ఇరువది
1 ദിനവൃത്താന്തം 23:28-32
28
കാഴ്ചയപ്പവും പുളിപ്പില്ലാത്ത ദോശകളായും ചട്ടിയില്‍ ചുടുന്നതായും കുതിര്‍ക്കുംന്നതായും അര്‍പ്പിക്കുന്ന ഭോജനയാഗത്തിന്നുള്ള നേരിയമാവും സകലവിധ പരിമാണവും അളവും നോക്കുന്നതും
29
രാവിലെയും വൈകുന്നേരവും യഹോവയെ വാഴ്ത്തി സ്തുതിക്കേണ്ടതിന്നു ഒരുങ്ങിനിലക്കുന്നതും
30
യഹോവേക്കു ശബ്ബത്തുകളിലും അമാവാസ്യകളിലും ഉത്സവങ്ങളിലും യഹോവയുടെ സന്നിധിയില്‍ നിരന്തരം അവയെക്കുറിച്ചുള്ള നിയമത്തിന്നനുസരണയായ സംഖ്യപ്രകാരം ഹോമയാഗങ്ങളെ അര്‍പ്പിക്കുന്നതും
31
സമാഗമനക്കുടാരത്തിന്റെ കാര്യവും വിശുദ്ധസ്ഥലത്തിന്റെ കാര്യവും യഹോവയുടെ ആലയത്തിലെ ശുശ്രൂഷയില്‍ അവരുടെ സഹോദരന്മാരായ അഹരോന്റെ പുത്രന്മാരുടെ കാര്യവും വിചാരിക്കുന്നതും തന്നെ.
1 ദിനവൃത്താന്തം 6:48
അവരുടെ സഹോദരന്മാരായ ലേവ്യര്‍ ദൈവാലയമായ തിരുനിവാസത്തിലെ സകലശുശ്രൂഷെക്കും നിയമിക്കപ്പെട്ടിരുന്നു.
1 ദിനവൃത്താന്തം 9:28-32
28
അവരില്‍ ചിലര്‍ക്കും ശുശ്രൂഷെക്കുള്ള ഉപകരണങ്ങളുടെ വിചാരണ ഉണ്ടായിരുന്നു; അവയെ എണ്ണീട്ടു അകത്തു കൊണ്ടുപോയും പുറത്തു കൊണ്ടുവരികയും ചെയ്യും.
29
അവരില്‍ ചിലരെ ഉപകരണങ്ങള്‍ക്കും സകലവിശുദ്ധപാത്രങ്ങള്‍ക്കും മാവു, വീഞ്ഞു, കുന്തുരുക്കം, സുഗന്ധവര്‍ഗ്ഗം എന്നിവേക്കും മേല്‍വിചാരകരായി നിയമിച്ചിരുന്നു.
30
പുരോഹിതപുത്രന്മാരില്‍ ചിലര്‍ സുഗന്ധതൈലം ഉണ്ടാക്കും.
31
ലേവ്യരില്‍ ഒരുത്തനായി കോരഹ്യനായ ശല്ലൂമിന്റെ ആദ്യജാതന്‍ മത്ഥിഥ്യാവിന്നു ചട്ടികളില്‍ ചുട്ടുണ്ടാക്കിയ സാധനങ്ങളുടെ മേല്‍വിചാരണ ഉണ്ടായിരുന്നു.
32
കെഹാത്യരായ അവരുടെ സഹോദരന്മാരില്‍ ചിലര്‍ക്കും ശബ്ബത്തുതോറും കാഴ്ചയപ്പം ഒരുക്കുവാനുള്ള ചുമതല ഉണ്ടായിരുന്നു.
1 ദിനവൃത്താന്തം 26:20-27
20
അവരുടെ സഹോദരന്മാരായ ലേവ്യര്‍ ദൈവലായത്തിലെ ഭണ്ഡാരത്തിന്നും വിശുദ്ധവസ്തുക്കളുടെ ഭണ്ഡാരത്തിന്നും മേല്‍വിചാരകരായിരുന്നു.
