నివాసము చేసితిని
2 ശമൂവേൽ 7:6
ഞാന്‍ യിസ്രായേല്‍ മക്കളെ മിസ്രയീമില്‍ നിന്നു പുറപ്പെടുവിച്ച നാള്‍മുതല്‍ ഇന്നുവരെയും ഞാന്‍ ഒരു ആലയത്തില്‍ അധിവസിക്കാതെ കൂടാരത്തിലും നിവാസത്തിലുമല്ലോ സഞ്ചരിച്ചുവരുന്നതു.
1 രാജാക്കന്മാർ 8:27
എന്നാല്‍ ദൈവം യഥാര്‍ത്ഥമായി ഭൂമിയില്‍ വസിക്കുമോ? സ്വര്‍ഗ്ഗത്തിലും സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗത്തിലും നീ അടങ്ങുകയില്ലല്ലോ; പിന്നെ ഞാന്‍ പണിതിരിക്കുന്ന ഈ ആലയത്തില്‍ അടങ്ങുന്നതു എങ്ങനെ?
2 ദിനവൃത്താന്തം 2:6
എന്നാല്‍ അവന്നു ആലയം പണിവാന്‍ പ്രാപ്തിയുള്ളവന്‍ ആര്‍? സ്വര്‍ഗ്ഗത്തിലും സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗത്തിലും അവന്‍ അടങ്ങുകയില്ലല്ലോ; അങ്ങനെയിരിക്കെ അവന്റെ സന്നിധിയില്‍ ധൂപം കാട്ടുവാനല്ലാതെ അവന്നു ഒരു ആലയം പണിയേണ്ടതിന്നു ഞാന്‍ ആര്‍?
2 ദിനവൃത്താന്തം 6:18
എന്നാല്‍ ദൈവം യഥാര്‍ത്ഥമായി ഭൂമിയില്‍ മനുഷ്യരോടുകൂടെ വസിക്കുമോ? സ്വര്‍ഗ്ഗത്തിലും സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗത്തിലും നീ അടങ്ങുകയില്ലല്ലോ; പിന്നെ ഞാന്‍ പണിതിരിക്കുന്ന ഈ ആലയത്തില്‍ അടങ്ങുന്നതു എങ്ങനെ?
യെശയ്യാവ് 66:1
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുസ്വര്‍‍ഗ്ഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു; നിങ്ങള്‍ എനിക്കു പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രാമസ്ഥലവും ഏതു?
യെശയ്യാവ് 66:2
എന്റെ കൈ ഇതൊക്കെയും ഉണ്ടാക്കി; അങ്ങനെയാകുന്നു ഇതൊക്കെയും ഉളവായതു എന്നു യഹോവ അരുളിച്ചെയ്യുന്നു; എങ്കിലും അരിഷ്ടനും മനസ്സു തകര്‍‍ന്നവനും എന്റെ വചനത്തിങ്കല്‍ വിറെക്കുന്നവനുമായ മനുഷ്യനെ ഞാന്‍ കടാക്ഷിക്കും
അപ്പൊസ്തലരുടെ പ്രവൃത്തികൾ 7:44-50
44
നീ കണ്ട മാതിരിക്കൊത്തവണ്ണം അതിനെ തീര്‍ക്കേണം എന്നു മോശെയോടു അരുളിച്ചെയ്തവന്‍ കല്പിച്ചതു പോലെ നമ്മുടെ പിതാക്കന്മാര്‍ക്കും മരുഭൂമിയില്‍ സാക്ഷ്യകൂടാരം ഉണ്ടായിരുന്നു.
45
നമ്മുടെ പിതാക്കന്മാര്‍ അതു ഏറ്റു വാങ്ങി ദൈവം നമ്മുടെ പിതാക്കന്മാരുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ അവകാശത്തിലേക്കു യോശുവയുമായി കൊണ്ടുവന്നു ദാവീദിന്റെ കാലംവരെ വെച്ചിരുന്നു.
46
അവന്‍ ദൈവത്തിന്റെ മുമ്പാകെ കൃപലഭിച്ചു, യാക്കോബിന്റെ ദൈവത്തിന്നു ഒരു വാസസ്ഥലം ഉണ്ടാക്കുവാന്‍ അനുവാദം അപേക്ഷിച്ചു.
47
ശലോമോന്‍ അവന്നു ഒരു ആലയം പണിതു.
48
അത്യുന്നതന്‍ കൈപ്പണിയായതില്‍ വസിക്കുന്നില്ലതാനും
49
“സ്വര്‍ഗ്ഗം എനിക്കു സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു. നിങ്ങള്‍ എനിക്കു പണിയുന്ന ആലയം ഏതുവിധം?
50
എന്റെ വിശ്രമസ്ഥലവും ഏതു? ഇതൊക്കെയും എന്റെ കൈയല്ലയോ ഉണ്ടാക്കിയതു എന്നു കര്‍ത്താവു അരുളിച്ചെയ്യുന്നു” എന്നു പ്രവാചകന്‍ പറയുന്നുവല്ലോ.
ఒకానొక గుడారములోను ఒకానొక డేరాలోను
പുറപ്പാട് 40:2
ഒന്നാം മാസം ഒന്നാം തിയ്യതി നീ സമാഗമനക്കുടാരമെന്ന തിരുനിവാസം നിവിര്‍ക്കേണം.
പുറപ്പാട് 40:3
സാക്ഷ്യപെട്ടകം അതില്‍ വെച്ചു തിരശ്ശീലകൊണ്ടു പെട്ടകം മറെക്കേണം.
2 ശമൂവേൽ 6:17
അവര്‍ യഹോവയുടെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിന്നായിട്ടു അടിച്ചിരുന്ന കൂടാരത്തിന്റെ നടുവില്‍ അതിന്റെ സ്ഥാനത്തുവെച്ചു; പിന്നെ ദാവീദ് യഹോവയുടെ സന്നിധിയില്‍ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു.
1 രാജാക്കന്മാർ 8:4
അവര്‍ യഹോവയുടെ പെട്ടകവും സമാഗമനക്കുടാരവും കൂടാരത്തിലെ വിശുദ്ധഉപകരണങ്ങളൊക്കെയും കൊണ്ടുവന്നു; പുരോഹിതന്മാരും ലേവ്യരുമത്രേ അവയെ കൊണ്ടുവന്നതു.
1 രാജാക്കന്മാർ 8:16
എന്റെ ജനമായ യിസ്രായേലിനെ മിസ്രയീമില്‍നിന്നു കൊണ്ടുവന്ന നാള്‍മുതല്‍ എന്റെ നാമം ഇരിക്കേണ്ടതിന്നു ഒരു ആലയം പണിവാന്‍ ഞാന്‍ യിസ്രായേലിന്റെ സകലഗോത്രങ്ങളിലും ഒരു പട്ടണം തിരഞ്ഞെടുത്തില്ല; എന്നാല്‍ എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിപ്പാന്‍ ഞാന്‍ ദാവീദിനെ തിരഞ്ഞെടുത്തു എന്നു അവന്‍ അരുളിച്ചെയ്തു.