నీ వైపు ఎత్తి కొనుటకు సిగ్గుపడి ఖిన్నుడనై యున్నాను
ഇയ്യോബ് 40:4
ഞാന്‍ നിസ്സാരനല്ലോ, ഞാന്‍ നിന്നോടു എന്തുത്തരം പറയേണ്ടു? ഞാന്‍ കൈകൊണ്ടു വായി പൊത്തിക്കൊള്ളുന്നു.
ഇയ്യോബ് 42:6
ആകയാല്‍ ഞാന്‍ എന്നെത്തന്നേ വെറുത്തു പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു.
യിരെമ്യാവു 3:3
അതുകൊണ്ടു മഴ നിന്നുപോയി; പിന്മഴ പെയ്തതുമില്ല; എന്നിട്ടും നീ വേശ്യയുടെ നെറ്റി കാണിച്ചു, നാണിക്കാതെയിരിക്കുന്നു.
യിരെമ്യാവു 3:24
ലജ്ജാവിഗ്രഹങ്ങളോ ഞങ്ങളുടെ യൌവനംമുതല്‍ ഞങ്ങളുടെ പിതാക്കന്മാരുടെ സമ്പാദ്യത്തെയും അവരുടെ ആടുകളെയും കന്നുകാലികളെയും അവരുടെ പുത്രന്മാരെയും പുത്രിമാരെയും തിന്നുകളഞ്ഞിരിക്കുന്നു.
യിരെമ്യാവു 3:25
ഞങ്ങള്‍ ഞങ്ങളുടെ ലജ്ജയില്‍ തന്നേ കിടക്കട്ടെ; ഞങ്ങളുടെ നാണം ഞങ്ങളെ മൂടട്ടെ; ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും യൌവനംമുതല്‍ ഇന്നുവരെയും ഞങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തിരിക്കുന്നു; ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചിട്ടുമില്ല.
യിരെമ്യാവു 6:15
മ്ളേച്ഛത പ്രവര്‍ത്തിച്ചതുകൊണ്ടു അവര്‍ ലജ്ജിക്കേണ്ടിവരും; അവര്‍ ലജ്ജിക്കയോ നാണം അറികയോ ചെയ്തിട്ടില്ല; അതുകൊണ്ടു വീഴുന്നവരുടെ ഇടയില്‍ അവര്‍ വീണുപോകും; ഞാന്‍ അവരെ സന്ദര്‍ശിക്കുന്ന കാലത്തു അവര്‍ ഇടറി വീഴും എന്നു യഹോവയുടെ അരുളപ്പാടു.
യിരെമ്യാവു 8:12
ഇതു ഗ്രഹിപ്പാന്‍ തക്ക ജ്ഞാനമുള്ളവന്‍ ആര്‍? അവതിനെ പ്രസ്താവിപ്പാന്‍ തക്കവണ്ണം യഹോവയുടെ വായ് ആരോടു അരുളിച്ചെയ്തു? ആരും വഴിപോകാതവണ്ണം ദേശം നശിച്ചു മരുഭൂമിപോലെ വെന്തുപോകുവാന്‍ സംഗതി എന്തു?
യിരെമ്യാവു 31:19
നീ ആലോചനയില്‍ വലിയവനും പ്രവൃത്തിയില്‍ ശക്തിമാനും ആകുന്നു; ഔരോരുത്തന്നു അവനവന്റെ നടപ്പിന്നും പ്രവൃത്തികളുടെ ഫലത്തിന്നും തക്കവണ്ണം കൊടുക്കേണ്ടതിന്നു നീ മനുഷ്യരുടെ എല്ലാവഴികളിന്മേലും ദൃഷ്ടിവെക്കുന്നു.