21
ലയെദാന്റെ പുത്രന്മാര്‍ലയെദാന്റെ കുടുംബത്തിലുള്ള ഗേര്‍ശോന്യരുടെ പുത്രന്മാര്‍ഗേര്‍ശോന്യനായ ലയെദാന്റെ പിതൃഭവനത്തലവന്മാര്‍ യെഹീയേല്യര്‍ ആയിരുന്നു.
22
യെഹിയേലിന്റെ പുത്രന്മാര്‍സേഥാം; അവന്റെ സഹോദരന്‍ യോവേല്‍; ഇവര്‍ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിന്നു മേല്‍വിചാരകരായിരുന്നു.
23
അമ്രാമ്യര്‍, യിസ്ഹാര്‍യ്യര്‍, ഹെബ്രോന്യര്‍, ഉസ്സീയേല്യര്‍ എന്നവരോ
24
മോശെയുടെ മകനായ ഗേര്‍ശോമിന്റെ മകന്‍ ശെബൂവേല്‍ ഭണ്ഡാരത്തിന്നു മേല്വിചാരകനായിരുന്നു.
25
എലീയേസെരില്‍നിന്നുത്ഭവിച്ച അവന്റെ സഹോദരന്മാരോഅവന്റെ മകന്‍ രെഹബ്യാവു; അവന്റെ മകന്‍ യെശയ്യാവു; അവന്റെ മകന്‍ യോരാം; അവന്റെ മകന്‍ സിക്രി; അവന്റെ മകന്‍ ശെലോമീത്ത്.
26
ദാവീദ്‍രാജാവും പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സേനാപതിമാരും നിവേദിച്ച വിശുദ്ധവസ്തുക്കളുടെ സകലഭണ്ഡാരത്തിന്നും ശെലോമീത്തും അവന്റെ സഹോദരന്മാരും മേല്‍വിചാരകരായിരുന്നു.
27
യുദ്ധത്തില്‍ കിട്ടിയ കൊള്ളയില്‍ നിന്നു യഹോവയുടെ ആലയം കേടുപോക്കുവാന്‍ അവര്‍ അവയെ നിവേദിച്ചിരുന്നു.
set forward
നെഹെമ്യാവു 11:9
സിക്രിയുടെ മകനായ യോവേല്‍ അവരുടെ പ്രമാണിയും ഹസനൂവയുടെ മകനായ യെഹൂദാ പട്ടണത്തില്‍ രണ്ടാമനും ആയിരുന്നു.
നെഹെമ്യാവു 11:22
ദൈവാലയത്തിലെ വേലെക്കു യെരൂശലേമില്‍ ഉണ്ടായിരുന്ന ലേവ്യരുടെ പ്രമാണി ആസാഫ്യരായ സംഗീതക്കാരില്‍ ഒരുത്തനായി മീഖയുടെ മകനായ മത്ഥന്യാവിന്റെ മകനായ ഹശബ്യാവിന്റെ മകനായ ബാനിയുടെ മകന്‍ ഉസ്സി ആയിരുന്നു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 20:28
നിങ്ങളെത്തന്നേയും താന്‍ സ്വന്തരക്തത്താല്‍ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാന്‍ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിന്‍ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊള്‍വിന്‍ .
అధిపతులుగాను, న్యాయాధిపతులు
1 ദിനവൃത്താന്തം 26:29-31
29
യിസ്ഹാര്‍യ്യരില്‍ കെനന്യാവും അവന്റെ പുത്രന്മാരും പുറമെയുള്ള പ്രവൃത്തിക്കു യിസ്രായേലില്‍ പ്രമാണികളും ന്യായാധിപന്മാരും ആയിരുന്നു.
30
ഹെബ്രോന്യരില്‍ ഹശബ്യാവും അവന്റെ സഹോദരന്മാരുമായി ആയിരത്തെഴുനൂറു പ്രാപ്തന്മാര്‍ യോര്‍ദ്ദാന്നിക്കരെ പടിഞ്ഞാറു യഹോവയുടെ സകലകാര്യത്തിന്നും രാജാവിന്റെ ശുശ്രൂഷെക്കും യിസ്രായേലില്‍ മേല്‍വിചാരകരായിരുന്നു.
