A. M. 2969. B.C. 1035. బయలుదేరు
2 ശമൂവേൽ 11:1
പിറ്റെ ആണ്ടില്‍ രാജാക്കന്മാര്‍ യുദ്ധത്തിന്നു പുറപ്പെടുംകാലം ദാവീദ് യോവാബിനെയും അവനോടുകൂടെ തന്റെ ചേവകരെയും എല്ലായിസ്രായേലിനെയും അയച്ചു; അവര്‍ അമ്മോന്യദേശം ശൂന്യമാക്കി രബ്ബാപട്ടണം നിരോധിച്ചു. ദാവീദോ യെരൂശലേമില്‍ തന്നെ താമസിച്ചിരുന്നു.
మరుసటి యేట
1 രാജാക്കന്മാർ 20:22
അതിന്റെ ശേഷം ആ പ്രവാചകന്‍ യിസ്രായേല്‍ രാജാവിന്റെ അടുക്കല്‍ ചെന്നു അവനോടുധൈര്യപ്പെട്ടു ചെന്നു നീ ചെയ്യുന്നതു കരുതിക്കൊള്‍ക; ഇനിയത്തെ ആണ്ടില്‍ അരാംരാജാവു നിന്റെ നേരെ പുറപ്പെട്ടുവരും എന്നു പറഞ്ഞു.
1 രാജാക്കന്മാർ 20:26
പിറ്റെ ആണ്ടില്‍ ബെന്‍ -ഹദദ് അരാമ്യരെ എണ്ണിനോക്കി യിസ്രായേലിനോടു യുദ്ധംചെയ്‍വാന്‍ അഫേക്കിന്നു പുറപ്പെട്ടുവന്നു.
2 രാജാക്കന്മാർ 13:20
എന്നാല്‍ എലീശാ മരിച്ചു; അവര്‍ അവനെ അടക്കം ചെയ്തു; പിറ്റെ ആണ്ടില്‍ മോവാബ്യരുടെ പടക്കൂട്ടങ്ങള്‍ ദേശത്തെ ആക്രമിച്ചു.
పాడుచేసి
യെശയ്യാവ് 6:11
കര്‍ത്താവേ, എത്രത്തോളം? എന്നു ഞാന്‍ ചോദിച്ചതിന്നു അവന്‍ പട്ടണങ്ങള്‍ നിവാസികളില്ലാതെയും വീടുകള്‍ ആളില്ലാതെയും ശൂന്യമായി ദേശം തീരെ പാഴായിപ്പോകയും
യെശയ്യാവ് 54:16
തീക്കനല്‍ ഊതി പണിചെയ്തു ഔരോ ആയുധം തീര്‍‍ക്കുന്ന കൊല്ലനെ ഞാന്‍ സൃഷ്ടിച്ചിരിക്കുന്നു; നശിപ്പിപ്പാന്‍ സംഹാരകനെയും ഞാന്‍ സൃഷ്ടിച്ചിരിക്കുന്നു
రబ్బా
ആവർത്തനം 3:11
ഈ ദേശം നാം അക്കാലത്തു കൈവശമാക്കി അര്‍ന്നോന്‍ താഴ്വരയരികെയുള്ള അരോവേര്‍മുതല്‍ ഗിലെയാദ് മലനാട്ടിന്റെ പാതിയും അവിടെയുള്ള പട്ടണങ്ങളും ഞാന്‍ രൂബേന്യര്‍ക്കും ഗാദ്യര്‍ക്കും കൊടുത്തു.
2 ശമൂവേൽ 12:26
എന്നാല്‍ യോവാബ് അമ്മോന്യരുടെ രബ്ബയോടു പൊരുതു രാജനഗരം പിടിച്ചു.
