എന്നാല്‍ ദൈവം രാത്രി സ്വപ്നത്തില്‍ അരാമ്യനായ ലാബാന്റെ അടുക്കല്‍ വന്നു അവനോടുനീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും പറയാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക എന്നു കല്പിച്ചു.
നിങ്ങളോടു ദോഷം ചെയ്‍വാന്‍ എന്റെ പക്കല്‍ ശക്തിയുണ്ടു; എങ്കിലും നീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും ചെയ്യാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക എന്നു നിങ്ങളുടെ പിതാവിന്റെ ദൈവം കഴിഞ്ഞ രാത്രി എന്നോടു കല്പിച്ചിരിക്കുന്നു.
എന്റെ പിതാവിന്റെ ദൈവമായി അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ഭയവുമായവന്‍ എനിക്കു ഇല്ലാതിരുന്നു എങ്കില്‍ നീ ഇപ്പോള്‍ എന്നെ വെറുതെ അയച്ചുകളയുമായിരുന്നു; ദൈവം എന്റെ കഷ്ടതയും എന്റെ കൈകളുടെ പ്രയത്നവും കണ്ടു കഴിഞ്ഞ രാത്രി ന്യായം വിധിച്ചു.
എന്നാല്‍ രാത്രിയില്‍ ദൈവം സ്വപ്നത്തില്‍ അബീമേലെക്കിന്റെ അടുക്കല്‍ വന്നു അവനോടുനീ എടുത്ത സ്ത്രീയുടെ നിമിത്തം നീ മരിക്കും; അവള്‍ ഒരു പുരുഷന്റെ ഭാര്യ എന്നു അരുളിച്ചെയ്തു.
രാവിലെ നീ ഫറവോന്റെ അടുക്കല്‍ ചെല്ലുക; അവന്‍ വെള്ളത്തിന്റെ അടുക്കല്‍ ഇറങ്ങിവരും; നീ അവനെ കാണ്മാന്‍ നദീതീരത്തു നില്‍ക്കേണം; സര്‍പ്പമായ്തീര്‍ന്ന വടിയും കയ്യില്‍ എടുത്തുകൊള്ളേണം.
16
അവനോടു പറയേണ്ടതു എന്തെന്നാല്‍മരുഭൂമിയില്‍ എന്നെ ആരാധിപ്പാന്‍ എന്റെ ജനത്തെ വിട്ടയക്ക എന്നു കല്പിച്ചു എബ്രായരുടെ ദൈവമായ യഹോവ എന്നെ നിന്റെ അടുക്കല്‍ അയച്ചു; നീയോ ഇതുവരെ കേട്ടില്ല.
17
ഞാന്‍ യഹോവ എന്നു നീ ഇതിനാല്‍ അറിയും എന്നിങ്ങനെ യഹോവ കല്പിക്കുന്നു; ഇതാ, എന്റെ കയ്യിലുള്ള വടികൊണ്ടു ഞാന്‍ നദിയിലെ വെള്ളത്തില്‍ അടിക്കും; അതു രക്തമായ്തീരും;
18
നദിയിലെ മത്സ്യം ചാകും. നദി നാറും; നദിയിലെ വെള്ളം കുടിപ്പന്‍ മിസ്രയീമ്യര്‍ക്കും അറെപ്പു തോന്നും.
അപ്പോള്‍ യഹോവ മോശെയോടു കല്പിച്ചതുനീ നന്ന രാവിലെ എഴുന്നേറ്റു, ഫറവോന്റെ മുമ്പാകെ നിന്നു അവനോടു പറയേണ്ടതു എന്തെന്നാല്‍എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്നെ ആരാധിപ്പാന്‍ എന്റെ ജനത്തെ വിട്ടയക്ക.
15
ഇപ്പോള്‍ തന്നേ ഞാന്‍ എന്റെ കൈ നീട്ടി നിന്നെയും നിന്റെ ജനത്തെയും മഹാമാരിയാല്‍ ദണ്ഡിപ്പിച്ചു നിന്നെ ഭൂമിയില്‍ നിന്നു ഛേദിച്ചുകളയുമായിരുന്നു.
16
എങ്കിലും എന്റെ ശക്തി നിന്നെ കാണിക്കേണ്ടതിന്നും എന്റെ നാമം സര്‍വ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും ഞാന്‍ നിന്നെ നിര്‍ത്തിയിരിക്കുന്നു.
17
എന്റെ ജനത്തെ അയക്കാതിരിപ്പാന്‍ തക്കവണ്ണം നീ ഇനിയും അവരെ തടഞ്ഞുനിര്‍ത്തുന്നു.
18
മിസ്രയീം സ്ഥാപിതമായ നാള്‍മുതല്‍ ഇന്നുവരെ അതില്‍ ഉണ്ടായിട്ടില്ലാത്ത അതികഠിനമായ കല്മഴ ഞാന്‍ നാളെ ഈ നേരത്തു പെയ്യിക്കും.