യിസ്രായേല്‍പുത്രന്മാര്‍ ആളെണ്ണപ്രകാരം പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സംവത്സരത്തിലെ സകലമാസങ്ങളിലും മാസാന്തരം വരികയും പോകയും ചെയ്യുന്ന അതതു ക്കുറുകളുടെ ഔരോ പ്രവൃത്തിയിലും രാജാവിന്നു സേവ ചെയ്തുപോന്ന അവരുടെ പ്രമാണികളും ആകെ ഇരുപത്തിനാലായിരം പേര്‍.
2
ഒന്നാം മാസത്തേക്കുള്ള ഒന്നാം ക്കുറിന്നു മേല്‍വിചാരകന്‍ സബ്ദീയേലിന്റെ മകന്‍ യാശോബെയാംഅവന്റെ ക്കുറില്‍ ഇരുപത്തിനാലായിരം പേര്‍.
3
അവന്‍ പേരെസ്സിന്റെ പുത്രന്മാരില്‍ ഉള്ളവനും ഒന്നാം മാസത്തെ സകലസേനാപതികള്‍ക്കും തലവനും ആയിരുന്നു.
4
രണ്ടാം മാസത്തേക്കുള്ള ക്കുറിന്നു അഹോഹ്യനായ ദോദായി മേല്‍വിചാരകനും അവന്റെ ക്കുറില്‍ മിക്ളോത്ത് പ്രമാണിയും ആയിരുന്നു. അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
5
മൂന്നാം മാസത്തേക്കുള്ള മൂന്നാമത്തെ സേനാപതി മഹാപുരോഹിതനായ യെഹോയാദയുടെ മകന്‍ ബെനായാവു; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
6
മുപ്പതു പേരില്‍ വീരനും മുപ്പതുപേര്‍ക്കും തലവനുമായ ബെനായാവു ഇവന്‍ തന്നേ; അവന്റെ ക്കുറിന്നു അവന്റെ മകനായ അമ്മീസാബാദ് പ്രമാണിയായിരുന്നു.
7
നാലാം മാസത്തേക്കുള്ള നാലാമത്തവന്‍ യോവാബിന്റെ സഹോദരനായ അസാഹേലും അവന്റെശേഷം അവന്റെ മകനായ സെബദ്യാവും ആയിരുന്നു; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
8
അഞ്ചാം മാസത്തേക്കുള്ള അഞ്ചാമത്തവന്‍ യിസ്രാഹ്യനായ ശംഹൂത്ത്; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
9
ആറാം മാസത്തേക്കുള്ള ആറാമത്തവന്‍ തെക്കോവ്യനായ ഇക്കേശിന്റെ മകന്‍ ഈരാ; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
10
ഏഴാം മാസത്തേക്കുള്ള ഏഴാമത്തവന്‍ എഫ്രയീമ്യരില്‍ പെലോന്യനായ ഹേലെസ്; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
11
എട്ടാം മാസത്തേക്കുള്ള എട്ടാമത്തവന്‍ സര്‍ഹ്യരില്‍ ഹൂശാത്യനായ സിബ്ബെഖായി; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
12
ഒമ്പതാം മാസത്തേക്കുള്ള ഒമ്പതാമത്തവന്‍ ബെന്യാമീന്യരില്‍ അനാഥോഥ്യനായ അബീയേസെര്‍; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
13
പത്താം മാസത്തേക്കുള്ള പത്താമത്തവന്‍ സര്‍ഹ്യരില്‍ നെതോഫാത്യനായ മഹരായി; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
14
പതിനൊന്നാം മാസത്തേക്കുള്ള പതിനൊന്നാമത്തവന്‍ എഫ്രയീമിന്റെ പുത്രന്മാരില്‍ പിരാഥോന്യനായ ബെനായാവു; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
15
പന്ത്രണ്ടാം മാസത്തേക്കുള്ള പന്ത്രണ്ടാമത്തവന്‍ ഒത്നീയേലില്‍നിന്നുത്ഭവിച്ച നെതോഫാത്യനായ ഹെല്‍ദായി; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
ജാതികള്‍ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാര്‍ നിന്റെ ഉദയശോഭയിലേക്കും വരും
4
നീ തല പൊക്കി ചുറ്റും നോക്കുക; അവര്‍ എല്ലാവരും ഒന്നിച്ചുകൂടി നിന്റെ അടുക്കല്‍ വരുന്നു; നിന്റെ പുത്രന്മാര്‍ ദൂരത്തുനിന്നു വരും; നിന്റെ പുത്രിമാരെ പാര്‍ശ്വത്തിങ്കല്‍ വഹിച്ചുകൊണ്ടുവരും
5
അപ്പോള്‍ നീ കണ്ടു ശോഭിക്കും; നിന്റെ ഹൃദയം പിടെച്ചു വികസിക്കും; സമുദ്രത്തിന്റെ ധനം നിന്റെ അടുക്കല്‍ ചേരും; ജാതികളുടെ സന്‍ പത്തു നിന്റെ അടുക്കല്‍ വരും
6
ഒട്ടകങ്ങളുടെ കൂട്ടവും മിദ്യാനിലെയും ഏഫയിലെയും ചിറ്റൊട്ടകങ്ങളും നിന്നെ മൂടും; ശേബയില്‍ നിന്നു അവരൊക്കെയും വരും; പൊന്നും കുന്‍ തുരുക്കവും അവര്‍ കൊണ്ടുവന്നു യഹോവയുടെ സ്തുതിയെ ഘോഷിക്കും
7
കേദാരിലെ ആടുകള്‍ ഒക്കെയും നിന്റെ അടുക്കല്‍ ഒന്നിച്ചുകൂടും; നെബായോത്തിലെ മുട്ടാടുകള്‍ നിനക്കു ശുശ്രൂഷചെയ്യും; അവ പ്രസാദമുള്ള യാഗമായി എന്റെ പീഠത്തിന്മേല്‍ വരും; അങ്ങനെ ഞാന്‍ എന്റെ മഹത്വമുള്ള ആലയത്തെ മഹത്വപ്പെടുത്തും
8
മേഘംപോലെയും തങ്ങളുടെ കിളിവാതിലുകളിലേക്കു പ്രാവുകളെപ്പോലെയും പറന്നുവരുന്ന ഇവര്‍ ആര്‍?
9
ദൂരത്തുനിന്നു നിന്റെ മക്കളെ അവരുടെ പൊന്നും വെള്ളിയുമായി നിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നും അവന്‍ നിന്നെ മഹത്വപ്പെടുത്തിയിരിക്കകൊണ്ടു യിസ്രായേലിന്റെ പരിശുദ്ധന്നും കൊണ്ടുവരേണ്ടതിന്നു ദ്വീപുവാസികളും തര്‍ശീശ് കപ്പലുകള്‍ ആദ്യമായും എനിക്കായി കാത്തിരിക്കുന്നു
10
അന്‍ യജാതിക്കാര്‍ നിന്റെ മതിലുകളെ പണിയും; അവരുടെ രാജാക്കന്മാര്‍ നിനക്കു ശുശ്രൂഷചെയ്യും; എന്റെ ക്രോധത്തില്‍ ഞാന്‍ നിന്നെ അടിച്ചു; എങ്കിലും എന്റെ പ്രീതിയില്‍ എനിക്കു നിന്നോടു കരുണ തോന്നും