వంతులప్రకారము
1 ദിനവൃത്താന്തം 24:1-26
1
അഹരോന്റെ പുത്രന്മാരുടെ ക്കുറുകളോഅഹരോന്റെ പുത്രന്മാര്‍നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍.
2
നാദാബും അബീഹൂവും അവരുടെ അപ്പന്നു മുമ്പെ മരിച്ചുപോയി; അവര്‍ക്കും പുത്രന്മാര്‍ ഉണ്ടായിരുന്നതുമില്ല; അതുകൊണ്ടു എലെയാസാരും ഈഥാമാരും പൌരോഹിത്യം നടത്തി.
3
ദാവീദ് എലെയാസാരിന്റെ പുത്രന്മാരില്‍ സാദോക്, ഈഥാമാരിന്റെ പുത്രന്മാരില്‍ അഹീമേലെക്ക്, എന്നിവരുമായി അവരെ അവരുടെ ശുശ്രൂഷയുടെ മുറപ്രകാരം വിഭാഗിച്ചു.
4
ഈഥാമാരിന്റെ പുത്രന്മാരിലുള്ളതിനെക്കാള്‍ എലെയാസാരിന്റെ പുത്രന്മാരില്‍ അധികം തലവന്മാരെ കണ്ടതുകൊണ്ടു എലെയാസാരിന്റെ പുത്രന്മാരില്‍ പതിനാറു പിതൃഭവനത്തലവന്മാരും ഈഥാമാരിന്റെ പുത്രന്മാരില്‍ എട്ടു പിതൃഭവനത്തലവന്മാരുമായി വിഭാഗിച്ചു.
5
എലെയാസാരിന്റെ പുത്രന്മാരിലും ഈഥാമാരിന്റെ പുത്രന്മാരിലും വിശുദ്ധസ്ഥലത്തിന്റെ പ്രഭുക്കന്മാരും ദൈവാലയത്തിന്റെ പ്രഭുക്കന്മാരും ഉള്ളതുകൊണ്ടു അവരെ തരഭേദം കൂടാതെ ചീട്ടിട്ടു വിഭാഗിച്ചു.
6
ലേവ്യരില്‍ നെഥനയേലിന്റെ മകനായ ശെമയ്യാശാസ്ത്രി രാജാവിന്നും പ്രഭുക്കന്മാര്‍ക്കും പുരോഹിതനായ സാദോക്കിന്നും അബ്യാഥാരിന്റെ മകനായ അഹീമേലെക്കിന്നും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാര്‍ക്കും മുമ്പാകെ ഒരു പിതൃഭവനം എലെയാസാരിന്നും മറ്റൊന്നു ഈഥാമാരിന്നുമായി ചീട്ടുവന്നതു എഴുതിവെച്ചു.
7
ഒന്നാമത്തെ ചീട്ട് യെഹോയാരീബിന്നും രണ്ടാമത്തേതു യെദായാവിന്നും
8
മൂന്നാമത്തേതു ഹാരീമിന്നും നാലാമത്തേതു ശെയോരീമിന്നും
9
അഞ്ചാമത്തേതു മല്‍ക്കീയാവിന്നും ആറാമത്തേതു മീയാമിന്നും
10
ഏഴാമത്തേതു ഹാക്കോസിന്നും എട്ടാമത്തേതു അബീയാവിന്നും
11
ഒമ്പതാമത്തേതു യേശൂവേക്കും പത്താമത്തേതു ശെഖന്യാവിന്നും
12
പതിനൊന്നാമത്തേതു എല്യാശീബിന്നും പന്ത്രണ്ടാമത്തേതു യാക്കീമിന്നും
13
പതിമ്മൂന്നാമത്തേതു ഹുപ്പെക്കും പതിന്നാലാമത്തേതു യേശെബെയാമിന്നും
14
പതിനഞ്ചാമത്തേതു ബില്‍ഗെക്കും പതിനാറാമത്തേതു ഇമ്മേരിന്നും
15
പതിനേഴാമത്തേതു ഹേസീരിന്നും പതിനെട്ടാമത്തേതു ഹപ്പിസ്സേസിന്നും
16
പത്തൊമ്പതാമത്തേതു പെതഹ്യാവിന്നും ഇരുപതാമത്തേതു യെഹെസ്കേലിന്നും
17
ഇരുപത്തൊന്നാമത്തേതു യാഖീന്നും ഇരുപത്തിരണ്ടാമത്തേതു ഗാമൂലിന്നും
18
ഇരുപത്തിമൂന്നാമത്തേതു ദെലായാവിന്നും ഇരുപത്തിനാലാമത്തേതു മയസ്യാവിന്നും വന്നു.
