పదిమారులు
ആദിപുസ്തകം 31:7
നിങ്ങളുടെ അപ്പനോ എന്നെ ചതിച്ചു എന്റെ പ്രതിഫലം പത്തു പ്രാവശ്യം മാറ്റി; എങ്കിലും എന്നോടു ദോഷം ചെയ്‍വാന്‍ ദൈവം അവനെ സമ്മതിച്ചില്ല.
ലേവ്യപുസ്തകം 26:26
ഞാനും ക്രോധത്തോടെ നിങ്ങള്‍ക്കു വിരോധമായി നടക്കും; നിങ്ങളുടെ പാപങ്ങള്‍നിമിത്തം നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.
സംഖ്യാപുസ്തകം 14:22
എന്റെ തേജസ്സും മിസ്രയീമിലും മരുഭൂമിയിലുംവെച്ചു ഞാന്‍ ചെയ്ത അടയാളങ്ങളും കണ്ടിട്ടുള്ള പുരുഷന്മാര്‍ എല്ലാവരും ഇപ്പോള്‍ പത്തു പ്രാവശ്യം എന്നെ പരീക്ഷിക്കയും എന്റെ വാക്കു കൂട്ടാക്കാതിരിക്കയും ചെയ്തതുകൊണ്ടു
നെഹെമ്യാവു 4:12
അവരുടെ സമീപം പാര്‍ത്ത യെഹൂദന്മാര്‍ പല സ്ഥലങ്ങളില്‍നിന്നും വന്നു; നിങ്ങള്‍ ഞങ്ങളുടെ അടുക്കല്‍ വരുവിന്‍ എന്നു പത്തു പ്രാവശ്യം ഞങ്ങളോടു അപേക്ഷിച്ചു.
ദാനീയേൽ 1:20
രാജാവു അവരോടു ജ്ഞാനവിവേകസംബന്ധമായി ചോദിച്ചതില്‍ ഒക്കെയും അവരെ തന്റെ രാജ്യത്തെല്ലാടവുമുള്ള സകല മന്ത്രവാദികളിലും ആഭിചാരകന്മാരിലും പത്തിരട്ടി വിശിഷ്ടന്മാരെന്നു കണ്ടു.
నిందించితిరి
ഇയ്യോബ് 4:6-11
6
നിന്റെ ഭക്തി നിന്റെ ആശ്രയമല്ലയോ? നിന്റെ നടപ്പിന്റെ നിര്‍മ്മലത നിന്റെ പ്രത്യാശയല്ലയോ?
7
ഔര്‍ത്തു നോക്കുകനിര്‍ദ്ദോഷിയായി നശിച്ചവന്‍ ആര്‍? നേരുള്ളവര്‍ എവിടെ മുടിഞ്ഞുപോയിട്ടുള്ളു?
8
ഞാന്‍ കണ്ടേടത്തോളം അന്യായം ഉഴുതു കഷ്ടത വിതെക്കുന്നവര്‍ അതു തന്നേ കൊയ്യുന്നു.
9
ദൈവത്തിന്റെ ശ്വാസത്താല്‍ അവര്‍ നശിക്കുന്നു; അവന്റെ കോപത്തിന്റെ ഊത്തിനാല്‍ മുടിഞ്ഞുപോകുന്നു.
10
സിംഹത്തിന്റെ ഗര്‍ജ്ജനവും കേസരിയുടെ നാദവും ബാലസിംഹങ്ങളുടെ ദന്തങ്ങളും അറ്റുപോയി.
11
സിംഹം ഇരയില്ലായ്കയാല്‍ നശിക്കുന്നു; സിംഹിയുടെ കുട്ടികള്‍ ചിതറിപ്പോകുന്നു;
ഇയ്യോബ് 5:3
മൂഢന്‍ വേരൂന്നുന്നതു ഞാന്‍ കണ്ടു ക്ഷണത്തില്‍ അവന്റെ പാര്‍പ്പിടത്തെ ശപിച്ചു.
