సేవకులు
2 രാജാക്കന്മാർ 9:28
അവന്റെ ഭൃത്യന്മാര്‍ അവനെ രഥത്തില്‍വെച്ചു യെരൂശലേമിലേക്കു കെണ്ടുപോയി ദാവീദിന്റെ നഗരത്തില്‍ അവന്റെ പിതാക്കന്മാരോടുകൂടെ അവന്റെ കല്ലറയില്‍ അവനെ അടക്കംചെയ്തു.
1 രാജാക്കന്മാർ 22:33-38
33
അവന്‍ യിസ്രായേല്‍രാജവല്ല എന്നു രഥനായകന്മാര്‍ കണ്ടിട്ടു അവനെ വിട്ടുമാറി പോന്നു.
34
എന്നാല്‍ ഒരുത്തന്‍ യദൃച്ഛയാ വില്ലു കുലെച്ചു യിസ്രായേല്‍രാജാവിനെ കവചത്തിന്നും പതക്കത്തിന്നും ഇടെക്കു എയ്തു; അവന്‍ തന്റെ സാരഥിയോടുനിന്റെ കൈ തിരിച്ചു എന്നെ പടയില്‍ നിന്നു കൊണ്ടുപോക; ഞാന്‍ കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു.
35
അന്നു പട കഠിനമായി തീര്‍ന്നതുകൊണ്ടു രാജാവു അരാമ്യര്‍ക്കും എതിരെ രഥത്തില്‍ നിവിര്‍ന്നുനിന്നു; സന്ധ്യാസമയത്തു അവന്‍ മരിച്ചുപോയി. മുറിവില്‍നിന്നു രക്തം രഥത്തിന്നകത്തു ഒഴുകിയിരുന്നു.
36
സൂര്യന്‍ അസ്തമിക്കുമ്പോള്‍ ഔരോരുത്തന്‍ താന്താന്റെ പട്ടണത്തിലേക്കും താന്താന്റെ ദേശത്തേക്കും പോകട്ടെ എന്നു പാളയത്തില്‍ ഒരു പരസ്യം പുറപ്പെട്ടു.
37
അങ്ങനെ രാജാവു മരിച്ചു; അവനെ ശമര്യയിലേക്കു കൊണ്ടുവന്നു; അവര്‍ രാജാവിനെ ശമര്യയില്‍ അടക്കം ചെയ്തു.
38
രഥം ശമര്യയിലെ കുളത്തില്‍ കഴുകിയപ്പോള്‍ യഹോവ കല്പിച്ചിരുന്ന വചനപ്രകാരം നായ്ക്കള്‍ അവന്റെ രക്തം നക്കി; വേശ്യാസ്ത്രീകളും അവിടെ കുളിച്ചു.
2 ദിനവൃത്താന്തം 35:24
അങ്ങനെ അവന്റെ ഭൃത്യന്മാര്‍ അവനെ രഥത്തില്‍നിന്നിറക്കി അവന്റെ രണ്ടാം രഥത്തില്‍ ആക്കി യെരൂശലേമില്‍ കൊണ്ടുവന്നു; അവന്‍ മരിച്ചു; അവന്റെ പിതാക്കന്മാരുടെ ഒരു കല്ലറയില്‍ അവനെ അടക്കം ചെയ്തു. എല്ലായെഹൂദയും യെരൂശലേമും യോശീയാവെക്കുറിച്ചു വിലപിച്ചു.
జనులు
2 രാജാക്കന്മാർ 14:21
യെഹൂദാജനമൊക്കെയും പതിനാറു വയസ്സു പ്രായമുള്ള അസര്‍യ്യാവെ കൊണ്ടുവന്നു അവന്റെ അപ്പനായ അമസ്യാവിന്നു പകരം രാജാവാക്കി.
2 രാജാക്കന്മാർ 21:24
എന്നാല്‍ ദേശത്തെ ജനം ആമോന്‍ രാജാവിന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കിയവരെ ഒക്കെയും കൊന്നു; ദേശത്തെ ജനം അവന്റെ മകനായ യോശീയാവെ അവന്നുപകരം രാജാവാക്കി.
2 ദിനവൃത്താന്തം 36:1
ദേശത്തെ ജനം യോശീയാവിന്റെ മകനായ യെഹോവാഹാസിനെ കൂട്ടിക്കൊണ്ടുവന്നു അവനെ അപ്പന്നു പകരം യെരൂശലേമില്‍ രാജാവാക്കി.
2 ദിനവൃത്താന്തം 36:2-4
2
യെഹോവാഹാസ് വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തിമൂന്നു വയസ്സായിരുന്നു; അവന്‍ മൂന്നു മാസം യെരൂശലേമില്‍ വാണു.
3
മിസ്രയീംരാജാവു അവനെ യെരൂശലേമില്‍വെച്ചു പിഴുക്കി ദേശത്തിന്നു നൂറു താലന്ത് വെള്ളിയും ഒരു താലന്ത് പൊന്നും പിഴ കല്പിച്ചു.
4
മിസ്രയീംരാജാവു അവന്റെ സഹോദരനായ എല്യാക്കീമിനെ യെഹൂദെക്കും യെരൂശലേമിന്നും രാജാവാക്കി; അവന്റെ പേര്‍ യെഹോയാക്കീം എന്നു മാറ്റി. അവന്റെ സഹോദരനായ യെഹോവാഹാസിനെ നെഖോ പിടിച്ചു മിസ്രയീമിലേക്കു കൊണ്ടുപോയി.