19
അവന്‍ മൂവരിലും മാനം ഏറിയവന്‍ ആയിരുന്നു; അവര്‍ക്കും തലവനായ്തീര്‍ന്നു. എന്നാല്‍ അവന്‍ മറ്റെ മൂവരോളം വരികയില്ല.
20
കബ്സേലില്‍ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകന്‍ ബെനായാവും വീര്യപ്രവൃത്തികള്‍ ചെയ്തു; അവന്‍ മോവാബിലെ അരീയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ചതുമല്ലാതെ ഹിമകാലത്തു ഒരു ഗുഹയില്‍ ചെന്നു ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.
21
അവന്‍ കോമളനായ ഒരു മിസ്രയീമ്യനെയും സംഹരിച്ചു; മിസ്രയീമ്യന്റെ കയ്യില്‍ ഒരു കുന്തം ഉണ്ടായിരുന്നു; അവനോ ഒരു വടിയുംകൊണ്ടു അവന്റെ അടുക്കല്‍ ചെന്നു മിസ്രയീമ്യന്റെ കയ്യില്‍ നിന്നും കുന്തം പിടിച്ചുപറിച്ചു കുന്തംകൊണ്ടു അവനെ കൊന്നു.
22
ഇതു യെഹോയാദയുടെ മകനായ ബെനായാവു ചെയ്തു, മൂന്നു വീരന്മാരില്‍ കീര്‍ത്തി പ്രാപിച്ചു.
23
അവന്‍ മുപ്പതുപേരില്‍ മാനമേറിയവനായിരുന്നു എങ്കിലും മറ്റെ മൂന്നുപേരോളം വരികയില്ല. ദാവീദ് അവനെ അകമ്പടിനായകനാക്കി.
24
യോവാബിയന്റെ സഹോദരനായ അസാഹേല്‍ മുപ്പതുപേരില്‍ ഒരുത്തന്‍ ആയിരുന്നു; അവര്‍ ആരെന്നാല്‍ബേത്ത്ളേഹെമ്യനായ ദോദോവിന്റെ മകന്‍ എല്‍ഹാനാന്‍ , ഹരോദ്യന്‍ ശമ്മാ, ഹരോദ്യന്‍ എലീക്കാ,
25
പല്‍ത്യന്‍ ഹേലെസ്, തെക്കോവ്യനായ ഇക്കേശിന്റെ മകന്‍ ഈരാ,
26
അനഥോത്യന്‍ അബീയേസെര്‍, ഹൂശാത്യന്‍ മെബുന്നായി, അഹോഹ്യന്‍ സല്‍മോന്‍ ,
27
നെത്തോഫാത്യന്‍ മഹരായി,
28
നെത്തോഫാത്യനായ ബാനയുടെ മകന്‍ ഹേലെബ്,
29
ബെന്യാമീന്യരുടെ ഗിബെയയില്‍നിന്നുള്ള രീബായിയുടെ മകന്‍ ഇത്ഥായി,
30
പിരാതോന്യന്‍ ബെനായ്യാവു,
31
നഹലേഗാശുകാരന്‍ ഹിദ്ദായി, അര്‍ബാത്യന്‍ അബീ-അല്ബോന്‍ , ബര്‍ഹൂമ്യന്‍ അസ്മാവെത്ത്,
32
ശാല്‍ബോന്യന്‍ എല്യഹ്ബാ, യാശേന്റെ പുത്രന്മാര്‍
33
യോനാഥാന്‍ , ഹരാര്‍യ്യന്‍ ശമ്മ, അരാര്‍യ്യനായ ശാരാരിന്റെ മകന്‍ അഹീരാം,
34
മാഖാത്യന്റെ മകനായ അഹശ്ബായിയുടെ മകന്‍ എലീഫേലെത്, ഗിലോന്യനായ അഹീഥോഫെലിന്റെ മകന്‍ എലീയാം,
35
കര്‍മ്മേല്യന്‍ ഹെസ്രോ, അര്‍ബ്യന്‍ പാറായി,
36
സോബക്കാരനായ നാഥാന്റെ മകന്‍ യിഗാല്‍,
37
ഗാദ്യന്‍ ബാനി, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകന്മാരായ അമ്മോന്യന്‍ സേലെക്ക്, ബെരോത്യന്‍ നഹരായി.
38
യിത്രിയന്‍ ഈരാ, യിത്രിയന്‍ ഗാരേബ്,
39
ഹിത്യന്‍ ഊരീയാവു ഇങ്ങനെ ആകെ മുപ്പത്തേഴുപേര്‍.