31
ഹെബ്രോന്യരില്‍ കുലംകുലമായും കുടുംബംകുടുംബമായുമുള്ള ഹെബ്രോന്യര്‍ക്കും യെരീയാവു തലവനായിരുന്നു; ദാവീദിന്റെ വാഴ്ചയുടെ നാല്പതാം ആണ്ടില്‍ അവരുടെ വസ്തുത അനേഷിച്ചപ്പോള്‍ അവരുടെ ഇടയില്‍ ഗിലെയാദിലെ യാസേരില്‍ പ്രാപ്തന്മാരെ കണ്ടു.
ആവർത്തനം 16:18
നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന എല്ലാപട്ടണങ്ങളിലും ഗോത്രംതോറും ന്യായാധിപതിമാരെയും പ്രമാണികളെയും നിയമിക്കേണം; അവര്‍ ജനത്തിന്നു നീതിയോടെ ന്യായപാലനം ചെയ്യേണം.
ആവർത്തനം 17:8-10
8
നിന്റെ പട്ടണങ്ങളില്‍ കുലപാതകമാകട്ടെ വസ്തുസംബന്ധമായ വ്യവഹാരമാകട്ടെ അടികലശലാകട്ടെ ഇങ്ങിനെയുള്ള ആവലാധികാര്യങ്ങളില്‍ വല്ലതും വിധിപ്പാന്‍ നിനക്കു പ്രയാസം ഉണ്ടായാല്‍ നീ പുറപ്പെട്ടു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു പോകേണം.
9
ലേവ്യരായ പുരേഹിതന്മാരുടെ അടുക്കലും അന്നുള്ള ന്യായാധിപന്റെ അടുക്കലും ചെന്നു ചോദിക്കേണം; അവര്‍ നിനക്കു വിധി പറഞ്ഞുതരും. നിലക്കുന്ന പുരോഹിതന്റെയോ ന്യായാധിപന്റെയോ വാക്കു കേള്‍ക്കാതെ ആരെങ്കിലും അഹങ്കാരം കാണിച്ചാല്‍ അവന്‍ മരിക്കേണം; ഇങ്ങനെ യിസ്രായേലില്‍നിന്നു ദോഷം നീക്കിക്കളയേണം. രാജാവിനെ എന്റെമേല്‍ ആക്കുമെന്നു പറയുമ്പോള്‍ാലം ഒക്കെയും അതു വായിക്കയും വേണം.
2 ദിനവൃത്താന്തം 19:8
യെരൂശലേമിലും യെഹോശാഫാത്ത് ലേവ്യരിലും പുരോഹിതന്മാരിലും യിസ്രായേലിന്റെ പിതൃഭവനത്തലവന്മാരിലും ചിലരെ യഹോവയുടെ ന്യായപാലനത്തിന്നായിട്ടും വ്യവഹാരം തീക്കേണ്ടതിന്നായിട്ടും നിയമിച്ചു; അവര്‍ യെരൂശലേമില്‍ മടങ്ങിവന്നു. അവന്‍ അവരോടു കല്പിച്ചതു എന്തെന്നാല്‍നിങ്ങള്‍ യഹോവാ ഭയത്തോടും വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും കൂടെ ഇങ്ങനെ പ്രവര്‍ത്തിച്ചുകൊള്ളേണം.
മലാഖി 2:7
പുരോഹിതന്‍ സൈന്യങ്ങളുടെ യഹോവയുടെ ദൂതനാകയാല്‍ അവന്റെ അധരങ്ങള്‍ പരിജ്ഞാനം സൂക്ഷിച്ചുവെക്കേണ്ടതും ഉപദേശം അവനോടു ചോദിച്ചു പഠിക്കേണ്ടതും അല്ലോ.