ഇയ്യോബ് 5:4
അവന്റെ മക്കള്‍ രക്ഷയോടകന്നിരിക്കുന്നു; അവര്‍ രക്ഷകനില്ലാതെ വാതില്‍ക്കല്‍വെച്ചു തകര്‍ന്നുപോകുന്നു.
ഇയ്യോബ് 8:4-6
4
നിന്റെ മക്കള്‍ അവനോടു പാപം ചെയ്തെങ്കില്‍ അവന്‍ അവരെ അവരുടെ അതിക്രമങ്ങള്‍ക്കു ഏല്പിച്ചുകളഞ്ഞു.
5
നീ ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കയും സര്‍വ്വശക്തനോടപേക്ഷിക്കയും ചെയ്താല്‍,
6
നീ നിര്‍മ്മലനും നേരുള്ളവനുമെങ്കില്‍ അവന്‍ ഇപ്പോള്‍ നിനക്കു വേണ്ടി ഉണര്‍ന്നുവരും; നിന്റെ നീതിയുള്ള വാസസ്ഥലത്തെ യഥാസ്ഥാനത്താക്കും.
ഇയ്യോബ് 11:3
നിന്റെ വായ്പട കേട്ടിട്ടു പുരുഷന്മാര്‍ മിണ്ടാതിരിക്കുമോ? നീ പരിഹസിക്കുമ്പോള്‍ നിന്നെ ലജ്ജിപ്പിപ്പാന്‍ ആരുമില്ലയോ?
ഇയ്യോബ് 11:14
നിന്റെ കയ്യില്‍ ദ്രോഹം ഉണ്ടെങ്കില്‍ അതിനെ അകറ്റുക; നീതികേടു നിന്റെ കൂടാരങ്ങളില്‍ പാര്‍പ്പിക്കരുതു.
ഇയ്യോബ് 15:4-6
4
നീ ഭക്തി വെടിഞ്ഞു ദൈവസന്നിധിയിലെ ധ്യാനം മുടക്കിക്കളയുന്നു.
5
നിന്റെ അകൃത്യം നിന്റെ വായെ പഠിപ്പിക്കുന്നു; ഉപായികളുടെ നാവു നീ തിരഞ്ഞെടുത്തിരിക്കുന്നു.
6
ഞാനല്ല, നിന്റെ സ്വന്തവായ് നിന്നെ കുറ്റം വിധിക്കുന്നു; നിന്റെ അധരങ്ങള്‍ തന്നേ നിന്റെ നേരെ സാക്ഷീകരിക്കുന്നു.
ഇയ്യോബ് 15:11-6
ഇയ്യോബ് 15:12-6
ഇയ്യോബ് 18:4-21
4
കോപത്തില്‍ തന്നെത്താന്‍ കടിച്ചുകീറുന്നവനേ, നിന്റെ നിമിത്തം ഭൂമി നിര്‍ജ്ജനമായിത്തീരേണമോ? പാറ അതിന്റെ സ്ഥലം വിട്ടുമാറേണമോ?
5
ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും; അവന്റെ അഗ്നിജ്വാല പ്രകാശിക്കയില്ല.
6
അവന്റെ കൂടാരത്തില്‍ വെളിച്ചം ഇരുണ്ടുപോകും; അവന്റെ ദീപം കെട്ടുപോകും.
7
അവന്‍ ചുറുക്കോടെ കാലടി വെക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും; അവന്റെ സ്വന്ത ആലോചന അവനെ തള്ളിയിടും.
8
അവന്റെ കാല്‍ വലയില്‍ കുടുങ്ങിപ്പോകും; അവന്‍ കണിയിന്‍ മീതെ നടക്കും.
9
പാശം അവന്റെ കുതികാലിന്നു പിടിക്കും; അവന്‍ കുടുക്കില്‍ അകപ്പെടും.
10
അവന്നു നിലത്തു കുരുകൂ മറെച്ചുവേക്കും; അവനെ പിടിപ്പാന്‍ പാതയില്‍ വല ഒളിച്ചു വേക്കും.
