the
2 രാജാക്കന്മാർ 20:17
രാജധാനിയിലുള്ളതൊക്കെയും നിന്റെ പിതാക്കന്മാര്‍ ഇന്നുവരെ ശേഖരിച്ചുവെച്ചതും ഒട്ടൊഴിയാതെ ബാബേലിലേക്കു എടുത്തുകൊണ്ടു പോകുന്ന കാലം വരുന്നു.
2 ദിനവൃത്താന്തം 36:18
ദൈവാലയത്തിലെ ചെറിയതും വലിയതുമായ ഉപകരണങ്ങളൊക്കെയും യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജാവിന്റെയും അവന്റെ പ്രഭുക്കന്മാരുടെയും ഭണ്ഡാരങ്ങളുമെല്ലാം അവന്‍ ബാബേലിലേക്കു കൊണ്ടുപോയി.
യിരെമ്യാവു 27:19-22
യിരെമ്യാവു 52:17-20
17
യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങളും പീഠങ്ങളും യഹോവയുടെ ആലയത്തിലെ താമ്രംകൊണ്ടുള്ള കടലും കല്ദയ ഉടെച്ചു താമ്രം ഒക്കെയും ബാബേലിലേക്കു കൊണ്ടുപോയി.
18
കലങ്ങളും ചട്ടുകങ്ങളും കത്രികകളും കിണ്ണങ്ങളും തവികളും ശുശ്രൂഷെക്കുള്ള സകലതാമ്രോപകരണങ്ങളും അവ എടുത്തുകൊണ്ടുപോയി.
19
പാനപാത്രങ്ങളും തീച്ചട്ടികളും കിണ്ണങ്ങളും കലങ്ങളും വിളകൂതണ്ടുകളും തവികളും കുടങ്ങളും പൊന്നുകൊണ്ടുള്ളതും വെള്ളികൊണ്ടുള്ളതും എല്ലാം അകമ്പടിനായക കൊണ്ടുപോയി.
20
ശലോമോ രാജാവു യഹോവയുടെ ആലയംവകെക്കു ഉണ്ടാക്കിയ രണ്ടു സ്തംഭവും ഒരു കടലും പീഠങ്ങളുടെ കീഴെ ഉണ്ടായിരുന്ന പന്ത്രണ്ടു താമ്രക്കാളയും തന്നേ; ഈ സകലസാധനങ്ങളുടെയും താമ്രത്തിന്നു തൂക്കമില്ലാതെയിരുന്നു.
വിലാപങ്ങൾ 1:10
അവളുടെ സകലമനോഹരവസ്തുക്കളിന്മേലും വൈരി കൈവെച്ചിരിക്കുന്നു; നിന്റെ സഭയില്‍ പ്രവേശിക്കരുതെന്നു നീ കല്പിച്ച ജാതികള്‍ അവളുടെ വിശുദ്ധമന്ദിരത്തില്‍ കടന്നതു അവള്‍ കണ്ടുവല്ലോ.
స్తంభములను
പുറപ്പാട് 27:3
അതിലെ വെണ്ണീര്‍ എടുക്കേണ്ടതിന്നു ചട്ടികളും അതിന്റെ ചട്ടുകങ്ങളും കിണ്ണങ്ങളും മുള്‍കൊളുത്തുകളും തീക്കലശങ്ങളും ഉണ്ടാക്കേണം; അതിന്റെ ഉപകരണങ്ങളൊക്കെയും താമ്രംകൊണ്ടു ഉണ്ടാക്കേണം.
1 രാജാക്കന്മാർ 7:15
അവര്‍ രണ്ടു താമ്രസ്തംഭം ഉണ്ടാക്കി; ഔരോന്നിന്നു പതിനെട്ടു മുഴം ഉയരവും പന്ത്രണ്ടുമുഴം ചുറ്റളവും ഉണ്ടായിരുന്നു.
1 രാജാക്കന്മാർ 7:27
അവന്‍ താമ്രംകൊണ്ടു പത്തു പീഠം ഉണ്ടാക്കി; ഔരോ പീഠത്തിന്നു നാലു മുഴം നീളവും നാലു മുഴം വീതിയും മൂന്നു മുഴം ഉയരവും ഉണ്ടായിരുന്നു.
