గుమ్మముల తలుపులు తియ్యకూడదు
നെഹെമ്യാവു 13:19
പിന്നെ ശബ്ബത്തിന്നു മുമ്പെ യെരൂശലേം നഗരവാതിലുകളില്‍ ഇരുട്ടായിത്തുടങ്ങുമ്പോള്‍ വാതിലുകള്‍ അടെപ്പാനും ശബ്ബത്ത് കഴിയുംവരെ അവ തുറക്കാതിരിപ്പാനും ഞാന്‍ കല്പിച്ചു; ശബ്ബത്തുനാളില്‍ ഒരു ചുമടും അകത്തു കടത്താതിരിക്കേണ്ടതിന്നു വാതിലുകള്‍ക്കരികെ എന്റെ ആളുകളില്‍ ചിലരെ നിര്‍ത്തി.
സങ്കീർത്തനങ്ങൾ 127:1
ശലോമോന്റെ ഒരു ആരോഹണഗീതം
മത്തായി 10:16
ചെന്നായ്ക്കളുടെ നടുവില്‍ ആടിനെപ്പോലെ ഞാന്‍ നിങ്ങളെ അയക്കുന്നു. ആകയാല്‍ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിന്‍ .
తమ యిండ్లకు ఎదురుగా కాచుకొనుటకు కావలి నియమింపవలెననియు చెప్పితిని
നെഹെമ്യാവു 3:23
അതിന്റെശേഷം ബെന്യാമീനും ഹശ്ശൂബും തങ്ങളുടെ വീട്ടിന്നു നേരെ അറ്റകുറ്റം തീര്‍ത്തു. അതിന്റെ ശേഷം അനന്യാവിന്റെ മകനായ മയസേയാവിന്റെ മകന്‍ അസര്‍യ്യാവു തന്റെ വീട്ടിന്നരികെ അറ്റകുറ്റം തീര്‍ത്തു.
നെഹെമ്യാവു 3:28-30
28
കുതിരവാതില്‍മുതല്‍ പുരോഹിതന്മാര്‍ ഔരോരുത്തന്‍ താന്താന്റെ വീട്ടിന്നു നേരെ അറ്റകുറ്റം തീര്‍ത്തു.
29
അതിന്റെ ശേഷം ഇമ്മേരിന്റെ മകന്‍ സാദോക്‍ തന്റെ വീട്ടിന്നു നേരെ അറ്റകുറ്റം തീര്‍ത്തു. അതിന്റെശേഷം കിഴക്കെ വാതില്‍കാവല്‍ക്കാരനായ ശെഖന്യാവിന്റെ മകന്‍ ശെമയ്യാവു അറ്റകുറ്റം തീര്‍ത്തു.
30
അതിന്റെശേഷം ശേലെമ്യാവിന്റെ മകന്‍ ഹനന്യാവും സാലാഫിന്റെ ആറാമത്തെ മകന്‍ ഹാനൂനും മറ്റൊരു ഭാഗം അറ്റകുറ്റം തീര്‍ത്തു. അതിന്റെശേഷം ബേരെഖ്യാവിന്റെ മകന്‍ മെശുല്ലാം തന്റെ അറയുടെ നേരെ അറ്റകുറ്റം തീര്‍ത്തു.