യെഹെസ്കേൽ 16:63
ഞാന്‍ നിന്നോടു എന്റെ നിയമം ചെയ്യും; ഞാന്‍ യഹോവ എന്നു നീ അറിയും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
ദാനീയേൽ 9:7
കര്‍ത്താവേ, നിന്റെ പക്കല്‍ നീതിയുണ്ടു; ഞങ്ങള്‍ക്കോ ഇന്നുള്ളതു പോലെ ലജ്ജയത്രേ; നിന്നോടു ദ്രോഹിച്ചിരിക്കുന്ന ദ്രോഹം ഹേതുവായി നീ അവരെ നീക്കിക്കളഞ്ഞിരിക്കുന്ന സകലദേശങ്ങളിലും സമീപസ്ഥരും ദൂരസ്ഥരുമായ യെഹൂദാപുരുഷന്മാര്‍ക്കും യെരൂശലേംനിവാസികള്‍ക്കും എല്ലായിസ്രായേലിന്നും തന്നേ.
ദാനീയേൽ 9:8
കര്‍ത്താവേ, ഞങ്ങള്‍ നിന്നോടു പാപം ചെയ്തിരിക്കയാല്‍ ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പിതാക്കന്മാരും ലജ്ജിക്കേണ്ടതു തന്നേ.
റോമർ 6:21
നിങ്ങള്‍ക്കു അന്നു എന്തൊരു ഫലം ഉണ്ടായിരുന്നു? ഇപ്പോള്‍ നിങ്ങള്‍ക്കു ലജ്ജ തോന്നുന്നതു തന്നേ. അതിന്റെ അവസാനം മരണമല്ലോ.
మా దోషములు
ആദിപുസ്തകം 13:13
സൊദോംനിവാസികള്‍ ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആയിരുന്നു.
സങ്കീർത്തനങ്ങൾ 38:4
എന്റെ അകൃത്യങ്ങള്‍ എന്റെ തലെക്കുമീതെ കവിഞ്ഞിരിക്കുന്നു; ഭാരമുള്ള ചുമടുപോലെ അവ എനിക്കു അതിഘനമായിരിക്കുന്നു.
യെശയ്യാവ് 1:18
വരുവിന്‍ , നമുക്കു തമ്മില്‍ വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങള്‍ കുടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായവിരുന്നാലും പഞ്ഞിപോലെ ആയിത്തീരും.
യെശയ്യാവ് 59:12
ഞങ്ങളുടെ അതിക്രമങ്ങള്‍ നിന്റെ മുന്‍ പാകെ പെരുകിയിരിക്കുന്നു; ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ക്കു വിരോധമായി സാക്ഷീകരിക്കുന്നു; ഞങ്ങളുടെ അതിക്രമങ്ങള്‍ ഞങ്ങള്‍ക്കു ബോദ്ധ്യമായിരിക്കുന്നു; ഞങ്ങളുടെ അകൃത്യങ്ങളെ ഞങ്ങള്‍ അറിയുന്നു
మా అపరాధము ఆకాశమంత యెత్తుగా పెరిగియున్నది
2 ദിനവൃത്താന്തം 28:9
എന്നാല്‍ ഔദേദ് എന്ന പേരോടെ യഹോവയുടെ ഒരു പ്രവാചകന്‍ അവിടെ ഉണ്ടായിരുന്നു; അവന്‍ ശമര്‍യ്യയിലേക്കു വന്ന സൈന്യത്തെ എതിരേറ്റു ചെന്നു അവരോടു പറഞ്ഞതുനിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ യെഹൂദയോടു കോപിച്ചിരിക്കകൊണ്ടു അവരെ നിങ്ങളുടെ കയ്യില്‍ ഏല്പിച്ചു; നിങ്ങള്‍ അവരെ ആകാശപര്യന്തം എത്തുന്ന ക്രോധത്തോടെ സംഹരിച്ചിരിക്കുന്നു.
ലൂക്കോസ് 15:21
മകന്‍ അവനോടുഅപ്പാ, ഞാന്‍ സ്വര്‍ഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്റെ മകന്‍ എന്നു വിളിക്കപ്പെടുവാന്‍ യോഗ്യനല്ല എന്നു പറഞ്ഞു.
വെളിപ്പാട് 18:5
അവളുടെ പാപം ആകാശത്തോളം കുന്നിച്ചിരിക്കുന്നു; അവളുടെ അകൃത്യം ദൈവം ഔര്‍ത്തിട്ടുമുണ്ടു.