9
തലമുറതലമുറയായി അവരുടെ സഹോദരന്മാര്‍ ആകെ തൊള്ളായിരത്തമ്പത്താറുപേരും. ഈ പുരുഷന്മാരൊക്കെയും താന്താങ്ങളുടെ പിതൃഭവനങ്ങളില്‍ കുടുംബത്തലവന്മാരായിരുന്നു.
10
പുരോഹിതന്മാരില്‍ യെദയാവും യെഹോയാരീബും യാഖീനും
11
അഹീത്തൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹില്‍ക്കീയാവിന്റെ മകനായി ദൈവാലയാധിപനായ
12
അസര്‍യ്യാവും മല്‍ക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ യെരോഹാമിന്റെ മകന്‍ അദായാവും ഇമ്മോരിന്റെ മകനായ മെശില്ലേമീത്തിന്റെ മകനായ മെശുല്ലാമിന്റെ മകനായ യഹ്സേരയുടെ മകനായ അദീയേലിന്റെ മകന്‍ മയശായിയും
13
പിതൃഭവനങ്ങള്‍ക്കു തലവന്മാരായ അവരുടെ സഹോദരന്മാരും ആകെ ആയിരത്തെഴുനൂറ്ററുപതുപേര്‍. ഇവര്‍ ദൈവാലയത്തിലെ ശുശ്രൂഷയുടെ വേലെക്കു ബഹുപ്രാപ്തന്മാര്‍ ആയിരുന്നു.
14
ലേവ്യരിലോ മെരാര്‍യ്യരില്‍ ഹശബ്യാവിന്റെ മകനായ അസ്രീക്കാമിന്റെ മകനായ ഹശ്ശൂബിന്റെ മകനായ ശെമയ്യാവും
15
ബക്ബക്കരും ഹേറെശും ഗാലാലും ആസാഫിന്റെ മകനായ സിക്രിയുടെ മകനായ മീഖയുടെ മകന്‍ മത്ഥന്യാവും
16
യെദൂഥൂന്റെ മകനായ ഗാലാലിന്റെ മകനായ ശെമയ്യാവിന്റെ മകന്‍ ഔബദ്യാവും നെതോഫാത്യരുടെ ഗ്രാമങ്ങളില്‍ പാര്‍ത്ത എല്‍ക്കാനയുടെ മകനായ
17
ആസയുടെ മകന്‍ ബെരെഖ്യാവും വാതില്‍കാവല്‍ക്കാര്‍ശല്ലൂമും അക്കൂബും തല്‍മോനും അഹീമാനും അവരുടെ സഹോദരന്മാരും; ശല്ലൂമും തലവനായിരുന്നു.
18
ലേവ്യപാളയത്തില്‍ വാതില്‍കാവല്‍ക്കാരായ ഇവര്‍ കിഴക്കു വശത്തു രാജപടിവാതില്‍ക്കല്‍ ഇന്നുവരെ കാവല്‍ചെയ്തുവരുന്നു.
19
കോരഹിന്റെ മകനായ എബ്യാസാഫിന്റെ മകനായ കോരേയുടെ മകന്‍ ശല്ലൂമും അവന്റെ പിതൃഭവനത്തിലെ അവന്റെ സഹോദരന്മാരായ കോരഹ്യരും കൂടാരത്തിന്റെ ഉമ്മരപ്പടിക്കല്‍ കാവല്‍ക്കാരായി ശുശ്രൂഷയുടെ വേലെക്കു മേല്‍വിചാരകന്മാരായിരുന്നു; അവരുടെ പിതാക്കന്മാരും യഹോവയുടെ പാളയത്തിന്നു മേല്‍വിചാരകന്മാരായി പ്രവേശനപാലകരായിരുന്നു.
20
എലെയാസാരിന്റെ മകനായ ഫീനെഹാസ് പണ്ടു അവരുടെ അധിപനായിരുന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.
21
മെശേലെമ്യാവിന്റെ മകനായ സെഖര്‍യ്യാവു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ കാവല്‍ക്കാരനായിരുന്നു.
22
ഉമ്മരപ്പടിക്കല്‍ കാവല്‍ക്കാരായി നിയമിക്കപ്പെട്ടിരുന്ന ഇവര്‍ ആകെ ഇരുനൂറ്റി പന്ത്രണ്ടുപേര്‍. അവര്‍ തങ്ങളുടെ ഗ്രാമങ്ങളില്‍ വംശാവലിപ്രകാരം ചാര്‍ത്തപ്പെട്ടിരുന്നു; ദാവീദും ദര്‍ശകനായ ശമൂവേലും ആയിരുന്നു അവരെ അതതു ഉദ്യോഗത്തിലാക്കിയതു.
23
ഇങ്ങനെ അവരും അവരുടെ പുത്രന്മാരും കൂടാരനിവാസമായ യഹോവാലയത്തിന്റെ വാതിലുകള്‍ക്കു കാവല്‍മുറപ്രകാരം കാവല്‍ക്കാരായിരുന്നു.
24
കിഴക്കും പടിഞ്ഞാറും വടക്കും തെക്കും ഇങ്ങനെ നാലുവശത്തും കാവല്‍ക്കാരുണ്ടായിരുന്നു.
25
ഗ്രാമങ്ങളിലെ അവരുടെ സഹോദരന്മാര്‍ ഏഴാം ദിവസം തോറും മാറി മാറി വന്നു അവരോടുകൂടെ ഊഴക്കാരായിരുന്നു.
26
വാതില്‍ കാവല്‍ക്കാരില്‍ പ്രധാനികളായ ഈ നാലും ലേവ്യരും ഉദ്യോഗസ്ഥരായി ദൈവാലയത്തിലെ അറകള്‍ക്കും ഭണ്ഡാരത്തിന്നും മേല്‍വിചാരം നടത്തി.
27
കാവലും രാവിലെതോറും വാതില്‍ തുറക്കുന്ന മുറയും അവര്‍ക്കുംള്ളതുകൊണ്ടു അവര്‍ ദൈവാലയത്തിന്റെ ചുറ്റും രാപാര്‍ത്തുവന്നു.