19
യിസ്രായേലിന്റെ ദൈവമായ യഹോവ അവരുടെ പിതാവായ അഹരോനോടു കല്പിച്ചതുപോലെ അവന്‍ അവര്‍ക്കും കൊടുത്ത നിയമപ്രകാരം അവരുടെ ശുശ്രൂഷെക്കായിട്ടു യഹോവയുടെ ആലയത്തിലേക്കു അവര്‍ വരേണ്ടുന്ന ക്രമം ഇതു ആയിരുന്നു.
20
ശേഷം ലേവിപുത്രന്മാരോഅമ്രാമിന്റെ പുത്രന്മാരില്‍ ശൂബായേല്‍; ശൂബായേലിന്റെ പുത്രന്മാരില്‍ യെഹ്ദെയാവു.
21
രെഹബ്യാവോരെഹബ്യാവിന്റെ പുത്രന്മാരില്‍ തലവന്‍ യിശ്യാവു.
22
യിസ്ഹാര്‍യ്യരില്‍ ശെലോമോത്ത്; ശലോമോത്തിന്റെ പുത്രന്മാരില്‍ യഹത്ത്.
23
ഹെബ്രോന്റെ പുത്രന്മാര്‍യെരിയാവു തലവന്‍ ; അമര്‍യ്യാവു രണ്ടാമന്‍ ; യഹസീയേല്‍ മൂന്നാമന്‍ ; യെക്കമെയാം നാലാമന്‍ .
24
ഉസ്സീയേലിന്റെ പുത്രന്മാര്‍മീഖ; മീഖയുടെ പുത്രന്മാര്‍
25
ശാമീര്‍, മീഖയുടെ സഹോദരന്‍ യിശ്ശ്യാവുയിശ്ശ്യാവിന്റെ പുത്രന്മാരില്‍ സെഖര്‍യ്യാവു.
26
മെരാരിയുടെ പുത്രന്മാര്‍മഹ്ളി, മൂശി, യയസ്യാവിന്റെ പുത്രന്മാര്‍ബെനോ.
యంతటిని
പുറപ്പാട് 31:3
അവന്‍ കൌശലപ്പണികളെ സങ്കല്പിച്ചു ചെയ്‍വാനും പൊന്നു, വെള്ളി, താമ്രം എന്നിവകൊണ്ടു പണി ചെയ്‍വാനും രത്നം വെട്ടി പതിപ്പാനും
నెరవేర్చుటకై
പുറപ്പാട് 35:25
സാമര്‍ത്ഥ്യമുള്ള സ്ത്രീകള്‍ ഒക്കെയും തങ്ങളുടെ കൈകൊണ്ടു നൂറ്റ നീലനൂലും ധൂമ്രനൂലും ചുവപ്പു നൂലും പഞ്ഞിനൂലും കൊണ്ടുവന്നു.
പുറപ്പാട് 35:26
സാമര്‍ത്ഥ്യത്താല്‍ ഹൃദയത്തില്‍ ഉത്സാഹം തോന്നിയ സ്ത്രീകള്‍ ഒക്കെയും കോലാട്ടുരോമം നൂറ്റു.
