యూదా
2 രാജാക്കന്മാർ 17:20
ആകയാല്‍ യഹോവ യിസ്രായേല്‍സന്തതിയെ മുഴുവനും തള്ളി അവരെ താഴ്ത്തി, കൊള്ളയിടുന്നവരുടെ കയ്യില്‍ ഏല്പിച്ചു, ഒടുവില്‍ അവരെ തന്റെ സന്നിധിയില്‍നിന്നു നീക്കിക്കളഞ്ഞു.
2 രാജാക്കന്മാർ 23:27
ഞാന്‍ യിസ്രായേലിനെ നീക്കിക്കളഞ്ഞതുപോലെ യെഹൂദയെയും എന്റെ സന്നിധിയില്‍നിന്നു നീക്കുകയും ഞാന്‍ തിരഞ്ഞെടുത്ത ഈ യെരൂശലേം നഗരത്തെയും എന്റെ നാമം അവിടെ ഇരിക്കും എന്നു ഞാന്‍ അരുളിച്ചെയ്ത ആലയത്തെയും ത്യജിച്ചുകളകയും ചെയ്യും എന്നു യഹോവ കല്പിച്ചു.
ലേവ്യപുസ്തകം 26:33-35
33
ശേഷിച്ചിരിക്കുന്നവരുടെ ഹൃദയത്തില്‍ ഞാന്‍ ശത്രുക്കളുടെ ദേശത്തുവെച്ചു ഭീരുത്വം വരുത്തും; ഇല പറക്കുന്ന ശബ്ദം കേട്ടിട്ടു അവര്‍ ഔടും; വാളിന്റെ മുമ്പില്‍നിന്നു ഔടുന്നതുപോലെ അവര്‍ ഔടും; ആരും ഔടിക്കാതെ അവര്‍ ഔടിവീഴും.
34
ആരും ഔടിക്കാതെ അവര്‍ വാളിന്റെ മുമ്പില്‍നിന്നു എന്നപോലെ ഔടി ഒരുത്തന്റെ മേല്‍ ഒരുത്തന്‍ വീഴും; ശത്രുക്കളുടെ മുമ്പില്‍ നില്പാന്‍ നിങ്ങള്‍ക്കു കഴികയുമില്ല.
35
നിങ്ങള്‍ ജാതികളുടെ ഇടയില്‍ നശിക്കും; ശത്രുക്കളുടെ ദേശം നിങ്ങളെ തിന്നുകളയും.
ആവർത്തനം 4:26
നിങ്ങള്‍ കൈവശമാക്കേണ്ടതിന്നു യോര്‍ദ്ദാന്‍ കടന്നുചെല്ലുന്ന ദേശത്തു നിന്നു നിങ്ങള്‍ വേഗത്തില്‍ നശിച്ചുപോകുമെന്നു ഞാന്‍ ഇന്നു ആകാശത്തെയും ഭൂമിയെയും നിങ്ങള്‍ക്കു വിരോധമായി സാക്ഷിനിര്‍ത്തി പറയുന്നു; നിങ്ങള്‍ അവിടെ ദീര്‍ഘായുസ്സോടിരിക്കാതെ നിര്‍മ്മൂലമായ്പോകും.
ആവർത്തനം 28:36
യഹോവ നിന്നെയും നീ നിന്റെ മേല്‍ ആക്കിയ രാജാവിനെയും നീയാകട്ടെ നിന്റെ പിതാക്കന്മാരാകട്ടെ അറിഞ്ഞിട്ടില്ലാത്ത ഒരു ജാതിയുടെ അടുക്കല്‍ പോകുമാറാക്കും; അവിടെ നീ മരവും കല്ലുമായ അന്യദൈവങ്ങളെ സേവിക്കും.
ആവർത്തനം 28:64
യഹോവ നിന്നെ ഭൂമിയുടെ ഒരറ്റംമുതല്‍ മറ്റെഅറ്റംവരെ സര്‍വ്വജാതികളുടെയും ഇടയില്‍ ചിതറിക്കും; അവിടെ നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്തവയായി മരവും കല്ലുംകൊണ്ടുള്ള അന്യദൈവങ്ങളെ നീ സേവിക്കും.