2 ദിനവൃത്താന്തം 4:12
സ്തംഭങ്ങള്‍, രണ്ടു സ്തംഭങ്ങളുടെ തലെക്കലുള്ള ഗോളാകാരമായ പോതികകള്‍, സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ ഗോളങ്ങളെ മൂടുവാന്‍ രണ്ടു വലപ്പണി,
2 ദിനവൃത്താന്തം 4:13
സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ രണ്ടു ഗോളങ്ങളെ മൂടുന്ന ഔരോ വലപ്പണിയില്‍ ഈരണ്ടു നിര മാതളപ്പഴമായി രണ്ടു വലപ്പണിയിലുംകൂടെ
పట్టణము
1 രാജാക്കന്മാർ 7:23-45
23
അവന്‍ ഒരു കടല്‍ വാര്‍ത്തുണ്ടാക്കി; അതു വൃത്താകാരമായിരുന്നു; അതിന്നു വക്കോടു വകൂ പത്തു മുഴവും ഉയരം അഞ്ചു മുഴവും ചുറ്റും മുപ്പതുമുഴം നൂലളവും ഉണ്ടായിരുന്നു.
24
അതിന്റെ വക്കിന്നു താഴെ, പുറത്തു, മുഴം ഒന്നിന്നു പത്തു കുമിഴ് വീതം കടലിന്നു ചുറ്റും ഉണ്ടായിരുന്നു; അതു വാര്‍ത്തപ്പോള്‍ തന്നെ കുമിഴും രണ്ടുനിരയായി വാര്‍ത്തിരുന്നു.
25
അതു പന്ത്രണ്ടു കാളയുടെ പുറത്തു വെച്ചിരുന്നു; അവയില്‍ മൂന്നു വടക്കോട്ടും, മൂന്നു പടിഞ്ഞാറോട്ടും, മൂന്നു തെക്കോട്ടും, മൂന്നു കിഴക്കോട്ടും തിരിഞ്ഞിരുന്നു; കടല്‍ അവയുടെ പുറത്തു വെച്ചിരുന്നു; അവയുടെ പൃഷ്ടഭാഗം ഒക്കെയും അകത്തോട്ടു ആയിരുന്നു.
26
അതിന്റെ കനം നാലംഗുലം; അതിന്റെ വകൂ പാനപാത്രത്തിന്റെ വകൂപോലെ താമരപ്പൂവിന്റെ ആകൃതിയില്‍ ആയിരുന്നു. അതില്‍ രണ്ടായിരം ബത്ത് വെള്ളം കൊള്ളും.
27
അവന്‍ താമ്രംകൊണ്ടു പത്തു പീഠം ഉണ്ടാക്കി; ഔരോ പീഠത്തിന്നു നാലു മുഴം നീളവും നാലു മുഴം വീതിയും മൂന്നു മുഴം ഉയരവും ഉണ്ടായിരുന്നു.
28
പീഠങ്ങളുടെ പണി എങ്ങനെയെന്നാല്‍അവകൂ ചട്ടപ്പലക ഉണ്ടായിരുന്നു; ചട്ടപ്പലക ചട്ടങ്ങളില്‍ ആയിരുന്നു.
29
ചട്ടങ്ങളില്‍ ഇട്ടിരുന്ന പലകമേല്‍ സിംഹങ്ങളും കാളകളും കെരൂബുകളും ഉണ്ടായിരുന്നു; ചട്ടങ്ങളില്‍ അവ്വണ്ണം സിംഹങ്ങള്‍ക്കും കാളകള്‍ക്കും മീതെയും താഴെയും തോരണപണിയും ഉണ്ടായിരുന്നു.
30
ഔരോ പീഠത്തിന്നും താമ്രം കൊണ്ടുള്ള നന്നാലു ചക്രവും താമ്രംകൊണ്ടുള്ള അച്ചുതണ്ടുകളും ഉണ്ടായിരുന്നു; അതിന്റെ നാലു കോണിലും കാലുകള്‍ ഉണ്ടായിരുന്നു. തൊട്ടിയുടെ കീഴെ കാല്‍ ഔരോന്നിന്നും പുറവശത്തു തോരണപ്പണിയോടുകൂടി വാര്‍ത്തിരുന്നു.
