వెనుక వచ్చుట చూచి
പുറപ്പാട് 14:10
ഫറവോന്‍ അടുത്തുവരുമ്പോള്‍ യിസ്രായേല്‍മക്കള്‍ തലഉയര്‍ത്തി മിസ്രയീമ്യര്‍ പിന്നാലെ വരുന്നതു കണ്ടു ഏറ്റവും ഭയപ്പെട്ടു; യിസ്രായേല്‍മക്കള്‍ യഹോവയോടു നിലവിളിച്ചു.
യോശുവ 8:20
ഹായിപട്ടണക്കാര്‍ പുറകോട്ടു നോക്കിയപ്പോള്‍ പട്ടണത്തിലെ പുക ആകാശത്തേക്കു പൊങ്ങുന്നതുകണ്ടു; അവര്‍ക്കും ഇങ്ങോട്ടോ അങ്ങോട്ടോ ഔടുവാന്‍ കഴിവില്ലാതെയായി; മരുഭൂമിവഴിയായി ഔടിയ ജനവും തങ്ങളെ പിന്തുടരുന്നവരുടെ നേരെ തിരിഞ്ഞു.
ന്യായാധിപന്മാർ 20:33-43
33
യിസ്രായേല്യര്‍ ഒക്കെയും തങ്ങളുടെ സ്ഥലത്തുനിന്നു പുറപ്പെട്ടു ബാല്‍--താമാരില്‍ പടെക്കു അണിനിരന്നു; യിസ്രായേല്യരുടെ പതിയിരിപ്പുകാരം ഗിബെയയുടെ പുല്പുറത്തു തങ്ങള്‍ ഇരുന്നേടത്തുനിന്നു പുറപ്പെട്ടു.
34
എല്ലായിസ്രായേലില്‍നിന്നും തിരഞ്ഞെടുത്തിരുന്ന പതിനായിരംപേര്‍ ഗിബെയയുടെ നേരെ ചെന്നു; പട കഠിനമായി മുറുകി; എങ്കിലും ആപത്തു അടുത്തിരിക്കുന്നു എന്നു അവര്‍ അറിഞ്ഞില്ല.
35
യഹോവ ബെന്യാമീന്യരെ യിസ്രായേലിന്റെ മുമ്പില്‍ തോലക്കുമാറാക്കി; അന്നു യിസ്രായേല്‍മക്കള്‍ ബെന്യമീന്യരില്‍ ഇരുപത്തയ്യായിരത്തൊരുനൂറുപേരെ സംഹരിച്ചു; അവര്‍ എല്ലാവരും ആയുധപാണികള്‍ ആയിരുന്നു.
36
ഇങ്ങനെ ബെന്യാമീന്യര്‍ തങ്ങള്‍ തോറ്റു എന്നു കണ്ടു; എന്നാല്‍ യിസ്രായേല്യര്‍ ഗിബെയെക്കരികെ ആക്കിയിരുന്ന പതിയിരിപ്പുകാരെ വിശ്വസിച്ചിരുന്നതുകൊണ്ടു ബെന്യാമീന്യര്‍ക്കും സ്ഥലം കൊടുത്തു.
37
ഉടനെ പതിയിരിപ്പുകാര്‍ ഗിബെയയില്‍ പാഞ്ഞുകയറി; പതിയിരിപ്പുകാര്‍ നീളെ നടന്നു പട്ടണത്തെയൊക്കെയും വാളിന്റെ വായ്ത്തലയാല്‍ സംഹരിച്ചുകളഞ്ഞു.
38
പട്ടണത്തില്‍നിന്നു അടയാളമായിട്ടു ഒരു വലിയ പുക പൊങ്ങുമാറാക്കേണമെന്നു യിസ്രായേല്യര്‍ പതിയിരിപ്പുകാരുമായി പറഞ്ഞൊത്തിരുന്നു.
39
യിസ്രായേല്യര്‍ പടയില്‍ പിന്‍ വാങ്ങിയപ്പോള്‍ ബെന്യാമീന്യര്‍ യിസ്രായേല്യരെ വെട്ടിത്തുടങ്ങി ഏകദേശം മുപ്പതുപേരെ കൊന്നു; മുന്‍ കഴിഞ്ഞ പടയിലെപ്പോലെ അവര്‍ നമ്മുടെ മുമ്പില്‍ തോറ്റോടുന്നു എന്നു അവര്‍ പറഞ്ഞു.
40
എന്നാല്‍ പട്ടണത്തില്‍നിന്നു അടയാളം ഒരു വലിയ പുകത്തൂണായി പൊങ്ങിത്തുടങ്ങിയപ്പോള്‍ ബെന്യാമീന്യര്‍ പിന്നോട്ടു നോക്കി; പട്ടണം മുഴുവനും ആകാശത്തോളം കത്തിപ്പൊങ്ങുന്നതു കണ്ടു.
41
യിസ്രായേല്യര്‍ തിരിഞ്ഞപ്പോള്‍ ബെന്യാമീന്യര്‍ തങ്ങള്‍ക്കു ആപത്തു ഭവിച്ചു എന്നു കണ്ടു.
