ഇങ്ങനെ അവന്‍ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാന്‍ അവന്‍ ഏദെന്‍ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിര്‍ത്തി.
അനന്തരം യിസ്രായേല്യരുടെ സൈന്യത്തിന്നു മുമ്പായി നടന്ന ദൈവദൂതന്‍ അവിടെനിന്നു മാറി അവരുടെ പിന്നാലെ നടന്നു; മേഘസ്തംഭവും അവരുടെ മുമ്പില്‍ നിന്നു മാറി അവരുടെ പിമ്പില്‍ പോയി നിന്നു.
രാത്രി മുഴുവനും മിസ്രയീമ്യരുടെ സൈന്യവും യിസ്രായേല്യരുടെ സൈന്യവും തമ്മില്‍ അടുക്കാതവണ്ണം അതു അവയുടെ മദ്ധ്യേ വന്നു; അവര്‍ക്കും മേഘവും അന്ധകാരവും ആയിരുന്നു; ഇവര്‍ക്കോ രാത്രിയെ പ്രകാശമാക്കിക്കൊടുത്തു.
യോശുവ യെരീഹോവിന്നു സമീപത്തു ഇരിക്കുമ്പോള്‍ തല ഉയര്‍ത്തി നോക്കി; ഒരു ആള്‍ കയ്യില്‍ വാള്‍ ഊരിപ്പിടിച്ചുകൊണ്ടു അവന്റെ നേരെ നിലക്കുന്നതു കണ്ടു; യോശുവ അവന്റെ അടുക്കല്‍ ചെന്നു അവനോടുനീ ഞങ്ങളുടെ പക്ഷക്കാരനോ ശത്രുപക്ഷക്കാരനോ എന്നു ചോദിച്ചു.
അതിന്നു അവന്‍ അല്ല, ഞാന്‍ യഹോവയുടെ സൈന്യത്തിന്റെ അധിപതിയായി ഇപ്പോള്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു. അപ്പോള്‍ യോശുവ സാഷ്ടാംഗം വീണു നമസ്കരിച്ചു അവനോടുകര്‍ത്താവിന്നു അടിയനോടുള്ള കല്പന എന്തു എന്നു ചോദിച്ചു.
പിന്നെ എലീശാ പ്രാര്‍ത്ഥിച്ചുയഹോവേ, ഇവന്‍ കാണത്തക്കവണ്ണം ഇവന്റെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ ബാല്യക്കാരന്റെ കണ്ണു തുറന്നു; എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ടു മല നിറഞ്ഞിരിക്കുന്നതു അവന്‍ കണ്ടു.
അവന്‍ നീനെവേയില്‍ എങ്ങും ഘോഷിപ്പിച്ചു പരസ്യമാക്കിയതു എന്തെന്നാല്‍രാജാവിന്റെയും അവന്റെ മഹത്തുക്കളുടെയും ആജ്ഞയാവിതുമനുഷ്യനോ മൃഗമോ കന്നുകാലിയോ ആടോ ഒന്നും ഒരു വസ്തുവും ആസ്വദിക്കരുതു; മേയ്കയും വെള്ളം കുടിക്കയും അരുതു.
8
മനുഷ്യനും മൃഗവും രട്ടു പുതെച്ചു ഉച്ചത്തില്‍ ദൈവത്തോടു വിളിച്ചു അപേക്ഷിക്കേണം; ഔരോരുത്തന്‍ താന്താന്റെ ദുര്‍മ്മാര്‍ഗ്ഗവും താന്താന്റെ കൈക്കലുള്ള സാഹസവും വിട്ടു മനംതിരികയും വേണം.
അപ്പോള്‍ അവര്‍ കവിണ്ണുവീണുസകലജനത്തിന്റെയും ആത്മാക്കള്‍ക്കു ഉടയവനാകുന്ന ദൈവമേ, ഒരു മനുഷ്യന്‍ പാപം ചെയ്തതിന്നു നീ സര്‍വ്വസഭയോടും കോപിക്കുമേ എന്നു പറഞ്ഞു.