ശെഖേമില്‍നിന്നും ശീലോവില്‍നിന്നും ശമര്‍യ്യയില്‍നിന്നും എണ്പതു പുരുഷന്മാര്‍ താടി ചിരെച്ചും വസ്ത്രം കീറിയും തങ്ങളെത്തന്നേ മുറിവേല്പിച്ചുംകൊണ്ടു വഴിപാടും കുന്തുരുക്കവും എടുത്തു യഹോവയുടെ ആലയത്തിലേക്കു പോകുംവഴി അവിടെ എത്തി.
നെഥന്യാവിന്റെ മകന്‍ യിശ്മായേല്‍ മിസ്പയില്‍നിന്നു പുറപ്പെട്ടു കരഞ്ഞുംകൊണ്ടു അവരെ എതിരേറ്റു ചെന്നു; അവരെ കണ്ടപ്പോള്‍ അവന്‍ അവരോടുഅഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കല്‍ വരുവിന്‍ എന്നു പറഞ്ഞു.
7
അവര്‍ പട്ടണത്തിന്റെ നടുവില്‍ എത്തിയപ്പോള്‍ നെഥന്യാവിന്റെ മകനായ യിശ്മായേലും കൂടെയുണ്ടായിരുന്ന ആളുകളും അവരെ കൊന്നു ഒരു കുഴിയില്‍ ഇട്ടുകളഞ്ഞു.
8
എന്നാല്‍ അവരില്‍ പത്തുപേര്‍ യിശ്മായേലിനോടുഞങ്ങളെ കൊല്ലരുതേ; വയലില്‍ കോതമ്പു, യവം, എണ്ണ, തേന്‍ എന്നീവക സംഭാരങ്ങള്‍ ഞങ്ങള്‍ ഒളിച്ചുവെച്ചിട്ടുണ്ടു എന്നു പറഞ്ഞു; അതുകൊണ്ടു അവന്‍ സമ്മതിച്ചു അവരെ അവരുടെ സഹോദരന്മാരോടുകൂടെ കൊല്ലാതെയിരുന്നു.
9
യിശ്മായേല്‍ ഗെദല്യാവെയും കൂട്ടരെയും കൊന്നു ശവങ്ങളെ എല്ലാം ഇട്ടുകളഞ്ഞ കുഴി ആസാരാജാവു യിസ്രായേല്‍ രാജാവായ ബയശാനിമിത്തം ഉണ്ടാക്കിയതായിരുന്നു; നെഥന്യാവിന്റെ മകനായ യിശ്മായേല്‍ അതിനെ നിഹതന്മാരെക്കൊണ്ടു നിറെച്ചു.
10
പിന്നെ യിശ്മായേല്‍ മിസ്പയില്‍ ഉണ്ടായിരുന്ന ജനശിഷ്ടത്തെ ഒക്കെയും രാജകുമാരികളെയും അകമ്പടിനായകനായ നെബൂസര്‍-അദാന്‍ അഹീക്കാമിന്റെ മകനായ ഗെദല്യാവെ ഏല്പിച്ചവരായി മിസ്പയില്‍ ശേഷിച്ചിരുന്ന സകലജനത്തെയും ബദ്ധരാക്കി കൊണ്ടുപോയി; നെഥന്യാവിന്റെ മകന്‍ യിശ്മായേല്‍ അവരെ ബദ്ധരാക്കി അമ്മോന്യരുടെ അടുക്കല്‍ കൊണ്ടു പോകുവാന്‍ യാത്ര പുറപ്പെട്ടു.
11
നെഥന്യാവിന്റെ മകന്‍ യിശ്മായേല്‍ ചെയ്ത ദോഷം ഒക്കെയും കാരേഹിന്റെ മകനായ യോഹാനാനും കൂടെ ഉണ്ടായിരുന്ന പടത്തലവന്മാരും കേട്ടപ്പോള്‍
12
അവര്‍ സകലപുരുഷന്മാരെയും കൂട്ടിക്കൊണ്ടു നെഥന്യാവിന്റെ മകനായ യിശ്മായേലിനോടു യുദ്ധംചെയ്‍വാന്‍ ചെന്നു, ഗിബെയോനിലെ പെരിങ്കളങ്ങരെ വെച്ചു അവനെ കണ്ടെത്തി.
എന്നാല്‍ ഏഴാം മാസത്തില്‍ രാജവംശക്കാരനായ എലീശയുടെ മകനായ നെഥന്യാവിന്റെ മകനായ യിശ്മായേല്‍ പത്തു ആളുമായി വന്നു ഗെദല്യാവെയും അവനോടുകൂടെ മിസ്പെയില്‍ ഉണ്ടായിരുന്ന യെഹൂദ്യരെയും കല്‍ദയരെയും വെട്ടിക്കൊന്നു.
നിന്നെ കൊന്നുകളയേണ്ടതിന്നു അമ്മോന്യരുടെ രാജാവായ ബാലീസ് നെഥന്യാവിന്റെ മകനായ യിശ്മായേലിനെ അയച്ചിരിക്കുന്നു എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു; അഹീക്കാമിന്റെ മകനായ ഗെദല്യാവോ അവരുടെ വാക്കു വിശ്വസിച്ചില്ല.
നിന്റെ ദൈവമായ യഹോവ ഞങ്ങള്‍ നടക്കേണ്ടുന്ന വഴിയും ഞങ്ങള്‍ ചെയ്യേണ്ടുന്ന കാര്യവും ഞങ്ങള്‍ക്കു അറിയിച്ചുതരേണ്ടതിന്നു ശേഷിച്ചിരിക്കുന്ന ഈ സകലജനവുമായ ഞങ്ങള്‍ക്കു വേണ്ടി നിന്റെ ദൈവമായ യഹോവയോടു പ്രാര്‍ത്ഥിക്കേണം എന്നുള്ള ഞങ്ങളുടെ അപേക്ഷ അംഗീകരിക്കേണമേ.