42
അവര്‍ യിസ്രായേല്‍മക്കളുടെ മുമ്പില്‍നിന്നു മരുഭൂമിയിലേക്കുള്ള വഴിക്കു തിരിഞ്ഞു; പട അവരെ പിന്തുടര്‍ന്നു; പട്ടണങ്ങളില്‍നിന്നുള്ളവരെ അവര്‍ അതതിന്റെ മദ്ധ്യേവെച്ചു സംഹരിച്ചു.
43
അവര്‍ ബെന്യാമീന്യരെ വളഞ്ഞു ഔടിച്ചു ഗിബെയെക്കെതിരെ കിഴക്കു അവരുടെ വിശ്രാമസ്ഥലത്തുവെച്ചു പിടിക്കുടി.
2 ശമൂവേൽ 10:8-14
8
അമ്മോന്യരും പുറപ്പെട്ടു പട്ടണവാതില്‍ക്കല്‍ പടെക്കു അണിനിരന്നു; എന്നാല്‍ സോബയിലെയും രെഹോബിലെയും അരാമ്യരും തോബ്യരും മാഖ്യരും തനിച്ചു വെളിന്‍ പ്രദേശത്തായിരുന്നു.
9
തന്റെ മുമ്പിലും പിമ്പിലും പടനിരന്നിരിക്കുന്നു എന്നു കണ്ടപ്പോള്‍ യോവാബ് യിസ്രായേലിന്റെ സകലവീരന്മാരില്‍നിന്നും ഒരു കൂട്ടത്തെ തിരഞ്ഞെടുത്തു അരാമ്യരുടെ നേരെ അണിനിരത്തി.
10
ശേഷം പടജ്ജനത്തെ അമ്മോന്യരുടെ നേരെ നിരത്തേണ്ടതിന്നു തന്റെ സഹോദരനായ അബീശായിയെ ഏല്പിച്ചു അവനോടു
11
അരാമ്യര്‍ എന്റെ നേരെ പ്രാബല്യം പ്രാപിച്ചാല്‍ നീ എനിക്കു സഹായം ചെയ്യേണം; അമ്മോന്യര്‍ നിന്റെ നേരെ പ്രാബല്യം പ്രാപിച്ചാല്‍ ഞാന്‍ വന്നു നിനക്കു സഹായം ചെയ്യും.
12
ധൈര്യമായിരിക്ക; നാം നമ്മുടെ ജനത്തിന്നും നമ്മുടെ ദൈവത്തിന്റെ പട്ടണങ്ങള്‍ക്കും വേണ്ടി പുരുഷത്വം കാണിക്കുക; യഹോവയോ തനിക്കു ഇഷ്ടമായതു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു.
13
പിന്നെ യോവാബും കൂടെയുള്ള ജനവും അരാമ്യരോടു പടെക്കു അടുത്തു; അവര്‍ അവന്റെ മുമ്പില്‍നിന്നു ഔടിപ്പോയി.
14
അരാമ്യര്‍ ഔടിപ്പോയി എന്നു കണ്ടപ്പോള്‍ അമ്മോന്യരും അബീശായിയുടെ മുമ്പില്‍നിന്നു ഔടി പട്ടണത്തില്‍ കടന്നു. യോവാബ് അമ്മോന്യരെ വിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
మొఱ్ఱపెట్టి
2 ദിനവൃത്താന്തം 14:11
ആസാ തന്റെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചുയഹോവേ, ബലവാന്നും ബലഹീനന്നും തമ്മില്‍ കാര്യം ഉണ്ടായാല്‍ സഹായിപ്പാന്‍ നീയല്ലാതെ മറ്റാരുമില്ല; ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ, സഹായിക്കേണമേ; നിന്നില്‍ ഞങ്ങള്‍ ആശ്രയിക്കുന്നു; നിന്റെ നാമത്തില്‍ ഞങ്ങള്‍ ഈ പുരുഷാരത്തിന്നു നേരെ പുറപ്പെട്ടുവന്നിരിക്കുന്നു; യഹോവേ, നീ ഞങ്ങളുടെ ദൈവം; മര്‍ത്യന്‍ നിന്റെ നേരെ പ്രബലനാകരുതേ എന്നു പറഞ്ഞു.
2 ദിനവൃത്താന്തം 18:31
ആകയാല്‍ രഥനായകന്മാര്‍ യെഹോശാഫാത്തിനെ കണ്ടപ്പോള്‍; ഇവന്‍ തന്നേ യിസ്രായേല്‍രാജാവു എന്നു പറഞ്ഞു അവനോടു പൊരുതുവാന്‍ തിരിഞ്ഞു; എന്നാല്‍ യെഹോശാഫാത്ത് നിലവിളിച്ചു; യഹോവ അവനെ സഹായിച്ചു; അവനെ വിട്ടുപോകുവാന്‍ ദൈവം അവര്‍ക്കും തോന്നിച്ചു.
സങ്കീർത്തനങ്ങൾ 50:15
കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാന്‍ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.
സങ്കീർത്തനങ്ങൾ 91:5
രാത്രിയിലെ ഭയത്തെയും പകല്‍ പറക്കുന്ന അസ്ത്രത്തെയും