യിരെമ്യാവു 24:9
ഞാന്‍ ആളയച്ചു വടക്കുള്ള സകലവംശങ്ങളെയും എന്റെ ദാസനായി ബാബേല്‍രാജാവായ നെബൂഖദ് നേസരിനെയും ഈ ദേശത്തിന്റെ നേരെയും അതിലെ നിവാസികളുടെ നേരെയും ചുറ്റും വസിക്കുന്ന ഈ സകലജാതികളുടെ നേരെയും വരുത്തി അവരെ ഉന്മൂലനാശം ചെയ്തു സ്തംഭനഹേതുവും പരിഹാസവിഷയവും ശാശ്വതശൂന്യവുമാക്കിത്തിര്‍ക്കും.
യിരെമ്യാവു 24:10
ഞാന്‍ ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും തിരികല്ലിന്റെ ഒച്ചയും വിളക്കിന്റെ വെളിച്ചവും അവരുടെ ഇടയില്‍നിന്നു നീക്കിക്കളയും.
യിരെമ്യാവു 25:9-11
9
ഈ ആലയം ശീലോവിന്നു തുല്യമാകും, ഈ നഗരം നിവാസികള്‍ ഇല്ലാതെ ശൂന്യമാകും എന്നു നീ യഹോവയുടെ നാമത്തില്‍ പ്രവചിച്ചിരിക്കുന്നതെന്തു എന്നു പറഞ്ഞു ജനമൊക്കെയും യഹോവയുടെ ആലയത്തില്‍ യിരെമ്യാവിന്റെ അടുക്കല്‍ വന്നു കൂടി.
10
ഈ കാര്യം യെഹൂദാപ്രഭുക്കന്മാര്‍ കേട്ടാറെ, അവര്‍ രാജാവിന്റെ അരമനയില്‍ നിന്നു യഹോവയുടെ ആലയത്തിലേക്കു കയറിച്ചെന്നു, യഹോവയുടെ ആലയത്തിന്റെ പുതിയ പടിവാതിലിന്റെ പ്രവേശനത്തിങ്കല്‍ ഇരുന്നു.
11
പുരോഹിതന്മാരും പ്രവാചകന്മാരും പ്രഭുക്കന്മാരോടും സകലജനത്തോടുംഈ മനുഷ്യന്‍ മരണയോഗ്യന്‍ ; അവന്‍ ഈ നഗരത്തിന്നു വിരോധമായി പ്രവചിച്ചിരിക്കുന്നതു നിങ്ങള്‍ സ്വന്തചെവികൊണ്ടു കേട്ടുവല്ലോ എന്നു പറഞ്ഞു.
യെഹെസ്കേൽ 12:25-28
25
യഹോവയായ ഞാന്‍ പ്രസ്താവിപ്പാന്‍ ഇച്ഛിക്കുന്ന വചനം പ്രസ്താവിക്കും; അതു താമസിയാതെ നിവൃത്തിയാകും; മത്സരഗൃഹമേ, നിങ്ങളുടെ കാലത്തു തന്നേ ഞാന്‍ വചനം പ്രസ്താവിക്കയും നിവര്‍ത്തിക്കയും ചെയ്യും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
26
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
27
മനുഷ്യപുത്രാ, യിസ്രായേല്‍ഗൃഹംഇവന്‍ ദര്‍ശിക്കുന്ന ദര്‍ശനം വളരെനാളത്തേക്കുള്ളതും ഇവന്‍ പ്രവചിക്കുന്നതു ദീര്‍ഘകാലത്തേക്കുള്ളതും ആകുന്നു എന്നു പറയുന്നു.
28
അതുകൊണ്ടു നീ അവരോടു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ വചനങ്ങളില്‍ ഒന്നും ഇനി താമസിക്കയില്ല; ഞാന്‍ പ്രസ്താവിക്കുന്ന വചനം നിവൃത്തിയാകും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
യെഹെസ്കേൽ 24:14
യഹോവയായ ഞാന്‍ അതു അരുളിച്ചെയ്തിരിക്കുന്നു; അതു സംഭവിക്കും; ഞാന്‍ അതു അനുഷ്ഠിക്കും; ഞാന്‍ പിന്മാറുകയില്ല, ആദരിക്കയില്ല, സഹതപിക്കയുമില്ല, നിന്റെ നടപ്പിന്നും ക്രിയകള്‍ക്കും തക്കവണ്ണം അവര്‍ നിന്നെ ന്യായം വിധിക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
ആമോസ് 5:27
ഞാന്‍ നിങ്ങളെ ദമ്മേശെക്കിന്നു അപ്പുറം പ്രവാസത്തിലേക്കു പോകുമാറാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു; സൈന്യങ്ങളുടെ ദൈവം എന്നാകുന്നു അവന്റെ നാമം.