ശത്രുക്കളുടെ മുമ്പില്‍ യഹോവ നിന്നെ തോലക്കുമാറാക്കും. നീ ഒരു വഴിയായി അവരുടെ നേരെ ചെല്ലും; ഏഴു വഴിയായി അവരുടെ മുമ്പില്‍ നിന്നു ഔടിപ്പോകും; നീ ഭൂമിയിലെ സകലരാജ്യങ്ങള്‍ക്കും ഒരു ബാധയായ്തീരും.
നിങ്ങള്‍ പുറപ്പെടരുതു; നിങ്ങളുടെ സഹോദരന്മാരോടു യുദ്ധം ചെയ്യരുതു; ഔരോരുത്തന്‍ താന്താന്റെ വീട്ടിലേക്കു മടങ്ങിപ്പോകുവിന്‍ ; ഈ കാര്യം എന്റെ ഹിതത്താല്‍ സംഭവിച്ചിരിക്കുന്നു എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു. അവര്‍ യഹോവയുടെ അരുളപ്പാടു അനുസരിക്കയും യൊരോബെയാമിന്റെ നേരെ ചെല്ലാതെ മടങ്ങിപ്പോകയും ചെയ്തു.
പിറ്റെന്നാള്‍ അവര്‍ കലഹിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്‍ അവരുടെ അടുക്കല്‍ വന്നുപുരുഷന്മാരെ, നിങ്ങള്‍ സഹോദരന്മാരല്ലോ; തമ്മില്‍ അന്യായം ചെയ്യുന്നതു എന്തു എന്നു പറഞ്ഞു അവരെ സമാധാനപ്പെടുത്തുവാന്‍ നോക്കി.