അപ്പോള്‍ ദാവീദ് ദൈവത്തോടുഞാന്‍ ഫെലിസ്ത്യരുടെ നേരെ പുറപ്പെടേണമോ? അവരെ എന്റെ കയ്യില്‍ ഏല്പിച്ചുതരുമോ എന്നു ചോദിച്ചു. യഹോവ അവനോടുപുറപ്പെടുക; ഞാന്‍ അവരെ നിന്റെ കയ്യില്‍ ഏല്പിക്കും എന്നു അരുളിച്ചെയ്തു.
ഞാന്‍ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാന്‍ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാണ്മാനും അവന്റെ മന്ദിരത്തില്‍ ധ്യാനിപ്പാനും എന്റെ ആയുഷ്കാലമൊക്കെയും ഞാന്‍ യഹോവയുടെ ആലയത്തില്‍ പാര്‍ക്കേണ്ടതിന്നു തന്നേ.
യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ നീ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്യേണംഎന്നാല്‍ അതിലെ കൊള്ളയെയും കന്നുകാലികളെയും നിങ്ങള്‍ക്കു എടുത്തു കൊള്ളാം. പട്ടണത്തിന്റെ പിന്‍ ഭാഗത്തു പതിയിരിപ്പു ആക്കേണം.
അവരോടു കല്പിച്ചതു എന്തെന്നാല്‍നിങ്ങള്‍ പട്ടണത്തിന്റെ പിന്‍ ഭാഗത്തു പതിയിരിക്കേണം; പട്ടണത്തോടു ഏറെ അകലാതെ എല്ലാവരും ഒരുങ്ങിയിരിപ്പിന്‍ .
5
ഞാനും എന്നോടുകൂടെയുള്ള സകലജനവും പട്ടണത്തോടു അടുക്കും; അവര്‍ മുമ്പിലത്തെപ്പോലെ ഞങ്ങളുടെ നേരെ പുറപ്പെട്ടുവരുമ്പോള്‍ ഞങ്ങള്‍ അവരുടെ മുമ്പില്‍നിന്നു ഔടും.
6
അവര്‍ ഞങ്ങളെ പിന്തുടര്‍ന്നു പട്ടണം വിട്ടു പുറത്താകും. അവര്‍ മുമ്പെപ്പോലെ നമ്മുടെ മുമ്പില്‍നിന്നു ഔടിപ്പോകുന്നു എന്നു അവര്‍ പറയും; അങ്ങനെ ഞങ്ങള്‍ അവരുടെ മുമ്പില്‍നിന്നു ഔടും.
7
ഉടനെ നിങ്ങള്‍ പതിയിരിപ്പില്‍നിന്നു എഴുന്നേറ്റു പട്ടണം പിടിക്കേണം; നിങ്ങളുടെ ദൈവമായ യഹോവ അതു നിങ്ങളുടെ കയ്യില്‍ ഏല്പിക്കും.