hired
1 ദിനവൃത്താന്തം 18:4
അവന്റെ വക ആയിരം രഥങ്ങളെയും ഏഴായിരം കുതിരപ്പടയാളികളെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചു; ദാവീദ് അവയില്‍ നൂറു രഥകൂതിരകളെ വെച്ചുകൊണ്ടുശേഷം രഥകൂതിരകളെ ഒക്കെയും കുതിഞരമ്പു വെട്ടിക്കളഞ്ഞു.
പുറപ്പാട് 14:9
ഫറവോന്റെ എല്ലാ കുതിരയും രഥവും കുതിരപ്പടയും സൈന്യവുമായി മിസ്രയീമ്യര്‍ അവരെ പിന്തുടര്‍ന്നു; കടല്‍ക്കരയില്‍ ബാല്‍സെഫോന്നു സമീപത്തുള്ള പീഹഹീരോത്തിന്നു അരികെ അവര്‍ പാളയമിറങ്ങിയിരിക്കുമ്പോള്‍ അവരോടു അടുത്തു.
ന്യായാധിപന്മാർ 4:3
അവന്നു തൊള്ളായിരം ഇരിമ്പുരഥം ഉണ്ടായിരുന്നു. അവന്‍ യിസ്രായേല്‍മക്കളെ ഇരുപതു സംവത്സരം കഠിനമായി ഞെരുക്കിയതുകൊണ്ടു യിസ്രായേല്‍മക്കള്‍ യഹോവയോടു നിലവിളിച്ചു.
1 ശമൂവേൽ 13:5
എന്നാല്‍ ഫെലിസ്ത്യര്‍ യിസ്രായേലിനോടു യുദ്ധം ചെയ്‍വാന്‍ മുപ്പതിനായിരം രഥവും ആറായിരം കുതിരച്ചേവകരും കടല്പുറത്തെ മണല്‍പോലെ അസംഖ്യം ജനവുമായി ഒരുമിച്ചുകൂടി; അവര്‍ വന്നു ബേത്ത്-ആവെന്നു കിഴക്കു മിക്മാസില്‍ പാളയം ഇറങ്ങി.
2 ദിനവൃത്താന്തം 14:9
അനന്തരം കൂശ്യനായ സേരഹ് പത്തുലക്ഷം ആളും മുന്നൂറു രഥവും ഉള്ള സൈന്യത്തോടുകൂടെ അവരുടെ നേരെ പുറപ്പെട്ടു മാരേശാവരെ വന്നു.
സങ്കീർത്തനങ്ങൾ 20:7-9
7
ചിലര്‍ രഥങ്ങളിലും ചിലര്‍ കുതിരകളിലും ആശ്രയിക്കുന്നു; ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ കീര്‍ത്തിക്കും.
8
അവര്‍ കുനിഞ്ഞു വീണുപോയി; എന്നാല്‍ ഞങ്ങള്‍ എഴുന്നേറ്റു നിവിര്‍ന്നു നിലക്കുന്നു.
9
യഹോവേ, രാജാവിനെ രക്ഷിക്കേണമേ; ഞങ്ങള്‍ അപേക്ഷിക്കുമ്പോള്‍ ഉത്തരമരുളേണമേ.
మయకారాజు
2 ശമൂവേൽ 10:6
തങ്ങള്‍ ദാവീദിന്നു വെറുപ്പുള്ളവരായ്തീര്‍ന്നു എന്നു അമ്മോന്യര്‍ കണ്ടപ്പോള്‍ അവര്‍ ആളയച്ചു ബേത്ത്-രെഹോബിലെ അരാമ്യരില്‍നിന്നും സോബയിലെ അരാമ്യരില്‍നിന്നും ഇരുപതിനായിരം കാലാളുകളെയും ആയിരംപേരുമായി മാഖാരാജാവിനെയും തോബില്‍നിന്നു പന്തീരായിരംപേരെയും കൂലിക്കു വരുത്തി.
మయకారాజు
സംഖ്യാപുസ്തകം 21:30
ഞങ്ങള്‍ അവരെ അമ്പെയ്തു; ദീബോന്‍ വരെ ഹെശ്ബോന്‍ നശിച്ചു; മെദബവരെയുള്ള നോഫയോളം അവരെ ശൂന്യമാക്കി.”
യോശുവ 13:9
അര്‍ന്നോന്‍ താഴ്വരയുടെ അറ്റത്തുള്ള അരോവേരും താഴ്വരയുടെ നടുവിലുള്ള പട്ടണംമുതല്‍ ദീബോന്‍ വരെയുള്ള മേദെബാസമഭൂമി മുഴുവനും;
യെശയ്യാവ് 15:2
ബയീത്തും ദീബോനും കരയേണ്ടതിന്നു പൂജാഗിരികളില്‍ കയറിപ്പോയിരിക്കുന്നു; നെബോവിലും മേദെബയിലും മോവാബ് നിലവിളിക്കുന്നു; അവരുടെ തലയൊക്കെയും മൊട്ടയടിച്ചും താടിയൊക്കെയും കത്രിച്ചും ഇരിക്കന്നു.