പുറപ്പാട് 35:35
കൊത്തുപണിക്കാരന്റെയും കൌശലപ്പണിക്കാരന്റെയും നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പഞ്ഞിനൂല്‍ എന്നിവകൊണ്ടു പണിചെയ്യുന്ന തയ്യല്‍ക്കാരന്റെയും നെയ്ത്തുകാരന്റെയും ഏതുതരം ശില്പപ്പണി ചെയ്യുന്നവരുടെയും കൌശലപ്പണികള്‍ സങ്കല്പിച്ചു ഉണ്ടാക്കുന്നവരുടെയും സകലവിധപ്രവൃത്തിയും ചെയ്‍വാന്‍ അവന്‍ അവരെ മനസ്സില്‍ ജ്ഞാനം കൊണ്ടു നിറെച്ചിരിക്കുന്നു.
പുറപ്പാട് 36:1-4
1
ബെസലേലും ഒഹൊലീയാബും വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കു യഹോവ കല്പിച്ചതുപോലെ ഒക്കെയും സകലപ്രവൃത്തിയും ചെയ്‍വാന്‍ അറിയേണ്ടതിന്നു യഹോവ ജ്ഞാനവും ബുദ്ധിയും നല്കിയ സകലജ്ഞാനികളും പ്രവൃത്തി ചെയ്യേണം.
2
അങ്ങനെ മോശെ ബെസലേലിനെയും ഒഹൊലീയാബിനെയും യഹോവ മനസ്സില്‍ ജ്ഞാനം നല്കിയിരുന്ന എല്ലാവരെയും പ്രവൃത്തിയില്‍ ചേരുവാന്‍ മനസ്സില്‍ ഉത്സാഹം തോന്നിയ എല്ലാവരെയും വിളിച്ചുവരുത്തി.
3
വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയുടെ പ്രവൃത്തി ചെയ്‍വാന്‍ യിസ്രായേല്‍മക്കള്‍ കൊണ്ടുവന്ന വഴിപാടു ഒക്കെയും അവര്‍ മോശെയുടെ പക്കല്‍നിന്നു വാങ്ങി; എന്നാല്‍ അവര്‍ പിന്നെയും രാവിലെതോറും സ്വമേധാദാനങ്ങളെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു.
4
അപ്പോള്‍ വിശുദ്ധമന്ദിരത്തിന്റെ സകല പ്രവൃത്തിയും ചെയ്യുന്ന ജ്ഞാനികള്‍ ഒക്കെയും താന്താന്‍ ചെയ്തുവന്ന പണി നിര്‍ത്തി വന്നു മോശെയോടു
റോമർ 13:1
ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങള്‍ക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താല്‍ നിയമിക്കപ്പെട്ടിരിക്കുന്നു.
സങ്കീർത്തനങ്ങൾ 110:3
നിന്റെ ബലമുള്ള ചെങ്കോല്‍ യഹോവ സീയോനില്‍നിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.
also the princes
1 ദിനവൃത്താന്തം 22:17
ദാവീദ് യിസ്രായേലിന്റെ സകലപ്രഭുക്കന്മാരോടും തന്റെ മകനായ ശലോമോനെ സഹായിപ്പാന്‍ കല്പിച്ചുപറഞ്ഞതു
1 ദിനവൃത്താന്തം 22:18
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കൂടെ ഉണ്ടല്ലോ; അവന്‍ നിങ്ങള്‍ക്കു ചുറ്റും വിശ്രമം വരുത്തിയിരിക്കുന്നു. അവന്‍ ദേശനിവാസികളെ എന്റെ കയ്യില്‍ ഏല്പിച്ചു ദേശം യഹോവേക്കും അവന്റെ ജനത്തിന്നും കീഴടങ്ങിയുമിരിക്കുന്നു.
തീത്തൊസ് 3:1
വാഴ്ചകള്‍ക്കും അധികാരങ്ങള്‍ക്കും കീഴടങ്ങി അനുസരിപ്പാനും സകലസല്‍പ്രവൃത്തിക്കും ഒരുങ്ങിയിരിപ്പാനും