2 ശമൂവേൽ 17:27
ദാവീദ് മഹനയീമില്‍ എത്തിയപ്പോള്‍ അമ്മോന്യരുടെ രബ്ബയില്‍നിന്നു നാഹാശിന്റെ മകന്‍ ശോബി, ലോ-ദെബാരില്‍നിന്നു അമ്മീയേലിന്റെ മകന്‍ മാഖീര്‍, രോഗെലീമില്‍നിന്നു ഗിലെയാദ്യന്‍ ബര്‍സില്ലായി എന്നിവര്‍
യിരെമ്യാവു 49:2
ജാതികളുടെ ഇടയില്‍ പ്രസ്താവിച്ചു പ്രസിദ്ധമാക്കുവിന്‍ ; കൊടി ഉയര്‍ത്തുവിന്‍ ; മറെച്ചുവെക്കാതെ ഘോഷിപ്പിന്‍ ; ബാബേല്‍ പിടിക്കപ്പെട്ടിരിക്കുന്നു; ബേല്‍ ലജ്ജിച്ചുപോയി, മേരോദാക്‍ തകര്‍ന്നിരിക്കുന്നു; അതിലെ വിഗ്രഹങ്ങള്‍ ലജ്ജിച്ചുപോയി, അതിലെ ബിംബങ്ങള്‍ തകര്‍ന്നിരിക്കുന്നു എന്നു പറവിന്‍ .
യിരെമ്യാവു 49:3
വടക്കുനിന്നു ഒരു ജാതി അതിന്റെ നേരെ പുറപ്പെട്ടുവരുന്നു; അതു ആ ദേശത്തെ ശൂന്യമാക്കുന്നു; അതില്‍ ആരും വസിക്കുന്നില്ല; മനുഷ്യരും മൃഗങ്ങളും ഔടിപ്പോയ്ക്കളയുന്നു.
യെഹെസ്കേൽ 21:20
അങ്ങനെ വാള്‍ അമ്മോന്യരുടെ രബ്ബയിലും യെഹൂദയില്‍ ഉറപ്പുള്ള യെരൂശലേമിലും വരേണ്ടതിന്നു നീ വഴി നിയമിക്ക.
യെഹെസ്കേൽ 25:5
ഞാന്‍ രബ്ബയെ ഒട്ടകങ്ങള്‍ക്കു കിടപ്പിടവും അമ്മോന്യരെ ആട്ടിന്‍ കൂട്ടങ്ങള്‍ക്കു താവളവും ആക്കും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
ആമോസ് 1:14
ഞാന്‍ രബ്ബയുടെ മതിലിന്നകത്തു ഒരു തീ കത്തിക്കും; അതു യുദ്ധദിവസത്തിലെ ആര്‍പ്പോടും പിശറുള്ള നാളിലെ കൊടുങ്കാറ്റോടുംകൂടെ അതിലെ അരമനകളെ ദഹിപ്പിച്ചുകളയും.
యోవాబు రబ్బాను ఓడించి
2 ശമൂവേൽ 11:16-25
16
അങ്ങനെ തന്നേ യോവാബ് ആ പട്ടണത്തെ സൂക്ഷിച്ചുനോക്കീട്ടു ശൂരന്മാര്‍ നിലക്കുന്നതായി കണ്ട സ്ഥലത്തു ഊരീയാവെ നിര്‍ത്തി.
17
പട്ടണക്കാര്‍ പുറപ്പെട്ടു യോവാബിനോടു പട വെട്ടിയപ്പോള്‍ ദാവീദിന്റെ ചേവകരായ പടജ്ജനത്തില്‍ ചിലര്‍ പട്ടുപോയി; ഹിത്യനായ ഊരിയാവും മരിച്ചു.
18
പിന്നെ യോവാബ് ആ യുദ്ധവര്‍ത്തമാനം ഒക്കെയും ദാവീദിനോടു അറിയിപ്പാന്‍ ആളയച്ചു.
19
അവന്‍ ദൂതനോടു കല്പിച്ചതു എന്തെന്നാല്‍നീ യുദ്ധവര്‍ത്തമാനം ഒക്കെയും രാജാവിനോടു പറഞ്ഞു തീരുമ്പോള്‍ രാജാവിന്റെ കോപം ജ്വലിച്ചു
20
നിങ്ങള്‍ പട്ടണത്തോടു ഇത്ര അടുത്തുചെന്നു പടവെട്ടിയതു എന്തു? മതിലിന്മേല്‍ നിന്നു അവര്‍ എയ്യുമെന്നു നിങ്ങള്‍ക്കു അറിഞ്ഞുകൂടയോ?
