ആഹാബ് നാബോത്തിനോടുനിന്റെ മുന്തിരിത്തോട്ടം എനിക്കു ചീരത്തോട്ടം ആക്കുവാന്‍ തരേണം; അതു എന്റെ അരമനെക്കു സമീപമല്ലോ. അതിന്നു പകരം ഞാന്‍ അതിനെക്കാള്‍ വിശേഷമായോരു മുന്തിരിത്തോട്ടം നിനക്കു തരാം; അല്ല, നിനക്കു സമ്മതമെങ്കില്‍ ഞാന്‍ അതിന്റെ വില നിനക്കു പണമായിട്ടു തരാം എന്നു പറഞ്ഞു.
യജമാനനായ രാജാവു അടിയന്റെ അടുക്കല്‍ വരുന്നതു എന്തു എന്നു അരവ്നാ ചോദിച്ചതിന്നു ദാവീദ്ബാധ ജനത്തെ വിട്ടുമാറുവാന്‍ തക്കവണ്ണം യഹോവേക്കു ഒരു യാഗപീഠം പണിയേണ്ടതിന്നു ഈ കളം നിന്നോടു വിലെക്കു വാങ്ങുവാന്‍ തന്നേ എന്നു പറഞ്ഞു.
ആ യിസ്രായേല്യന്റെ പിന്നാലെ അന്ത:പുരത്തിലേക്കു ചെന്നു ഇരുവരെയും, ആ യിസ്രായേല്യനെയും ആ സ്ത്രീയെയും തന്നേ, അവളുടെ ഉദരം തുളയുംവണ്ണം കുത്തി, അപ്പോള്‍ ബാധ യിസ്രായേല്‍ മക്കളെ വിട്ടുമാറി.