31
അതിന്റെ വായ് ചട്ടക്കൂട്ടിന്നു അകത്തും മേലോട്ടും ഒരു മുഴം ഉയരമുള്ളതും ആയിരുന്നു; അതിന്റെ വായ് പീഠത്തിന്റെ പണിപോലെയും ഒന്നര മുഴം വൃത്തത്തിലും ആയിരുന്നു; അതിന്റെ വായക്കു കൊത്തുപണിയുണ്ടായിരുന്നു; അതിന്റെ ചട്ടപ്പലക വൃത്താകാരമല്ല, ചതുരശ്രം ആയിരുന്നു.
32
ചക്രം നാലും ചട്ടങ്ങളുടെ കീഴും ചക്രങ്ങളുടെ അച്ചുതണ്ടുകള്‍ പീഠത്തിലും ആയിരുന്നു. ഔരോ ചക്രത്തിന്റെ ഉയരം ഒന്നര മുഴം.
33
ചക്രങ്ങളുടെ പണി രഥചക്രത്തിന്റെ പണിപോലെ ആയിരന്നു; അവയുടെ അച്ചതണ്ടുകളും വട്ടുകളും അഴികളും ചക്രനാഭികളും എല്ലാം വാര്‍പ്പു പണി ആയിരുന്നു.
34
ഔരോ പീഠത്തിന്റെ നാലു കോണിലും നാലു കാലുണ്ടായിരുന്നു; കാലുകള്‍ പീഠത്തില്‍നിന്നു തന്നേ ഉള്ളവ ആയിരുന്നു.
35
ഔരോ പീഠത്തിന്റെയും തലെക്കല്‍ അര മുഴം ഉയരമുള്ള വളയവും ഔരോ പീഠത്തിന്റെയും മേലറ്റത്തു അതിന്റെ താങ്ങുകളും അതിന്റെ വക്കുകളും അതില്‍നിന്നു തന്നേ ആയിരുന്നു.
36
അതിന്റെ താങ്ങുകളുടെ തട്ടുകളിലും വക്കുകളിലും അതതില്‍ ഇടം ഉണ്ടായിരുന്നതുപോലെ അവന്‍ കെരൂബ്, സിംഹം ഈന്തപ്പന എന്നിവയുടെ രൂപം ചുറ്റും തോരണപ്പണിയോടുകൂടെ കൊത്തി.
37
ഇങ്ങനെ അവന്‍ പീഠം പത്തും തീര്‍ത്തു; അവേക്കു ഒക്കെയും വാര്‍പ്പും കണക്കും പരിമാണവും ഒരുപോലെ ആയിരുന്നു.
38
അവന്‍ താമ്രംകൊണ്ടു പത്തു തൊട്ടിയും ഉണ്ടാക്കി; ഔരോ തൊട്ടിയില്‍ നാല്പതു ബത്ത് വെള്ളം കൊള്ളും; ഔരോ തൊട്ടി നന്നാലു മുഴം. പത്തു പീഠത്തില്‍ ഔരോന്നിന്മേല്‍ ഔരോ തൊട്ടി വെച്ചു.
39
അവന്‍ അഞ്ചു പീഠം ആലയത്തിന്റെ വലത്തു ഭാഗത്തും അഞ്ചു പീഠം ആലയത്തിന്റെ ഇടത്തുഭാഗത്തും വെച്ചു; കടലോ അവന്‍ ആലയത്തിന്റെ വലത്തു ഭാഗത്തു തെക്കുകിഴക്കായി വെച്ചു.
40
പിന്നെ ഹീരാം കലങ്ങളും ചട്ടുകങ്ങളും കലശങ്ങളും ഉണ്ടാക്കി; അങ്ങനെ ഹീരാം യഹോവയുടെ ആലയംവക ശലോമോന്‍ രാജാവിന്നു വേണ്ടി ചെയ്ത പണികളൊക്കെയും തീര്‍ത്തു.
