వారు పాడుటకును స్తుతించుటకును మొదలు పెట్టగా
ന്യായാധിപന്മാർ 7:22
ആ മുന്നൂറുപേരും കാഹളം ഊതിയപ്പോള്‍ യഹോവ പാളയത്തിലൊക്കെയും ഔരോരുത്തന്റെ വാള്‍ താന്താന്റെ കൂട്ടുകാരന്റെ നേരെ തിരിപ്പിച്ചു; സൈന്യം സെരേരാവഴിയായി ബേത്ത്--ശിത്താവരെയും തബ്ബത്തിന്നരികെയുള്ള ആബേല്‍-മെഹോലയുടെ അതിര്‍വരെയും ഔടിപ്പോയി.
1 ശമൂവേൽ 14:16
അപ്പോള്‍ ബെന്യാമീനിലെ ഗിബെയയില്‍നിന്നു ശൌലിന്റെ കാവല്‍ക്കാര്‍ നോക്കി പുരുഷാരം ചിന്നി അങ്ങുമിങ്ങും ഔടുന്നതു കണ്ടു.
1 ശമൂവേൽ 14:20
ശൌലും കൂടെയുള്ള ജനമൊക്കെയും ഒന്നിച്ചുകൂടി പടെക്കു ചെന്നു, അവിടെ അവര്‍ അന്യോന്യം വെട്ടി വലിയ കലക്കമായിരിക്കുന്നതു കണ്ടു.
2 രാജാക്കന്മാർ 6:17
പിന്നെ എലീശാ പ്രാര്‍ത്ഥിച്ചുയഹോവേ, ഇവന്‍ കാണത്തക്കവണ്ണം ഇവന്റെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ ബാല്യക്കാരന്റെ കണ്ണു തുറന്നു; എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ടു മല നിറഞ്ഞിരിക്കുന്നതു അവന്‍ കണ്ടു.
സങ്കീർത്തനങ്ങൾ 35:5
അവര്‍ കാറ്റിന്നു മുമ്പിലെ പതിര്‍പോലെ ആകട്ടെ; യഹോവയുടെ ദൂതന്‍ അവരെ ഔടിക്കട്ടെ.
സങ്കീർത്തനങ്ങൾ 35:6
അവരുടെ വഴി ഇരുട്ടും വഴുവഴുപ്പും ആകട്ടെ; യഹോവയുടെ ദൂതന്‍ അവരെ പിന്തുടരട്ടെ.
യെശയ്യാവ് 19:2
ഞാന്‍ മിസ്രയീമ്യരെ മിസ്രയീമ്യരോടു കലഹിപ്പിക്കും; അവര്‍ ഔരോരുത്തന്‍ താന്താന്റെ സഹോദരനോടും ഔരോരുത്തന്‍ താന്താന്റെ കൂട്ടുകാരനോടും പട്ടണം പട്ടണത്തോടും രാജ്യം രാജ്യത്തോടും യുദ്ധം ചെയ്യും.
യെഹെസ്കേൽ 38:21
ഞാന്‍ എന്റെ സകല പര്‍വ്വതങ്ങളോടും അവന്റെ നേരെ വാളെടുപ്പാന്‍ കല്പിക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു; ഔരോരുത്തന്റെ വാള്‍ അവനവന്റെ സഹോദരന്നു വിരോധമായിരിക്കും.