యెహోవా
1 ദിനവൃത്താന്തം 19:13
ധൈര്യമായിരിക്ക; നാം നമ്മുടെ ജനത്തിന്നും നമ്മുടെ ദൈവത്തിന്റെ പട്ടണങ്ങള്‍ക്കും വേണ്ടി പുരുഷത്വം കാണിക്കുക; യഹോവയോ തനിക്കു ഇഷ്ടമായതു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു.
സങ്കീർത്തനങ്ങൾ 115:14
യഹോവ നിങ്ങളെ മേലക്കുമേല്‍ വര്‍ദ്ധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നേ.
സദൃശ്യവാക്യങ്ങൾ 14:28
പ്രജാബാഹുല്യം രാജാവിന്നു ബഹുമാനം; പ്രജാന്യൂനതയോ പ്രഭുവിന്നു നാശം.
യെശയ്യാവ് 26:15
നീ ജനത്തെ വര്‍ദ്ധിപ്പിച്ചു; യഹോവേ, ജനത്തെ നീ വര്‍ദ്ധിപ്പിച്ചു; നീ മഹത്വപ്പെട്ടിരിക്കുന്നു; ദേശത്തിന്റെ അതിരുകളെയെല്ലാം നീ വിസ്താരമാക്കിയിരിക്കുന്നു.
യെശയ്യാവ് 48:19
നിന്റെ സന്തതി മണല്‍പോലെയും നിന്റെ ഗര്‍ഭഫലം മണല്‍തരിപോലെയും ആകുമായിരുന്നു. നിന്റെ പേര്‍ എന്റെ മുമ്പില്‍നിന്നു ഛേദിക്കപ്പെടുകയോ നശിച്ചുപോകയോ ചെയ്കയില്ലായിരുന്നു.
హేతువేమి
ആദിപുസ്തകം 20:9
അബീമേലെക്‍ അബ്രാഹാമിനെ വിളിപ്പിച്ചു അവനോടുനീ ഞങ്ങളോടു ചെയ്തതു എന്തു? നീ എന്റെ മേലും എന്റെ രാജ്യത്തിന്മേലും ഒരു മഹാപാപം വരുത്തുവാന്‍ തക്കവണ്ണം ഞാന്‍ നിന്നോടു എന്തു ദോഷം ചെയ്തു? ചെയ്യരുതാത്ത കാര്യം നീ എന്നോടു ചെയ്തുവല്ലോ എന്നു പറഞ്ഞു.
പുറപ്പാട് 32:21
മോശെ അഹരോനോടുഈ ജനത്തിന്മേല്‍ ഇത്രവലിയ പാപം വരുത്തുവാന്‍ അവര്‍ നിന്നോടു എന്തു ചെയ്തു എന്നു ചോദിച്ചു.
സംഖ്യാപുസ്തകം 32:9
അന്നു യഹോവയുടെ കോപം ജ്വലിച്ചു; അവന്‍ സത്യംചേയ്തു കല്പിച്ചതു
സംഖ്യാപുസ്തകം 32:10
കെനിസ്യനായ യെഫുന്നെയുടെ മകന്‍ കാലേബും നൂന്റെ മകന്‍ യോശുവയും യഹോവയോടു പൂര്‍ണ്ണമായി പറ്റിനിന്നതുകൊണ്ടു
1 ശമൂവേൽ 2:24
അങ്ങനെ അരുതു, എന്റെ മക്കളേ, യഹോവയുടെ ജനം നിങ്ങളെക്കുറിച്ചു പരത്തുന്നതായി ഞാന്‍ കേള്‍ക്കുന്ന കേള്‍വി നന്നല്ല.
1 രാജാക്കന്മാർ 14:16
പാപം ചെയ്കയും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്ത യൊരോബെയാമിന്റെ പാപംനിമിത്തം അവന്‍ യിസ്രായേലിനെ ഉപേക്ഷിച്ചുകളയും.