അടിയനോടു കാണിച്ചിരിക്കുന്ന സകലദയെക്കും സകലവിശ്വസ്തതെക്കും ഞാന്‍ അപാത്രമത്രേ; ഒരു വടിയോടുകൂടെ മാത്രമല്ലോ ഞാന്‍ ഈ യോര്‍ദ്ദാന്‍ കടന്നതു; ഇപ്പോഴോ ഞാന്‍ രണ്ടു കൂട്ടമായി തീര്‍ന്നിരിക്കുന്നു.
അപ്പോള്‍ ദാവീദ്‍രാജാവു അകത്തു ചെന്നു യഹോവയുടെ സന്നിധിയില്‍ ഇരുന്നു പറഞ്ഞതെന്തെന്നാല്‍കര്‍ത്താവായ യഹോവേ, നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാന്‍ ഞാന്‍ ആര്‍? എന്റെ ഗൃഹവും എന്തുള്ളു?
അവന്‍ എന്നോടുഎന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയില്‍ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാല്‍ ക്രിസ്തുവിന്റെ ശക്തി എന്റെമേല്‍ ആവസിക്കേണ്ടതിന്നു ഞാന്‍ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളില്‍ പ്രശംസിക്കും.
10
അതുകൊണ്ടു ഞാന്‍ ക്രിസ്തുവിന്നു വേണ്ടി ബലഹീനത, കയ്യേറ്റം, ബുദ്ധിമുട്ടു, ഉപദ്രവം, ഞെരുക്കം എന്നിവ സഹിപ്പാന്‍ ഇഷ്ടപ്പെടുന്നു; ബലഹീനനായിരിക്കുമ്പോള്‍ തന്നേ ഞാന്‍ ശക്തനാകുന്നു.
11
ഞാന്‍ മൂഢനായിപ്പോയി; നിങ്ങള്‍ എന്നെ നിര്‍ബ്ബന്ധിച്ചു; നിങ്ങള്‍ എന്നെ ശ്ളാഘിക്കേണ്ടതായിരുന്നു; ഞാന്‍ ഏതുമില്ല എങ്കിലും അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരില്‍ ഒട്ടും കുറഞ്ഞവനല്ല.
അങ്ങനെ ജനം മന:പൂര്‍വ്വമായി കൊടുത്തതുകൊണ്ടു അവര്‍ സന്തോഷിച്ചു; ഏകാഗ്രഹൃദയത്തോടെ മന:പൂര്‍വ്വമായിട്ടായിരുന്നു അവര്‍ യഹോവേക്കു കൊടുത്തതു. ദാവീദ് രാജാവും അത്യന്തം സന്തോഷിച്ചു.
എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തില്‍നിന്നു വെളിച്ചങ്ങളുടെ പിതാവിങ്കല്‍ നിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല.
ഞാന്‍ വന്നശേഷം മാത്രം ശേഖരം ഉണ്ടാകാതിരിക്കേണ്ടതിന്നു ആഴ്ചവട്ടത്തില്‍ ഒന്നാം നാള്‍തോറും നിങ്ങളില്‍ ഔരോരുത്തന്‍ തനിക്കു കഴിവുള്ളതു ചരതിച്ചു തന്റെ പക്കല്‍ വെച്ചുകൊള്ളേണം.