11
ചുറ്റിലും ഘോരത്വങ്ങള്‍ അവനെ ഭ്രമിപ്പിക്കും; അവന്റെ കാലുകളെ തുടര്‍ന്നു അവനെ വേട്ടയാടും.
12
അവന്റെ അനര്‍ത്ഥം വിശന്നിരിക്കുന്നു; വിപത്തു അവന്റെ അരികെ ഒരുങ്ങി നിലക്കുന്നു.
13
അതു അവന്റെ ദേഹാംഗങ്ങളെ തിന്നുകളയും; മരണത്തിന്റെ കടിഞ്ഞൂല്‍ അവന്റെ അവയവങ്ങളെ തിന്നുകളയും.
14
അവന്‍ ആശ്രയിച്ച കൂടാരത്തില്‍നിന്നു അവന്‍ വേര്‍ പറിഞ്ഞുപോകും; ഘോരരാജാവിന്റെ അടുക്കലേക്കു അവനെ കൊണ്ടുപോകും.
15
അവന്നു ഒന്നുമാകാത്തവര്‍ അവന്റെ കൂടാരത്തില്‍ വസിക്കും; അവന്റെ നിവാസത്തിന്മേല്‍ ഗന്ധകം പെയ്യും.
16
കീഴെ അവന്റെ വേര്‍ ഉണങ്ങിപ്പോകും; മേലെ അവന്റെ കൊമ്പു വാടിപ്പോകും.
17
അവന്റെ ഔര്‍മ്മ ഭൂമിയില്‍നിന്നു നശിച്ചുപോകും; തെരുവീഥിയില്‍ അവന്റെ പേര്‍ ഇല്ലാതാകും.
18
അവനെ വെളിച്ചത്തുനിന്നു ഇരുട്ടിലേക്കു തള്ളിയിടും; ഭൂതലത്തില്‍നിന്നു അവനെ ഔടിച്ചുകളയും.
19
സ്വജനത്തില്‍ അവന്നു പുത്രനോ പൌത്രനോ ഇല്ലാതിരിക്കും; അവന്റെ പാര്‍പ്പിടം അന്യന്നുപോകും.
20
പശ്ചിമവാസികള്‍ അവന്റെ ദിവസം കണ്ടു വിസ്മയിക്കും; പൂര്‍വ്വദിഗ്വാസികള്‍ക്കു നടുക്കംപിടിക്കും.
21
നീതികെട്ടവന്റെ വാസസ്ഥലം ഇങ്ങനെയാകുന്നു. ദൈവത്തെ അറിയാത്തവന്റെ ഇടം ഇവ്വണ്ണം തന്നേ.
make yourselves strange to me
ഇയ്യോബ് 19:17
എന്റെ ശ്വാസം എന്റെ ഭാര്യകൂ അസഹ്യവും എന്റെ യാചന എന്റെ ഉടപ്പിറന്നവര്‍ക്കും അറെപ്പും ആയിരിക്കുന്നു.
ആദിപുസ്തകം 42:7
യോസഫ് തന്റെ സഹോദരന്മാരെ കണ്ടാറെ അവരെ അറിഞ്ഞു എങ്കിലും അറിയാത്ത ഭാവം നടിച്ചു അവരോടു കഠിനമായി സംസാരിച്ചുനിങ്ങള്‍ എവിടെ നിന്നു വരുന്നു എന്നു അവരോടു ചോദിച്ചതിന്നുആഹാരം കൊള്ളുവാന്‍ കനാന്‍ ദെശത്തു നിന്നു വരുന്നു എന്നു അവര്‍ പറഞ്ഞു.
സങ്കീർത്തനങ്ങൾ 69:8
എന്റെ സഹോദരന്മാര്‍ക്കും ഞാന്‍ പരദേശിയും എന്റെ അമ്മയുടെ മക്കള്‍ക്കു അന്യനും ആയി തീര്‍ന്നിരിക്കുന്നു.