41
രണ്ടു സ്തംഭം, രണ്ടു സ്തംഭത്തിന്റെയും തലെക്കലുള്ള ഗോളാകാരമായ രണ്ടു പോതിക, സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ രണ്ടു ഗോളം മൂടുവാന്‍ രണ്ടു വലപ്പണി,
42
സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ രണ്ടു ഗോളം മൂടുന്ന ഔരോ വലപ്പണിയിലും ഈരണ്ടുനിര മാതളപ്പഴമായി രണ്ടു വലപ്പണിയിലുംകൂടെ നാനൂറു മാതളപ്പഴം,
43
പത്തു പീഠം, പീഠങ്ങളിന്മേലുള്ള പത്തു തൊട്ടി,
44
ഒരു കടല്‍, കടലിന്റെ കീഴെയുള്ള പന്ത്രണ്ടു കാള,
45
കലങ്ങള്‍, ചട്ടുകങ്ങള്‍, കലശങ്ങള്‍ എന്നിവ തന്നേ. യഹോവയുടെ ആലയം വക ശലോമോന്‍ രാജാവിന്നു വേണ്ടി ഹീരാം ഉണ്ടാക്കിയ ഈ ഉപകരണങ്ങളൊക്കെയും മിനുക്കിയ താമ്രംകൊണ്ടായിരുന്നു.
2 ദിനവൃത്താന്തം 4:2-6
2
അവന്‍ ഒരു വാര്‍പ്പുകടലും ഉണ്ടാക്കി; അതു വൃത്താകാരമായിരുന്നു; അതിന്നു വക്കോടുവകൂ പത്തു മുഴവും ഉയരം അഞ്ചു മുഴവും ചുറ്റും മുപ്പതു മുഴം നൂലളവും ഉണ്ടായിരുന്നു.
3
അതിന്നു കീഴെ ചുറ്റിലും കുമിഴുകള്‍ മുഴത്തിന്നു പത്തുവീതം കടലിനെ ചുറ്റിയിരുന്നു. അതു വാര്‍ത്തപ്പോള്‍ തന്നേ കുമിഴുകളും രണ്ടു നിരയായി വാര്‍ത്തുണ്ടാക്കിയിരുന്നു.
4
അതു പന്ത്രണ്ടു കാളയുടെ പുറത്തു വെച്ചിരുന്നുമൂന്നു വടക്കോട്ടും മൂന്നു പടിഞ്ഞാറോട്ടും മൂന്നു തെക്കോട്ടും മൂന്നു കിഴക്കോട്ടും തിരിഞ്ഞിരുന്നു. കടല്‍ അവയുടെ പുറത്തു വെച്ചിരുന്നു; അവയുടെ പൃഷ്ഠഭാഗമൊക്കെയും അകത്തോട്ടു ആയിരുന്നു.
5
അതിന്റെ കനം നാലു അംഗുലവും അതിന്റെ വകൂ പാനപാത്രത്തിന്റെ വകൂപോലെയും വിടര്‍ന്ന താമരപ്പൂപോലെയും ആയിരുന്നു. അതില്‍ മൂവായിരം ബത്ത് വെള്ളം കൊള്ളും.
6
അവന്‍ പത്തു തൊട്ടിയും ഉണ്ടാക്കി; കഴുകുന്ന ആവശ്യത്തിലേക്കു അഞ്ചു വലത്തുഭാഗത്തും അഞ്ചു ഇടത്തുഭാഗത്തും വെച്ചു. ഹോമയാഗത്തിന്നുള്ള സാധനങ്ങളെ അവര്‍ അവയില്‍ കഴുകും; കടലോ പുരോഹിതന്മാര്‍ക്കും കഴുകുവാനുള്ളതായിരുന്നു.
2 ദിനവൃത്താന്തം 4:14-16
14
നാനൂറു മാതളപ്പഴം, പീഠങ്ങള്‍, പീഠങ്ങളിന്മേല്‍ തൊട്ടികള്‍
15
കടല്‍, അതിന്നു കീഴെ പന്ത്രണ്ടു കാള, കലങ്ങള്‍,
16
ചട്ടുകങ്ങള്‍, മുള്‍ക്കൊളുത്തുകള്‍ എന്നീ ഉപകരണങ്ങളൊക്കെയും ഹൂരാം-ആബി മിനുക്കിയ താമ്രംകൊണ്ടു യഹോവയുടെ ആലയത്തിന്നുവേണ്ടി ശലോമോന്‍ രാജാവിന്നു ഉണ്ടാക്കിക്കൊടുത്തു.