു.
6
അവന്‍ ബലാധിക്യത്തോടെ എന്നോടു വ്യവഹരിക്കുമോ? ഇല്ല; അവന്‍ എന്നെ ആദരിക്കേയുള്ളു.
7
അവിടെ നേരുള്ളവന്‍ അവനോടു വാദിക്കുമായിരുന്നു; ഞാന്‍ സദാകാലത്തേക്കും എന്റെ ന്യായാധിപന്റെ കയ്യില്‍നിന്നു രക്ഷപ്പെടുമായിരുന്നു.
ഇയ്യോബ് 31:35
അയ്യോ, എന്റെ സങ്കടം കേള്‍ക്കുന്നവന്‍ ഉണ്ടായിരുന്നുവെങ്കില്‍ കൊള്ളായിരുന്നു!- ഇതാ, എന്റെ ഒപ്പു! സര്‍വ്വശക്തന്‍ എനിക്കുത്തരം നലകുമാറാകട്ടെ. എന്റെ പ്രതിയോഗി എഴുതിയ അന്യായ രേഖ കിട്ടിയെങ്കില്‍ കൊള്ളായിരുന്നു!
ഇയ്യോബ് 31:36
അതു ഞാന്‍ എന്റെ ചുമലില്‍ വഹിക്കുമായിരുന്നു; ഒരു മകുടമായിട്ടു അതു അണിയുമായിരുന്നു.
ഇയ്യോബ് 34:5
ഞാന്‍ നീതിമാന്‍ , ദൈവം എന്റെ ന്യായം തള്ളിക്കളഞ്ഞു; എന്റെ ന്യായത്തിന്നെതിരെ ഞാന്‍ ഭോഷകു പറയേണമോ?
ഇയ്യോബ് 40:8
നീ എന്റെ ന്യായത്തെ ദുര്‍ബ്ബലപ്പെടുത്തുമോ? നീ നീതിമാനാകേണ്ടതിന്നു എന്നെ കുറ്റം പറയുമോ?