21
യെരൂബ്ബേശെത്തിന്റെ മകനായ അബീമേലെക്കിനെ കൊന്നതു ആര്‍? ഒരു സ്ത്രീ മതിലിന്മേല്‍നിന്നു തിരിക്കല്ലില്‍പിള്ള അവന്റെ മേല്‍ ഇട്ടതുകൊണ്ടല്ലേയോ അവന്‍ തേബെസില്‍വെച്ചു മരിച്ചതു? നിങ്ങള്‍ മതിലിനോടു ഇത്ര അടുത്തുചെന്നതു എന്തു എന്നിങ്ങനെ നിന്നോടു പറഞ്ഞാല്‍നിന്റെ ഭൃത്യന്‍ ഹിത്യനായ ഊരീയാവും മരിച്ചുപോയി എന്നു പറക.
22
ദൂതന്‍ ചെന്നു യോവാബ് പറഞ്ഞയച്ച വര്‍ത്തമാനമൊക്കെയും ദാവീദിനെ അറിയിച്ചു.
23
ദൂതന്‍ ദാവീദിനോടു പറഞ്ഞതു എന്തെന്നാല്‍ആ കൂട്ടര്‍ പ്രാബല്യം പ്രാപിച്ചു വെളിന്‍ പ്രദേശത്തേക്കു ഞങ്ങളുടെ നേരെ പുറപ്പെട്ടു വന്നതിനാല്‍ ഞങ്ങള്‍ പട്ടണവാതില്‍ക്കലോളം അവരെ പിന്തുടര്‍ന്നടുത്തുപോയി.
24
അപ്പോള്‍ വില്ലാളികള്‍ മതിലിന്മേല്‍നിന്നു നിന്റെ ചേവകരെ എയ്തു, രാജാവിന്റെ ചേവകരില്‍ ചിലര്‍ പട്ടുപോയി, നിന്റെ ഭൃത്യന്‍ ഹിത്യനായ ഊരീയാവും മരിച്ചു.
25
അതിന്നു ദാവീദ് ദൂതനോടുഈ കാര്യത്തില്‍ വ്യസനം തോന്നരുതു; വാള്‍ അങ്ങും ഇങ്ങും നാശം ചെയ്യും; പട്ടണത്തിന്റെ നേരെ ശക്തിയോടെ പൊരുതു അതിനെ നശിപ്പിച്ചു കളക എന്നു നീ യോവാബിനോടു പറഞ്ഞു അവനെ ധൈര്യപ്പെടുത്തേണം എന്നു കല്പിച്ചു.
2 ശമൂവേൽ 12:26-31
26
എന്നാല്‍ യോവാബ് അമ്മോന്യരുടെ രബ്ബയോടു പൊരുതു രാജനഗരം പിടിച്ചു.
27
യോവാബ് ദാവീദിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുഞാന്‍ രബ്ബയോടു പൊരുതു ജലനഗരം പിടിച്ചിരിക്കുന്നു.
28
ആകയാല്‍ ഞാന്‍ നഗരം പിടിച്ചിട്ടു കീര്‍ത്തി എനിക്കാകാതിരിക്കേണ്ടതിന്നു നീ ശേഷം ജനത്തെ ഒരുമിച്ചു കൂട്ടി നഗരത്തിന്നു നേരെ പാളയം ഇറങ്ങി അതിനെ പിടിച്ചുകൊള്‍ക എന്നു പറയിച്ചു.
29
അങ്ങനെ ദാവീദ് ജനത്തെ ഒക്കെയും ഒന്നിച്ചുകൂട്ടി രബ്ബയിലേക്കു ചെന്നു പടവെട്ടി അതിനെ പിടിച്ചു.
30
അവന്‍ അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയില്‍നിന്നു എടുത്തു; അതിന്റെ തൂക്കം ഒരു താലന്തു പൊന്നു; അതിന്മേല്‍ രത്നം പതിച്ചിരുന്നു; അവര്‍ അതു ദാവീദിന്റെ തലയില്‍ വെച്ചു; അവന്‍ നഗരത്തില്‍നിന്നു അനവധി കൊള്ളയും കൊണ്ടുപോന്നു.
31
അവിടത്തെ ജനത്തെയും അവന്‍ പുറത്തു കൊണ്ടുവന്നു അവരെ ഈര്‍ച്ചവാളിന്നും മെതിവണ്ടിക്കും കോടാലിക്കും ആക്കി; അവരെക്കൊണ്ടു ഇഷ്ടികച്ചൂളയിലും വേല ചെയ്യിച്ചു; അമ്മോന്യരുടെ എല്ലാ പട്ടണങ്ങളോടും അവന്‍ അങ്ങനെ തന്നേ ചെയ്തു. പിന്നെ ദാവീദും സകല ജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.